Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്


ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതല്‍ ആരംഭിക്കും


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

നിഷ ജോസിനെതിരെ പി.സി.ജോർജും ഷോൺ ജോർജും രംഗത്ത് ; സ്ത്രീത്വത്തെ അപമാനിക്കുന്ന ജോർജിനെതിരെ ക്രിമിനൽ കേസെടുക്കണമെന്ന് വനിതാ നേതാക്കൾ ; തന്റെ അമ്മയെക്കാള്‍ മൂന്ന് വയസ് ഇളപ്പമുള്ള നിഷയോട് അങ്ങനെ പെരുമാറിയിട്ടില്ലെന്ന് ഷോണ്‍ ജോര്‍ജ് ;സംഭവത്തിൽ വ്യക്തത ആവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഡി.ജിപിക്കും കോട്ടയം എസ്.പിക്കും പരാതി നൽകി

17 MARCH 2018 05:25 PM IST
മലയാളി വാര്‍ത്ത

More Stories...

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാത്തിന് ജയിക്കാനായില്ല

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷപ്രിയ പറഞ്ഞു; ഇനി മോചനത്തിനായുള്ള കാത്തിരിപ്പ്

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....

ചാനല്‍ ചര്‍ച്ചകളിലും ഫോണില്‍ വിളിച്ച മാധ്യമ പ്രവര്‍ത്തകരോടും ജോസ് കെ. മാണിയുടെ ഭാര്യ നിഷയെ കുറിച്ച് പച്ചയ്ക്ക് തെറി വിളിച്ച് പി.സി.ജോര്‍ജ്. സ്ത്രീത്വത്തെ അപമാനിക്കുന്ന ഈ പ്രസ്താവനകള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പു പ്രകാരം പി.സി.ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് വനിതാ സംഘടനാ നേതാക്കള്‍. ചാനല്‍ ചര്‍ച്ചയില്‍ പലവട്ടം നിഷയെ 'വൃത്തികെട്ട സ്ത്രീ' എന്ന് അഭിസംബോധന ചെയ്ത് അപമാനിച്ചതിനെതിരെയാണ് പ്രതിഷേധം.

ചാനല്‍ ചര്‍ച്ചയില്‍ രണ്ടാം സരിതയെന്നു വിളിച്ചാക്ഷേപിക്കുന്നതും, ട്രെയിനില്‍ വച്ചു പീഡിപ്പിച്ചതാരാണെന്ന് വെളിപ്പെടുത്തണമെന്ന പി.സി.ജോര്‍ജിന്റെ പ്രസ്താവനയും ഐടി ആക്ട് പ്രകാരം ജാമ്യമില്ലാ കുറ്റമാണ്. നിഷ ജോസ് ഒരിക്കലും ട്രെയിനില്‍ വച്ചു താന്‍ പീഡിപ്പിക്കപ്പെട്ടു എന്ന് പുസ്തകത്തില്‍ എഴുതുകയോ പറയുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത കാര്യം ഉയര്‍ത്തി കാട്ടിയാണ് നിഷയെ വ്യക്തി പരമായി പി.സി.അപമാനിക്കുന്നത്.

ഇതിനിടയില്‍ സംഭവമുണ്ടായ തൊട്ടടുത്ത ദിവസങ്ങളില്‍ നിഷ ജോസ് തന്റെ ഉറ്റ സുഹൃത്തുക്കളോട് ഈ ദുരനുഭവത്തെ കുറിച്ച് പറഞ്ഞതും സുഹൃത്തുക്കള്‍ ചര്‍ച്ചയാക്കിയിട്ടുണ്ട്.കഴിഞ്ഞ ദിവസം മനോരമ ന്യൂസിലെ 9 മണി ചര്‍ച്ചയ്ക്കിടെയാണ് പി.സി. ജോര്‍ജ് നിഷയ്‌ക്കെതിരെ രംഗത്തെത്തിയത്.

പി.സി ജോർജുമായുള്ള അഭിമുഖത്തിന്റെ പ്രസക്തഭാഗങ്ങൾ

നിഷയുടെ പുസ്തകത്തിലെ ഈ കമന്റ് ഷോണിന്റെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ആരോപണമാണെന്നു താങ്കള്‍ ഉന്നയിച്ചത് എങ്ങനെയാണ്..?

