അട്ടപ്പാടിയില്‍ മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും
കടകളിൽനിന്നും സാധനം മോഷ്ടിക്കുന്നുവെന്ന് ആരോപിച്ച് അട്ടപ്പാടിയില്‍ മർദ്ദനമേറ്റ് മരിച്ച ആദിവാസി യുവാവ് മധുവിന്റെ മൃതദേഹം ഇന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്യും. വീഡിയോഗ്രാഫി, ഫോട്ടോഗ്രാഫി എന്നിവ ചെയ്യേണ്ടതിനാലും കൃത്യത ഉറപ്പുവരുത്താനും വേണ്ടിയാണ് പോസ്റ്റ്മോര്‍ട്ടം ഇന്നത്തേക്ക് മാറ്റിയതെന്ന് ഫോറന്‍സിക് മേധാവി ഡോ.എന്‍.എ.ബലറാം പറഞ്ഞു.
ഇന്ന് രാവിലെ എട്ടു മണിയോടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ തുടങ്ങും. നടപടികള്‍ പൂര്‍ത്തായാക്കി 11 മണിയോടെ മൃതദേഹം ബന്ധുക്കള്‍ കൈമാറിയേക്കും. ഇന്നലെ മൃതദേഹമെത്താന് വൈകിയതാണ് ഇന്നത്തേക്ക് മാറ്റാന്‍ കാരണം. ഇന്നലെ നാലുമണിയോടെയാണ് മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലെത്തിച്ചത്. മരണത്തില്‍ ദുരൂഹത ഉള്ളതുകൊണ്ടുതന്നെ നടപടികള്‍ക്കായി കൂടുതല്‍ സമയം ആവശ്യമായി വരും. അടുത്ത ബന്ധുക്കളായ ആറു യുവാക്കള്‍ മാത്രമാണ് കഴിഞ്ഞ ദിവസം തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിയിരുന്നത്. ഇവരുടെ പക്കല്‍ ഫോണ്‍ ചെയ്യാന്‍ പോലും കാശില്ലായിരുന്നു.
https://www.facebook.com/Malayalivartha