കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പിന്റെയും പ്രശ്നമാണ് ; റോഡുകൾ മാത്രമാണ് വികസനം എന്നത് ശരിയായ നിലപാടല്ല; കീഴാറ്റൂർ സമരത്തിന് പിന്തുണയുമായി ജോയ് മാത്യു
കീഴാറ്റൂർ സമരത്തിന് പിന്തുണയുമായി നടൻ ജോയ് മാത്യു. കീഴാറ്റൂരിലേത് കുടിവെള്ളത്തിന്റെയും ജൈവ വൈവിധ്യങ്ങളുടെ നിലനിൽപ്പിന്റെയും പ്രശ്നമാണ്. ഇതിനെ ഒരു പ്രാദേശിക പ്രശ്നമായി മാത്രം കാണരുതെന്നും ജോയ് മാത്യു പറഞ്ഞു.
ജീവിക്കാനാവശ്യമായ അടിസ്ഥാന സൗകര്യം ഉറപ്പാക്കുകയുമാണ് സർക്കാർ ആദ്യം ചെയ്യേണ്ടത്. അത് കഴിഞ്ഞ് മാത്രമാണ് റോഡ്. റോഡുകൾ മാത്രമാണ് വികസനം എന്നത് ശരിയായ നിലപാടല്ലെന്നും അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങളുമായി സംസാരിച്ച് പരിഹാരം കാണുകയാണ് വേണ്ടത് അല്ലാതെ മാർക്കട മുഷ്ടി ഉപയോഗിച്ച് സമരത്തെ അടിച്ചൊതുക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha