Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നിന്റെ കൈയില്‍ ഒരു പേന ഉണ്ടെന്നു കരുതി എന്തും എഴുതി പിടിപ്പിക്കാമെന്നു കരുതിയോ? ... നടിയെ ആക്രമിച്ച കേസിൽ തുറന്നെഴുത്തുമായി എത്തിയപ്പോൾ നേരിടേണ്ടി വന്ന ഭീക്ഷണി അഭ്രപാളിയിലൂടെ പുറംലോകത്തെ അറിയിച്ച് പല്ലിശ്ശേരി

19 MARCH 2018 03:33 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ അതിരൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ച ആളാണ് സിനിമ മംഗളത്തിന്റെ എഡിറ്റര്‍ പല്ലിശ്ശേരി. സംഭവത്തില്‍ ദിലീപിന് പങ്കുണ്ടെന്നും പള്‍സര്‍ സുനിയും ദിലീപും ദീര്‍ഘകാലമായി അടുപ്പമുള്ളവരാണ് എന്നും പല്ലിശ്ശേരി പറഞ്ഞിരുന്നു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പലതും റിപ്പോര്‍ട്ട് ചെയ്തത് പല്ലിശ്ശേരിയായിരുന്നു. നടി സുജാ കാര്‍ത്തികയ്‌ക്കെതിരെയും ഇതിനിടയിൽ ആരോപണമുയർന്നിരുന്നു. ഇതിനിടയിൽ പല്ലിശ്ശേരിക്കുനേരെ നിരവധി ഭീക്ഷണികളും ഉയർന്നു കേട്ടിരുന്നു അത്തരം ഒരു ഭീക്ഷണിയെപ്പറ്റി ഓലപ്പാമ്പുകളുടെ വൻ ഭീക്ഷണി എന്ന തലക്കെട്ടോടുകൂടി സിനിമ മംഗളത്തിന്റെ അഭ്രലോകം എന്ന പംക്തിയിൽ പറയുന്നു. പംക്തിയിൽ പറയുന്നത് ഇങ്ങനെയാണ് ;

