നിഷയ്ക്കെതിരായ പിസി ജോര്‍ജിന്റെ പ്രസ്താവനകള്‍ സ്ത്രീ വിരുദ്ധം ; ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ പേര് നിഷ വെളിപ്പെടുത്തിയാല്‍ അയാള്‍ക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന്
'ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന നിഷ ജോസ് കെ. മാണിയുടെ പുസ്തകത്തിലെ വിവാദ പരാമര്‍ശത്തില്‍ പി.സി. ജോര്‍ജ് എംഎല്‍എയുടെ പ്രസ്താവനയ്ക്കെതിരെ രംഗത്തെത്തിയിരിക്കുകയാണ് വനിതാ കമ്മീഷന്.
പിസി ജോര്‍ജിന്റെ പ്രസ്താവനകള്‍ സ്ത്രീ വിരുദ്ധമാണെന്നാണ് വനിതാ കമ്മീഷന് അധ്യക്ഷ എം.സി. ജോസഫൈന് വ്യക്തമാക്കിയിരിക്കുന്നത്.ട്രെയിനില്‍ അപമാനിക്കാന്‍ ശ്രമിച്ചയാളുടെ പേര് നിഷ വെളിപ്പെടുത്തിയാല്‍ അയാള്‍ക്കെതിരെ കേസെടുക്കാമെന്നും ജോസഫൈന് പറഞ്ഞു.
https://www.facebook.com/Malayalivartha