പി.സി: വസ്തുതാ വിരുദ്ധമാണ് ആ സ്ത്രീ പറഞ്ഞതെന്നു എനിക്ക് 100 ശതമാനം ബോധ്യമാണ്. കാരണം അവര്‍ പറഞ്ഞ തീയതി പറയുന്നില്ല അവര്‍ ആളെ അറിയില്ലെന്നും പറയുന്നു. അതായത് ഒരു 2006, അപ്പോ ഇപ്പോള്‍ ഒരു 12 കൊല്ലമായിട്ട് അവര്‍ക്ക് ഷോണിനെ അറിയാം. അപ്പോള്‍ അവര്‍ തീയതി സ്ഥലമൊന്നും പറയുന്നില്ല തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടെന്ന്. തിരുവനന്തപുരം റയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടാല്‍ ഒരു കമ്പാര്‍ട്ടുമെന്റില്‍ എങ്ങനെ ഒരു എസിക്കകത്ത് നേരത്തെ ബുക്ക് ചെയ്തിട്ടു വന്നോ.? നുണ പറയുന്നതിന് ഒരു കണക്ക് വേണ്ടേ.. ഞാന്‍ അന്വേഷിച്ചപ്പോള്‍ എന്റെ മകന്‍ ആ സ്ത്രീയോടൊപ്പം സഞ്ചരിച്ചിട്ടേയില്ല. അപ്പോള്‍ ടിടിആര്‍ കണ്ടെന്ന്. ടിടിആര്‍ കണ്ടെങ്കില്‍ അതു അന്നേരമേ പിടിക്കണ്ടേ..?

ചോദ്യം. പക്ഷേ ശ്രീ പി.സി. ജോര്‍ജ് താങ്കളുടെ മകനാണെന്ന് നിഷ പറയുന്നില്ല..?

പി.സി: അതാ പറഞ്ഞത് എന്തൊരു വൃത്തികേടാന്നേ... ആ വാര്‍ത്ത വന്നതിനുശേഷം ഒരു 200ല്‍ കൂടുതല്‍ ആളുകള്‍ എന്നെ വിളിച്ചു. ഷോണിന്റെ പേരില്‍ ഇങ്ങനെയൊരു ആരോപണം പറഞ്ഞത് മര്യാദകേടാന്ന്. അപ്പോള്‍ മറ്റേ സ്ത്രീയുടെത് എത്ര മോശമായ വിചാരമാണ്

ചോദ്യം: അവര്‍ എങ്ങനെയാണ് ഇതിനു ഉത്തരവാദിയാകുന്നത്? ഷോണിന്റെ പേര് അവര്‍ പറഞ്ഞിട്ടില്ല. ധാരാളം ആളുകള്‍ താങ്കളെ വിളിച്ച് ചോദിക്കുന്നു. അതിനു നിഷ എങ്ങനെ ഉത്തരവാദിയാകും..?

പി.സി: അവര്‍ പറഞ്ഞതില്‍ കാര്യമുണ്ട്. സോളാര്‍ കേസില്‍ അമ്മയിയപ്പനെ വിഷമിപ്പിച്ച തൊട്ടടുത്ത എംഎല്‍എ അതാരാ ? ജയരാജനാണോ അതോ പി.സി ജോര്‍ജാണോ ? ഇവരൊരു മാന്യ സ്ത്രീയായിരുന്നെങ്കില്‍ ഇവരുടെ ഭര്‍ത്താവായ ജോസ് കെ മാണി എന്തിനു സരിതയുടെ പിറകെ പോയി ? രാജ്യം മുഴുവന്‍ പരസ്യമല്ലയോ അത് ?

ചോദ്യം: ശ്രീ പി.സി. ജോര്‍ജ്, അതായത് താങ്കള്‍ ഈ പറയുന്നതിന്റെ യുക്തി വച്ച് സരിത ആരോപണമുന്നയിച്ച എല്ലാ നേതാക്കളുടെയും ഭാര്യമാര്‍ കൊള്ളരുതാത്തതുകൊണ്ടാണ് അവര്‍ക്കെതിരെ ആരോപണമുന്നയിച്ചത് അല്ലേ?

പിസി: എന്നു ഞാന്‍ പറഞ്ഞില്ലല്ലോ?

