സംസ്ഥാനത്തെ അണ് എയ്ഡഡ്സ്കൂളുകള്‍ അടച്ചുപൂട്ടുന്ന കാര്യത്തിൽ തിടുക്കത്തില്‍ നടപടിയുണ്ടാവില്ലന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്
സംസ്ഥാനത്തെ അണ് എയ്ഡഡ്സ്കൂളുകള്‍ കൂട്ടത്തോടെ അടച്ചുപൂട്ടാൻ പോകുന്നു എന്ന വാർത്തയ്ക്ക് പിറകെ അംഗീകാരമില്ലാത്ത സ്കൂളുകളുടെ കാര്യത്തില്‍ സര്‍ക്കാര്‍ തിടുക്കത്തില്‍ നടപടി സ്വീകരിക്കില്ലെന്ന് വിദ്യാഭ്യാസ മന്ത്രി പ്രഫ. സി രവീന്ദ്രനാഥ്. അണ് എയ്ഡഡ് സ്കൂളുകളുടെകാര്യത്തില് ചര്‍ച്ചയ്ക്കു സര്‍ക്കാരിന് തുറന്ന മനസ്സാണെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിനു മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
സംസ്ഥാനത്തു പ്രവര്‍ത്തിക്കുന്ന അണ് എയ്ഡഡ് സ്കൂളുകളില്‍ 1,066 എണ്ണത്തിനാണ് സര്‍ക്കാരിന്റെ അംഗീകാരമുള്ളത്. അംഗീകാരത്തിനായി 1,194 സ്കൂളുകള്‍ അപേക്ഷ നല്‍കിയതില്‍ 359 എണ്ണത്തിന് അംഗീകാരം നല്കി. ചില അണ് എയ്ഡഡ് സ്കൂളുകള്‍ അധ്യാപകര്‍ക്ക് തുച്ഛമായ ശമ്പളം നല്കി വിദ്യാര്‍ഥികളില്‍ നിന്നു വന്‍ തുക ഫീസ് വാങ്ങുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
https://www.facebook.com/Malayalivartha