ചിറയിൻകീഴിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ ട്രെയിന്‍ വരുന്നതിന് മുമ്പ് ട്രാക്കില്‍ കയറിയ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ഡൗണ്‍ ആയി; സൈറണ്‍ മുഴങ്ങിയതോടെ യാത്രക്കാർ പരിഭ്രാന്തരായി! പിന്നീട് സംഭവിച്ചത് ഇങ്ങനെ
ഗേറ്റ് അടയ്ക്കുന്നതിന് തൊട്ടുമുന്‍പ് ട്രാക്കില്‍ കയറിയ കെഎസ്ആര്‍ടിസി ബസ് ബ്രേക്ക് ഡൗണ്‍ ആയി. കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ് ട്രെയിന്‍ കടന്നുപോകുന്നതിന് മിനിട്ടുകള്‍ക്ക് മുമ്പാണ് സംഭവം. ഗേറ്റ് അടയ്ക്കുന്നതിനുള്ള സൈറണ്‍ കൂടി മുഴങ്ങിയതിനാല്‍ യാത്രക്കാര്‍ പരിഭ്രാന്തിയിലായി. എന്നാല്‍, ഗേറ്റ് അടയ്ക്കാതെ ട്രെയിന്‍ വരില്ലെന്ന് അറിയിച്ചതോടെ യാത്രക്കാര്‍ ഇറങ്ങി ബസ് ജനങ്ങള്‍ തള്ളി നീക്കുകയായിരുന്നു. ട്രാക്കിന് പുറത്ത് എത്തി മിനിട്ടുകള്‍ക്കുള്ളില്‍ ട്രെയിന്‍ ട്രാക്കിലൂടെ കടന്നു പോകുകയും ചെയ്തു.
തിരുവനന്തപുരത്തേക്ക് പുറപ്പെട്ട പാസഞ്ചര്‍ ബസാണ് റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയത്. ടയറില്‍ ബ്രേക്ക് ജാമായതാണ് വണ്ടി നില്ക്കാന് കാരണം. പാളത്തില്‍ നിന്നും ബസ് മാറ്റുന്നതിന് ശ്രമിച്ചെങ്കിലും നടക്കാതിരിക്കുകയായിരുന്നതോടെയാണ് ജനങ്ങള്‍ കൈവച്ചത്.
https://www.facebook.com/Malayalivartha