രാവിലെ ഓഫീസിലെത്തിയത് 7.30 ന്. പത്തുമിനിറ്റ് കഴിയും മുമ്പ് ലാന്റ് ഫോണ്‍ ശബ്ദിച്ചു. ഒരു സ്ത്രീ ശബ്ദം. പല്ലിശ്ശേരിസാറല്ലേ? അതെ എന്ന് ഞാനും. 'ഞാന്‍ എന്റെ ഹസിനുകൊടുക്കാം' എന്നുപറഞ്ഞ് റിസീവര്‍ കൈമാറി പിന്നെ സംസാരിച്ചത് പുരുഷനാണ്.
'നമസ്‌കാരം സാര്‍. ഞാന്‍ സാറിന്റെ ആരാധകനാണ് എന്നു വിചാരിക്കരുത്. പലതും വായിക്കാറുണ്ട്. കഴിഞ്ഞ 5 വര്‍ഷമായി സിനിമാമംഗളം മുടങ്ങാതെ വായിക്കുന്നവനാണ്. അതിനു കാരണം മഞ്ജുവാര്യരെക്കുറിച്ചു വന്ന ലേഖനമാണ്. ആ ലേഖനത്തില്‍ ദിലീപിനെ ഉത്തമനായ ഭര്‍ത്താവായിട്ടും മഞ്ജുവിനെ മോശം ഭാര്യയായിട്ടുമാണ് താങ്കള്‍ ചിത്രീകരിച്ചിരുന്നത്. പിന്നീട് വന്ന ലേഖനപരമ്പരകളില്‍ ദിലീപിനെയാണ് കുറ്റപ്പെടുത്തിയിരുന്നത്. താങ്കള്‍ ഇപ്പോഴും അതു തുടരുന്നു.
ഇനി ഞാന്‍ താങ്കളെ സംബോധന ചെയ്യുന്നത് മഹാപാപീ എന്നു പറഞ്ഞുകൊണ്ടാണ്. അങ്ങനെ വിളിക്കുന്നതില്‍ താങ്കള്‍ക്ക് എന്തു തോന്നിയാലും എനിക്ക് പുല്ലാണെടാ'.
കാര്യം പന്തിയല്ലെന്നു മനസ്സിലാക്കിയ ഞാന്‍ റിസീവര്‍ ക്രെഡിലില്‍ വച്ചു. രണ്ടുമിനിറ്റ് കഴിഞ്ഞില്ല. വീണ്ടും റിസീവര്‍ ശബ്ദിച്ചു.
'എന്താടാ ഫോണ്‍ വെച്ചുകളഞ്ഞത് നീയൊക്കെ എഴുതിവിടുന്നത് ഞങ്ങള്‍ വായിക്കുന്നില്ലെ? ഞാന്‍ പറയുന്നതു കേള്‍ക്കാന്‍ എന്താ മടി? അതുകൊണ്ട് എല്ലാം കേട്ടേ പറ്റൂ.'
'പറഞ്ഞോളൂ സുഹൃത്തേ, ഞാന്‍ കേള്‍ക്കുന്നുണ്ട്.' ഞാന്‍ ശബ്ദം കുറച്ചു.
'സുഹൃത്തോ? ഞാനോ. ഞാന്‍ തന്റെ സുഹൃത്തൊന്നുമല്ല. അങ്ങനെ പറഞ്ഞ് എന്നെചാക്കിട്ടു പിടിക്കാമെന്നു കരുതിയോ?
എനിക്ക് ദേഷ്യം വന്നു.
'സുഹൃത്തല്ലെങ്കില്‍ വേണ്ട. എന്താണെങ്കിലും പറ'.
'പറയെടാ ------ മോനെ..... നീ ഒരു കാലത്തും ഗുണം പിടിക്കില്ല. നിന്റെ കൈയില്‍ ഒരു പേന ഉണ്ടെന്നു കരുതി എന്തും എഴുതി പിടിപ്പിക്കാമെന്നു കരുതിയോ? നീ ആണുങ്ങളുമായി ഏറ്റുമുട്ടിയിട്ടില്ല. ഏറ്റുമുട്ടണോ നിനക്ക്? ഞാനുണ്ടിവിടെ. ഒരു കൈ നോക്കണോ'.
'അതേടാ...... നീയല്ല. നിന്റെ മറ്റേതു കൊലകൊമ്പനായാലും ശരി ഏറ്റുമുട്ടാന്‍ ഞാന്‍ ഒരുക്കമാണ്. വാക്കുകള്‍ കൊണ്ടായാലും നേര്‍ക്കുനേരെ ആയാലും. എന്തിനും ഞാന്‍ റെഡി?'
'നിനക്കെതിരെ ആരും കേസ് കൊടുക്കില്ലെന്ന അഹങ്കാരമുണ്ട്. എല്ലാറ്റിനും നിന്റെ കൈയില്‍ തെളിവുണ്ടെന്നാണല്ലോ പറയുന്നത്. അതു പേടിച്ച് ആരും കേസിനു പോകില്ല. എന്നാല്‍ ഞാന്‍, നിനക്കെതിരെ കേസ് കൊടുക്കാന്‍ പോകുകയാണ്. ആര്‍ക്കു വേണ്ടിയാണെന്നറിയുമോ? സുജാ കാര്‍ത്തികയ്ക്കുവേണ്ടി. സുജാ കാര്‍ത്തിക ആരാണെന്നു ഞാന്‍ പറഞ്ഞുതരേണ്ടതില്ലല്ലോ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ടവരുടെ കൂടെയാണ് സുജയെയും പരാമര്‍ശിച്ചിരിക്കുന്നത്. ആ സഹോദരി കോടതിയില്‍ പോയാല്‍ നീ ഏതാണ്ടൊക്കെ ഹാജരാക്കും എന്നാണല്ലോ ഭീഷണി. ഹാജരാക്കെടാ..... കാണാലൊ..... ആ സഹോദരിയെക്കുറിച്ച് നിനക്കെന്തറിയാം? പാവത്താനായ സ്‌നേഹിക്കാനറിയാവുന്ന ഒരു ഭര്‍ത്താവ്. നല്ല ഉദേ്യാഗസ്ഥന്‍. അങ്ങനെ സന്തോഷകരമായി ജീവിക്കുന്ന ഒരു കുടുംബത്തെ കരി വാരി തേയ്ക്കാനാണ് നീ പേന ചലിപ്പിക്കുന്നതെങ്കില്‍ വിവരമറിയും..... മോനെ. ദൈവം എന്നൊരാള്‍ മുകളിലുണ്ട്. എല്ലാറ്റിനും നീ മറുപടി പറയേണ്ടിവരും. തല്‍ക്കാലം നിര്‍ത്തട്ടെ. വിളിച്ചോളാം.....'
'എടോ മാന്യന്‍ ഒരു മിനിറ്റ്.... താന്‍ എന്റെ മൊബൈല്‍ നമ്പര്‍ നോട്ട് ചെയ്‌തോളൂ. അതാകുമ്പോള്‍ എവിടെവച്ചും എപ്പോള്‍ വേണമെങ്കിലും വിളിക്കാം. ഭീഷണിപ്പെടുത്താം. എന്തായാലും താന്‍ പറഞ്ഞതെല്ലാം ഞാന്‍ റെക്കോഡ് ചെയ്തിട്ടുണ്ട്.'
അയാള്‍ പെട്ടെന്ന് റിസീവര്‍ വയ്ക്കുന്ന ശബ്ദം.
ഇങ്ങനെ കുറെ ഞരമ്പുരോഗികള്‍ പേരുപറയാതെ വിളിച്ച് ഇപ്പോഴും ശല്യപ്പെടുത്തിക്കൊണ്ടിരിക്കുന്നു.
ചില ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ അവരുടെ സ്റ്റൈലില്‍ എഴുതുന്നു. അതെല്ലാം ഞാന്‍ എഴുതിയതാണെന്നു മറ്റുള്ളവരില്‍ ചിലര്‍ വിശ്വസിക്കുന്നു. ഞാന്‍ പറഞ്ഞതും എഴുതിയിതും എടുത്ത് പരിശോധിക്കുക, ഞാന്‍ മോശമായ രീതിയില്‍ സുജാ കാര്‍ത്തികയെക്കുറിച്ച് എഴുതിയിട്ടില്ല.
'ദൃശ്യം' കണ്ടവരുടെ കൂട്ടത്തില്‍ സുജാ കാര്‍ത്തികയുണ്ടെന്ന് പറഞ്ഞതായിട്ടാണ് ഞാനറിഞ്ഞത്. അതും അവര്‍ക്കു വേണ്ടപ്പെട്ട സുഹൃത്തുക്കളോട്. അവര്‍ കോടതിയില്‍ ഇക്കാര്യം പറയാമെന്നും പറഞ്ഞിട്ടുണ്ട്. പിന്നെ മറ്റു കാര്യങ്ങള്‍. അത് എന്താണെന്ന് കോടതിയില്‍ മാത്രമേ പറയൂ. അതിനുമുമ്പ് വിധി എഴുതണ്ട.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (1 hour ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (1 hour ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (1 hour ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (1 hour ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (1 hour ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (1 hour ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (1 hour ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (1 hour ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (2 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (5 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (5 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (5 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (8 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (8 hours ago)

Malayali Vartha Recommends