കടയിൽനിന്നും മുട്ട വാങ്ങി പുഴുങ്ങി; പൊട്ടിച്ചു നോക്കിയപ്പോൾ കണ്ട കാഴ്ചയോ..?
മുട്ട കൃത്രിമമായി ഉണ്ടാക്കുന്നുവെന്ന വർത്തയൊക്കെ കേൾക്കാൻ തുടങ്ങിയിട്ട് ഏറെ കാലമായി. പലർക്കും അത്തരത്തിലുള്ള അനുഭവം ഉണ്ടാകാത്തതുകൊണ്ട്തന്നെ മിക്ക ആളുകളും അത് വ്യാജപ്രചാരണമാകാം എന്നാണ് കരുതുന്നത്. എന്നാൽ അത്തരത്തിലുള്ള ഒരു സംഭവം നടന്നിരിക്കുകയാണ് കാഞ്ഞങ്ങാട് ബങ്കളം കൂട്ടപ്പുന്നയിലെ കല്പ്പണിക്കാരന് രാജന് എന്‍ വിയുടെ വീട്ടില്‍.
ഇയാൾ കടയില്‍നിന്നും ഏഴു മുട്ട വാങ്ങുകയും അതിൽ അഞ്ചെണ്ണം പുഴുങ്ങുകയും ചെയ്തു. അതില്‍ ഒരു മുട്ട പൊട്ടിച്ചുനോക്കിയപ്പോൾ വീട്ടുകാർ ഞെട്ടി. അതിനകത്ത് വലിയൊരു പഴുതാര. വീട്ടുകാര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പ് അധികൃതരെത്തി മുട്ട പരിശോധനയ്ക്കെടുത്തു.
https://www.facebook.com/Malayalivartha