ചോദ്യം: പിന്നെ എങ്ങനെയാണ് ജോസ് കെ മാണിയുടെ കാര്യത്തില്‍ മാത്രം താങ്കള്‍ അങ്ങനെയൊരു ആരോപണമുന്നയിക്കുന്നത്?

പി.സി : മറ്റുള്ള മാന്യന്മാരായ സ്ത്രീകളെപ്പോലെയല്ല ഇവര്‍. ഇവര്‍ മാന്യയായ സ്ത്രീയായിരുന്നെങ്കില്‍ ഇങ്ങനെയൊരു വൃത്തികേട് പറയുമോ?

ചോദ്യം : മാന്യയായ സ്ത്രീക്ക് അവര്‍ക്കെതിരെയുണ്ടായ ഒരു മോശപ്പെട്ട അനുഭവം തുറന്നു പറയുന്നതു കൊണ്ട് എന്താണ് തെറ്റ്?

പി.സി: ഞാന്‍ പറഞ്ഞ് കേട്ടേരിക്കുന്നത്, ഞാന്‍ തര്‍ക്കത്തിനില്ല. ഇവര്‍ പറഞ്ഞ ഏത് തെളിവെടുത്താലും എന്നെ എല്ലാവരും വിളിച്ച് ഷോണിന്റെ പേരില്‍ വൃത്തികേട് പറയുന്നില്ലെന്ന് എങ്ങനെ പറയും? അപ്പോള്‍ അവര്‍ പറയുന്നത് കേട്ടാല്‍ അങ്ങനെ തോന്നും.

ചോദ്യം : അങ്ങനെ തോന്നുമെന്നതു കൊണ്ടാണ് താങ്കള്‍ പറഞ്ഞത് ഇത് ഷോണിന്റെ രാഷ്ട്രീയ ഭാവി ആരോപണമാണെന്ന്. അല്ലേ?

പി.സി: അതുകൊണ്ടു തന്നെയാണ് ഞാന്‍ പറയാം, ഈ സ്ത്രീയെ പറ്റി ഞാന്‍ കൂടുതല്‍ പഠിച്ചിട്ടുണ്ട്. എന്റെ മകന്‍ പാലായില്‍ സ്ഥാനാര്‍ത്ഥിയാണെന്ന് ലോകം മുഴുവന്‍ പരസ്യവുമാണ്. അപ്പോള്‍ സ്വാഭാവികമായിട്ടും അമ്മായിയപ്പന്‍ ആരാ... വിളഞ്ഞതല്ലേ കെ എം മാണി. കാഞ്ഞ ബുദ്ധിയല്ലേ.... മാണിയുടെ ഉപദേശവും കൂടെ ഉണ്ടല്ലോ.... ഇതില്‍ പഠിക്കേണ്ടൊരു കാര്യം ബില്‍ ക്ലിന്റനെതിരെ ഒരു വേശ്യയായ സ്ത്രീ ഒരു പുസ്തകം രചിച്ചു. അത് പിന്നെ വാര്‍ത്തയായി ലക്ഷക്കണക്കിന് ആ പുസ്തകം വിറ്റു പോയി. ഇതേപ്പോലെ വൃത്തികെട്ടൊരു വാര്‍ത്ത സൃഷ്ടിച്ച് പുസ്തകം വില്‍ക്കാമെന്ന്.

ചോദ്യം: ബില്‍ ക്ലിന്റണ്‍ ആ കേസില്‍ മാപ്പ് പറഞ്ഞിരുന്നുവെന്നറിയാമോ ശ്രീ പി.സി ജോര്‍ജിന്?
ബില്‍ക്ലിന്റണ്‍ ആ കാര്യം ഏറ്റുപറഞ്ഞിരുന്നുവെന്നറിയാമോ താങ്കള്‍ക്ക് ?

