രാജ്യസഭാ തെരഞ്ഞെടുപ്പ്: വീരേന്ദ്ര കുമാറിന് ജയം
രാജ്യസഭാ തെരഞ്ഞെടുപ്പിൽ എം.പി വീരേന്ദ്ര കുമാറിന് ജയം. എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് വിരേന്ദ്ര കുമാർ. 89 വോട്ട് നേടിയാണ് വീരേന്ദ്ര കുമാര്‍ വീണ്ടും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. എന്നാൽ എൽഡിഎഫിന്റെ ഒരു വോട്ട് അസാധുവായി.
യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ബി. ബാബു പ്രസാദിന് 40 വോട്ടുകളാണ് ലഭിച്ചത്. നേരത്തെ രാജ്യസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ റദ്ദാക്കണമെന്ന ആവശ്യവുമായി യുഡിഎഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു.
ഭരണപക്ഷത്തെ മൂന്ന് പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പില്‍ പോളിംഗ് ഏജന്റുമാര്‍ ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് യുഡിഎഫ് പരാതി നൽകിയത്. എന്നാൽ പോളിംഗ് ഏജന്റില്ലെങ്കില്‍ വോട്ട് ആരെ കാണിക്കണമെന്ന് ചട്ടത്തില്‍ പറയുന്നില്ലെന്ന് വ്യക്തമാക്കി വരണാധികാരി യുഡിഎഫിന്റെ പരാതി തള്ളുകയായിരുന്നു.
https://www.facebook.com/Malayalivartha