ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയം; സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കപ്പെടേണ്ടെന്നും ഗീത ഗോപിനാഥ്
കേരളത്തിന്റെ സാമ്പത്തിക സ്ഥിതി മുൻ വർഷത്തേക്കാൾ മെച്ചപ്പെട്ടിട്ടുണ്ടെന്നും സംസ്ഥാനത്തെ സാമ്പത്തിക സ്ഥിതിയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ്. ഒറ്റരാത്രികൊണ്ട് നോട്ട് നിരോധിച്ചത് തികഞ്ഞ പരാജയമായിരുന്നെന്നും രാജ്യത്തെ സാമ്പത്തിക മേഖലയെ അതു പാടെ മന്ദീഭവിപ്പിച്ചെന്നും ഗീത ഗോപിനാഥ് വ്യക്തമാക്കി.
കെഐസ്ആര്ടിസി ജീവനക്കാരുടെ പെന്ഷന് പ്രായം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശം പ്രായോഗികമായി ഗുണകരമാകും. ഐടി, വാണിജ്യം, ഗതാഗതം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വലിയ മുന്നേറ്റമുണ്ട്. ചരക്കുസേവന നികുതി ഏര്‍പ്പാടാക്കിയതില്‍ തുടക്കത്തില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിരുന്നെങ്കിലും വാണിജ്യ വ്യവസായ മേഖലകളില്‍ ഇപ്പോഴിതു പ്രാവര്‍ത്തികമായി വരുന്നുണ്ടെന്നും ഗീത ഗോപിനാഥ് പറഞ്ഞു.
https://www.facebook.com/Malayalivartha