പി.സി: അറിയാം അതുകൊണ്ടാ പറഞ്ഞത്

ചോദ്യം : അപ്പോള്‍ ആരോപണം മാത്രമായിരുന്നില്ല അത്. അതവിടെ നില്‍ക്കട്ടെ. താങ്കള്‍ ഉറപ്പിച്ചു ഇത് ഷോണിനെതിരെയുള്ള ആരോപണമാണ് . ഷോണിന്റെ രാഷ്ട്രീയ ഭാവി തകര്‍ക്കാനുള്ള ആരോപണമാണെന്ന്. അവര്‍ പറഞ്ഞതിന്റെ ചുരുക്കം വച്ച് താങ്കള്‍ ഊഹിച്ചു എങ്കില്‍ ഇത് ഷോണല്ല എന്നു താങ്കള്‍ ഉറപ്പിച്ചതെങ്ങനെയാണ്

പി.സി : ഉറപ്പിക്കാന്‍ കാരണം അവന്‍ ഈ സ്ത്രീയോടൊപ്പം യാത്ര ചെയ്തിട്ടില്ല. അവന്‍ സത്യം ചെയ്യുന്നുണ്ട്. എന്റെ മകനെ എനിക്ക് നല്ലതു പോലെ അറിയാം. അവന്‍ ഇങ്ങനെ ജോസ് കെ മാണിയെ പോലെ സരിതയുടെ പിറകെ നടക്കുന്നവനല്ല.

ചോദ്യം: അത് താങ്കളുടെ വിശ്വാസം അതിനപ്പുറം താങ്കള്‍ക്ക് ഒരു തെളിവുമില്ല

പി.സി :മുന്‍ പഞ്ചായത്ത് പ്രസിഡന്റ് എന്നെ വിളിച്ചു. അതൊക്കെയാ ഞാന്‍ ഈ പറയാന്‍ കാരണം. ഇത് എന്തൊരു മോശമാണ് ആ സ്ത്രീ പറഞ്ഞത്. ഷോണിനെപ്പോലെയുള്ള ഒരു ചെറുപ്പക്കാരനെതിരെ ഇങ്ങനെ പറഞ്ഞ് എന്തൊരു മോശമാണ്?

ചോദ്യം: അവര്‍ ഷോണിനെതിരെ ഒന്നും പറഞ്ഞിട്ടില്ല. ഷോണിനെ സംശയിച്ച് ആരെങ്കിലും വിളിക്കുന്നുവെങ്കില്‍ അതിന്റെ ഉത്തരവാദിത്തം നിഷയുടെ മേല്‍ കെട്ടിവയ്ക്കണം കാരണം അവര്‍ ഷോണിന്റെ പേര് പറഞ്ഞിട്ടേയില്ല

പിസി: എന്റെ പൊന്നു സഹോദരാ നിങ്ങള്‍ ഈ രാജ്യത്താണോ ജീവിക്കുന്നേ? അതോ ഉസ്‌ബക്കിസ്ഥാനിലുമാണോ? നിങ്ങള്‍ ഈ രാജ്യത്താണ് ജീവിക്കുന്നതെങ്കില്‍ നിങ്ങള്‍ ആ പുസ്തകം വായിക്ക്

ചോദ്യം : അമ്മായിയപ്പന്‍ ചികിത്സയില്‍ കഴിയുന്നത് ഷോണിന്റേതാണ് അത് താങ്കള്‍ ഉറപ്പിക്കുന്നുണ്ടല്ലോ? പക്ഷെ ഇതേ താങ്കള്‍ തന്നെയാണ് നേരത്തെ മാധ്യമങ്ങളോട് സംസാരിച്ചപ്പോള്‍ പറഞ്ഞത് അമ്മായിയപ്പന്‍ ആശുപത്രിയില്‍ കിടക്കുന്നത് ആരൊക്കെയാകാം ? ആര്‍ക്കൊക്കെ അറിയാം? താങ്കള്‍ തന്നെയല്ലേ പറഞ്ഞത്? അപ്പോള്‍ എന്ത് കാരണം വച്ചാണ് താങ്കള്‍ ഇത് ഷോണാണെന്ന് പറയുന്നത്?

പി.സി: ഞാന്‍ ഷോണാണെന്ന് പറഞ്ഞില്ല

ചോദ്യം: പിന്നെയെന്തിനാ ഷോണിന്റെ രാഷ്ട്രീയ ഭാവി നശിപ്പിക്കാനാണ് ഈ ആരോപണമെന്ന് താങ്കള്‍ പറയുന്നത്?

പിസി: അവര്‍ എന്തൊക്കെയോ എഴുതി വച്ചിരിക്കുന്നത് ഷോണിനെപ്പറ്റി ഒരു ചെറുപ്പക്കാരനെ നശിപ്പിക്കാന്‍ വേണ്ടി ഇറങ്ങിയിരിക്കുകയാണല്ലോ ഈ വൃത്തികെട്ട സ്ത്രീ.

