വിദേശയാത്രയ്ക്കിടെ ഒരു രാത്രി പാക്കിസ്ഥാനി സ്വദേശിയായ യുവതിയുമായി ചെലവഴിച്ചു; മുന്‍ സംസ്ഥാനമന്ത്രി വിവാദക്കുരുക്കിൽ
വിദേശയാത്രയ്ക്കിടെ ഒരു രാത്രി പാക്കിസ്ഥാനി സ്വദേശിയായ യുവതിയുമായി ചെലവഴിച്ചതിൽ വിവാദക്കുരുക്കിൽപ്പെട്ട് കിടക്കുകയാണ് മുന്‍ സംസ്ഥാനമന്ത്രി. വിദേശയാത്രയ്ക്കിടെ ദുബായിലാണ് പാകിസ്താനി യുവതിയുമായി ഇദ്ദേഹം ഒരു രാത്രി ചെലവഴിച്ചത്. പാക്കിസ്താനി യുവതിയുമായുള്ള ബന്ധത്തിന്റെ വിശദാംശങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോ ഇദ്ദേഹത്തോട് ചോദിച്ചതായാണ് സൂചനകൾ.
നേരത്തെ തീരുമാനിച്ചതനുസരിച്ചാണോ രാത്രികാലം ചെലവഴിച്ചത്, ഇരുവർക്കുമിടയിൽ സൗഹൃദം മാത്രമാണോ, ഇടനിലക്കാരായി ഏതെങ്കിലും ബ്രോക്കർ പ്രവര്‍ത്തിച്ചിട്ടുണ്ടോ, സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടോ എന്നീ കാര്യങ്ങളെക്കുറിച്ച് അറിയാനുള്ള ശ്രമത്തിലാണ് ഇന്റലിജന്‍സ് ബ്യൂറോ ഉദ്യോഗസ്ഥര്‍. എന്തായാലും യു.ഡി.എഫ്. മന്ത്രിസഭയില്‍ ഒരു ഘടകകക്ഷിയുടെ പ്രതിനിധിയായിരുന്ന ഇദ്ദേഹത്തിന്റെയും സുഹൃത്തിന്റെയും നീക്കങ്ങള്‍ ഇന്റലിജന്‍സ് ബ്യൂറോയുടെ കര്‍ശനനിരീക്ഷണത്തിലാണ്. ഈ സന്ദര്‍ശനത്തില്‍ ദുരൂഹത ആരോപിച്ച് ഇന്റലിജന്‍സ് ബ്യൂറോ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha