തിരുവനന്തപുരം വെള്ളറട ഭാഗങ്ങളിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകൽ രൂക്ഷമാകുന്നു... ഭീതിയോടെ ജനങ്ങൾ
തിരുവനന്തപുരം വെള്ളറടയിൽ 13 വയസ്സുകാരനെ ഒരു സംഘം തട്ടികൊണ്ട് പോകാൻ ശ്രമിച്ചു. വെള്ളറട പേരെ കോണം സ്വദേശിയായ 13 കാരനെയാണു തട്ടികൊണ്ടു പോകാൻ ശ്രമിച്ചത്. വീട്ടിൽ ആരുമില്ലായിരുന്ന സമയം വീടിനു പുറകുവശത്തേ വാതിലിൽ തട്ടുകയായിരുന്നു.
കുട്ടി വാതിൽ തുറന്നു പുറത്തിറങ്ങിയതും രണ്ടു പേരടങ്ങുന്ന സംഘം കുട്ടിയെ തൂക്കിയെടുത്ത് കാലുകൾ ബന്ധിപ്പിക്കുവാൻ ശ്രമിച്ചു.
വീട്ടിൽ നിന്നും അരകിലോമീറ്റർ കഴിഞ്ഞപ്പോൾ കുട്ടി തട്ടികൊണ്ട് പോകാൻ ശ്രമിച്ചവരുടെ കൈയിൽ നിന്നും രക്ഷപ്പെട്ടു കുട്ടി സമീപത്തേ പറമ്പിലൂടെ കുതറിയോടുകയായിരുന്നു. മണികൂറുകൾക്കു ശേഷം വീട്ടിലെത്തിയ കുട്ടി രക്ഷിതാക്കളെ വിവരം അറിയിച്ചതോടെയാണു സംഭവം പുറത്തറിയുന്നത്.
തുടർന്ന് നാട്ടുകാരെത്തി സമീപപ്രദേശങ്ങളിൽ പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്നു രക്ഷിതാക്കൾ ആര്യങ്കോട് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തു. പോലീസ് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha