സോളാർ റിപ്പോർട്ടിൽ ഹൈക്കോടതി ഇടപെടേണ്ട; കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയുടെ അധികാരത്തിലുള്ളതാണെന്ന് സർക്കാർ
സോളാർ കമ്മീഷന് റിപ്പോര്‍ട്ടില്‍ ഹൈക്കോടതിക്ക് ഇടപെടാനാവില്ലെന്ന് സര്‍ക്കാര്‍. സോളാര്‍ കമ്മിഷന് റിപ്പോര്‍ട്ട് നിയമസഭയിലാണ് സമര്‍പ്പിച്ചത്. നിയമസഭയുടെ അധികാരത്തിലുള്ള ഈ റിപ്പോര്‍ട്ടില്‍ കോടതിക്ക് ഇടപെടാനാകില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന് കോടതിയില്‍ വ്യക്തമാക്കി.
റിപ്പോര്‍ട്ടില്‍ കോടതി ഇടപെടുന്നത് സഭയുടെ അധികാരത്തിലേക്കുള്ള കൈകടത്തലാണ്. ഇക്കാര്യത്തില്‍ എന്ത് ചെയ്യണമെന്ന് നിയമസഭ തീരുമാനിക്കുമെന്നും സർക്കാർ അറിയിച്ചു. സോളാര്‍ റിപ്പോര്‍ട്ട് തള്ളികളയണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടി നല്കിയ ഹർജിയിലാണ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
സര്‍ക്കാരിന് വേണ്ടി സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് രഞ്ജിത് കുമാറാണ് ഹാജരായത്. ഹര്‍ജിയില്‍ ഉമ്മന്‍ചാണ്ടിയുടെ വാദം നേരത്തെ പൂര്‍ത്തിയായിരുന്നു. കമ്മീഷന്റെ പരിഗണനാ വിഷയങ്ങളില്‍ മാറ്റം വരുത്തിയത് സംബന്ധിച്ചാണ് സര്‍ക്കാരിന്റെ വാദം നടന്നത്.
https://www.facebook.com/Malayalivartha