ചോദ്യം: താങ്കള്‍ പറയുന്നതില്‍ വൈരുദ്ധ്യമുണ്ട്.

പി.സി: ഒരുവിധം ബോധവും പൊക്കണവുമുള്ളവര്‍ക്ക് അങ്ങനെ വൈരുദ്ധ്യം തോന്നുന്ന പ്രശ്‌നമില്ല

ചോദ്യം: ഇതില്‍ ആരും താങ്കളുടെയോ താങ്കളുടെ മകന്റെയോ പേര് പറഞ്ഞിട്ടില്ല. അവര്‍ക്കുണ്ടായ ഒരു അനുഭവം അവര്‍ എഴുതി. അത് വലിയ ലൈംഗിക ആക്രമണം എന്ന രീതിയിലുമല്ല എഴുതിയിരിക്കുന്നത്.

പിസി: അത് അവര്‍ പേര് വച്ചെഴുതണം

ചോദ്യം: പേര് വയ്‌ക്കേണ്ട കാര്യമില്ല. അതവരുടെ സ്വാതന്ത്ര്യമാണ്.

പി.സി: നിങ്ങള്‍ എത്ര വെള്ളയടിച്ചാലും ആ സ്ത്രീ രണ്ടാം സരിതയായിപ്പോയി. ജനങ്ങളുടെ മുമ്പില്‍ ജനങ്ങള്‍ അവരെ രണ്ടാം സരിതയായി കണ്ടെങ്കില്‍പോലും ആര് അവരെ ആക്രമിച്ചെന്ന് എനിക്കറിയണം. ഞാന്‍ കേസ് കൊടുക്കാനിരിക്കുകയാണ്.

ഇതിനിടെ നിഷ ജോസിനെതിരെ ചാനൽ ചർച്ചയിൽ പി.സി ജോർജിന്റെ കടുത്ത വിമർശനങ്ങൾക്ക് പിന്നാലെ മകൻ ഷോൺ ജോർജും രംഗത്തെത്തി .നിഷാ ജോസിന്റെ വെളിപ്പെടുത്തലിൽ വ്യക്തത വേണെന്നാവശ്യപ്പെട്ട് ഷോണ്‍ ജോര്‍ജ് ഡി.ജിപിക്കും കോട്ടയം എസ്.പിക്കും പരാതി നല്‍കി. താന്‍ നിഷയോട് താന്‍ അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന് പരാതി നല്‍കിയ ശേഷം ഷോണ്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
കോഴിക്കോട് നിന്ന് കോട്ടയം വരെ നിഷയോടൊപ്പം താന്‍ ട്രെയിനില്‍ ഒരേ കമ്പാര്‍ട്ട്മെന്റില്‍ യാത്ര ചെയ്തിട്ടുണ്ട്. ഭാര്യ പാര്‍വതിയുടെ പിതാവും നടനുമായ ജഗതി ശ്രീകുമാറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച്‌ മടങ്ങുന്ന വഴിയായിരുന്നു അത്. റെയില്‍വേ സ്റ്റേഷനില്‍ വച്ച്‌ നിഷയുമായി സംസാരിച്ചു. എന്നാല്‍ ട്രെയിനില്‍ കയറിയ ശേഷം സംസാരിച്ചിട്ടില്ല. അവരോട് അപമര്യാദായി പെരുമാറിയിട്ടുമില്ല. എന്റെ അമ്മയെക്കാള്‍ മൂന്ന് വയസ് മാത്രമാണ് അവര്‍ക്ക് കുറവുള്ളത്. അങ്ങനെയുള്ള നിഷയോട് ഞാന്‍ അപമര്യാദയായി പെരുമാറുമോ?​ അത്തരം വൃത്തികേട് കാണിക്കുന്നവനല്ല ഞാന്‍ - ഷോണ്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഈ ആരോപണത്തിന്റെ പേരില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്റെ പേര് ഉപയോഗിച്ചതും എന്റെ ശ്രദ്ധയില്‍പെട്ടു. അതുകൊണ്ടാണ് പരാതി നല്‍കുന്നത്''- അദ്ദേഹം പറഞ്ഞു. നിഷയുടെ 'ദ അദര്‍ സൈഡ് ഒഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലെ സൂചനകള്‍ വിരല്‍ ചൂണ്ടുന്നത് തനിക്ക് നേരെയാണ്. ഇതിന്റെ നിജസ്ഥിതി പുറത്ത് വരേണ്ടത് തന്റെ കൂടി ആവശ്യമാണ്.

