ഉത്തരമില്ലാത്ത ചോദ്യങ്ങളുമായി അല്‍ഫോണ്‍സ് കണ്ണന്താനം... ആധാര്‍ വിവരം ചോര്‍ന്നാലേ പ്രശ്നമുള്ളൂ; യു.എസ് വിസയ്ക്കായി പത്ത് പേജുള്ള ഫോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ല
ആധാര്‍ ചോര്‍ച്ചയെ പരോക്ഷമായി ന്യായീകരിച്ച് കേന്ദ്രസഹമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. ആധാറിനായി നല്കിയ വിവരങ്ങള്‍ പുറത്താകുമ്പോഴേ ഇവിടെ പ്രശ്നങ്ങളുള്ളൂ. യു.എസ് വിസയ്ക്കായി പത്ത് പേജുള്ള ഫോമില്‍ ഭാര്യയോട് പോലും പറയാത്ത കാര്യങ്ങള്‍ വെളിപ്പെടുത്താനും വെള്ളക്കാരന് മുന്നില്‍ നഗ്നരായി നില്‍ക്കാനും ആളുകള്‍ക്ക് മടിയില്ലെന്നും കണ്ണന്താനം കുറ്റപ്പെടുത്തി. ഡിജിറ്റല്‍ ഉച്ചകോടിയായ ഹാഷ് ഫ്യൂച്ചര്‍ സമാപന സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കണ്ണന്താനം.
കഴിഞ്ഞ നാലര വര്‍ഷത്തെ ഇന്ത്യയിലുണ്ടായത് ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ വിപ്ലവമാണ്. ആധാര്‍ ലോകത്തെ ഏറ്റവും വലിയ ഡിജിറ്റല്‍ എക്സര്‍സൈസും. ആധാര്‍ വിവരങ്ങള്‍ ചോര്‍ന്നെന്ന രീതിയില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും കണ്ണന്താനം പറഞ്ഞു. ആധാര്‍ വിവരങ്ങള്‍ എന്ന പേരില്‍ പുറത്തുവരുന്നത് പേരും വിലാസവുമാണ്. എവിടെയും ചോദിക്കുന്ന ഇമെയില്‍ ഐഡി പോലും ആധാറിനായി നല്‍കേണ്ടതില്ല. വിരലടയാളവും കൃഷ്ണമണിയും ഉള്‍പ്പെടെയുള്ള ബയോമെട്രിക് വിവരങ്ങള്‍ ചോര്‍ന്നതായി ഒരു കേസ് പോലും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും കണ്ണന്താനം പറഞ്ഞു.
യു.എസ് വിസയ്ക്ക് വേണ്ടി ഫിംഗര്‍ പ്രിന്റ് എടുക്കുന്നതിലോ ഐറിസ് സ്കാന്‍ ചെയ്യുന്നതിലോ വെള്ളക്കാരന് മുന്നില്‍ നഗ്നനായി നില്‍ക്കുന്നതിലോ നമുക്കൊരു പ്രശ്നവുമില്ല. പക്ഷേ ഇന്ത്യന്‍ ഗവണ്മെന്റ് നിങ്ങളുടെ സ്വന്തം ഗവണ്മെന്റ് നിങ്ങളുടെ പേരും വിലാസവും ചോദിക്കുമ്പോഴും അത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് പറഞ്ഞ് സമരം തുടങ്ങുകയാണെന്നും കണ്ണന്താനം പറഞ്ഞു.
https://www.facebook.com/Malayalivartha