പുസ്തകം വിറ്റഴിയ്ക്കാനുള്ള തന്ത്രമായിട്ടാണ് ഞാന്‍ ഇതിനെ കാണുന്നത്. അപമര്യദയായി പെരുമാറിയ യുവാവ് സ്വയം പരിചയപ്പെടുത്തിയെന്നാണ് പുസ്തകത്തില്‍ പറയുന്നത്. ഇത് ശരിയാണെങ്കില്‍ മറ്റാരെയെങ്കിലുമാകും നിഷ ഉദ്ദേശിച്ചത്. കാരണം15 വര്‍ഷമായി എനിക്കവരെ അറിയാം. അവര്‍ക്ക് തിരിച്ചും. ഞങ്ങള്‍ കുടുംബപരമായി നല്ല അടുപ്പത്തിലായിരുന്നു. എന്റെ വീട്ടിലും ഞാന്‍ അവരുടെ വീട്ടിലും പോയിട്ടുണ്ട് - ഷോണ്‍ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രിയങ്ക ഗാന്ധിയും പെട്ടു... പ്രിയങ്ക ഗാന്ധിയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയെ കാരണം കോണ്‍ഗ്രസിന് തലവേദന; സ്വയം സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയതിന് പിന്നാലെ വദ്രയുടെ ഫ്‌ളക്‌സുകളും പോസ്റ്ററുകളുമൊക്ക അമ  (17 minutes ago)

രക്തം മരവിപ്പിച്ച കളി... അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 4 റണ്‍സിന്റെ ജയം; സായ് സുദര്‍ശനും ഡേവിഡ് മില്ലറും അര്‍ധ സെഞ്ചറി നേടിയെങ്കിലും ഗുജറാ  (54 minutes ago)

വിധിയുടെ വിളയാട്ടം... വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിലെ ജയിലില്‍ കഴിയുന്ന മകള്‍ നിമിഷ പ്രിയയെ കണ്ട് അമ്മ പ്രേമകുമാരി; മകളെ കണ്ടപ്പോള്‍ പൊട്ടിക്കരഞ്ഞു, എല്ലാം ശരിയാകുമെന്നും സന്തോഷമായിരിക്കാനും നിമിഷ  (1 hour ago)

ആര്‍എല്‍വി രാമകൃഷ്ണനെ യൂട്യൂബ് ചാനലിലൂടെ ജാതീയമായി അധിക്ഷേപിച്ച കേസില്‍ നര്‍ത്തകി സത്യഭാമ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണനയില്‍  (1 hour ago)

പാലക്കാട്ട് താപനില 41 ഡിഗ്രി പിന്നിട്ടതോടെ 27 വരെ ജില്ലയിലെ വിവിധയിടങ്ങളില്‍ ഉഷ്ണതരംഗ സാഹചര്യമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (1 hour ago)

കെഎസ്ആര്‍ടിസിക്ക് 30 കോടി രൂപ കൂടി സര്‍ക്കാര്‍ സഹായമായി അനുവദിച്ചു....  (1 hour ago)

പോളിംഗ് ഡ്യൂട്ടിക്ക് ഹാജരാകാത്ത ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്ത് ജോലിക്കു നിയോഗിക്കും  (2 hours ago)

കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി എംഎം വര്‍ഗീസിന് നോട്ടീസ് അയച്ച് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്.. അടുത്ത തിങ്കളാഴ്ച കൊച്ചി ഓഫീസില  (2 hours ago)

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളം നാളെ വിധിയെഴുതും... അവസാന മണിക്കൂറിലും പരമാവധി വോട്ട് സ്വന്തമാക്കാനുള്ള കരുനീക്കങ്ങളുമായി മുന്നണികളും സ്ഥാനാര്‍ത്ഥികളും, തെരഞ്ഞെടുപ്പിനുള്ള പോളിങ് സാമഗ്രികളുടെ വിതരണം ര  (3 hours ago)

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (3 hours ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (4 hours ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (4 hours ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (5 hours ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (5 hours ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (10 hours ago)

Malayali Vartha Recommends