Widgets Magazine
26
Apr / 2018
Thursday
Forex Rates:

1 aed = 18.24 inr 1 aud = 50.66 inr 1 eur = 81.62 inr 1 gbp = 93.43 inr 1 kwd = 223.08 inr 1 qar = 18.41 inr 1 sar = 17.87 inr 1 usd = 67.00 inr

ചുമതല ഏറ്റെടുക്കും മുൻപ് ടോമിൻ തച്ചങ്കരിയുടെ മിന്നൽ പരിശോധന ; കൊല്ലം ഡിപ്പോയില്‍ കണ്ടത് കെഎസ്ആർടിസിക്ക് ദിവസവും പതിനായിരം രൂപ വരെ നഷ്ടമുണ്ടാക്കുന്ന കാഴ്ചകൾ

16 APRIL 2018 11:46 AM IST
മലയാളി വാര്‍ത്ത

More Stories...

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ

കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ മിന്നില്‍ പരിശോധന നടത്തിയ ടോമിൻ തച്ചങ്കരിക്ക് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ. ചുമതല ഏറ്റെടുക്കും മുൻപ് തന്നെ ആലപ്പുഴയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടെ തച്ചങ്കരി കൊല്ലം കെ എസ് ആര്‍ ടി സി ഡിപ്പോയില്‍ മിന്നില്‍ പരിശോധന നടത്തി.

കൊല്ലം ഡിപ്പോയില്‍ എത്തിയ തച്ചങ്കരിയെ ആരും തിരിച്ചറിഞ്ഞില്ല. സ്‌റ്റേഷന്‍ മാസ്റ്ററുടെ ഓഫീസില്‍ മാത്രമാണ് കാര്യമായ ജോലി നടക്കുന്നതായി കാണാൻ കഴിഞ്ഞത്. ഡീസല്‍ പമ്പിൽ ജോലിചെയ്യുന്നവർക്ക് അതുമായി ബന്ധപ്പെട്ട് യാതൊരു സാങ്കേതിക പരിജ്ഞാനവും ഇല്ല. കമ്പ് ഉപയോഗിച്ചാണ് ഡീസലിന്റെ അളവ് തിരിച്ചറിയുന്നത്.

കൂടാതെ ജെന്റം ബസുകള്‍ ഉൾപ്പെടെ ചെറിയ കേട് പാട് സംഭവിച്ച 23 ബസുകളാണ് ഗാരേജിലുള്ളത്. കാരണം ബസുകളുടെ കേടുപാടുകൾ മാറ്റാൻ 500 രൂപയുടെ സാധനം വരെ വാങ്ങുവാൻ മാത്രമേ വര്‍ക് ഷോപ്പിലുള്ളവര്‍ക്ക് അധികാരമുള്ളു. എന്നാൽ ഗ്യാരേജിലുള്ള  പല ബസിനും ആയിരം രൂപ മുതല്‍ 5000 രൂപവരെ സ്‌പെയര്‍ പാര്‍ട്‌സ് വേണമെന്നുള്ളതിനാൽ ഹെഡ് ഓഫീസിലേക്ക് കത്തെഴുതും. ശേഷം പണം അനുവദിച്ച്‌ മറുപടി വന്നാല്‍ മാത്രമേ സ്‌പെയര്‍ പാര്‍ട്‌സ് വാങ്ങാൻ സാധിക്കുകയുള്ളൂ അതുകൊണ്ട് തന്നെ ചെറിയ പണി വന്നാല്‍ പോലും ദീര്‍ഘകാലം ബസുകള്‍ ഗാരേജില്‍ കിടക്കും. ഇതുമൂലം ബസ് ഓടാത്തതിനെ തുടർന്ന് ദിവസം പതിനായിരം രൂപയുടെ നഷ്ടമാണ് കെ എസ് ആര്‍ ടിസിക്ക് ഉണ്ടാകുന്നത്. അസമയത്ത് പെയിന്റ് അടിക്കുന്നവരെ പോലും കെ എസ് ആര്‍ ടി സിയുടെ കൊല്ലം ഡിപ്പോയില്‍ തച്ചങ്കരി കണ്ടു.

ജീവനക്കാരുടെ കാര്യക്ഷമത കൂട്ടാനാണ് തച്ചങ്കരി പ്രധാനമായും ആലോചിക്കുന്നത്. പരമാവധി സര്‍വ്വീസുകള്‍ നടത്താനാണ് ഉദ്ദേശം. സുശീല്‍ ഖന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെഎസ്‌ആര്‍ടിസിയെ അഴിച്ചുപണിയാനുള്ള തയ്യാറെടുപ്പുകള്‍ നടക്കുന്നുണ്ട്. നഷ്ടത്തിലായിരുന്ന മാര്‍ക്കറ്റ് ഫെഡ്, കേരള ബുക്സ് ആന്‍ഡ് പബ്ലിഷിങ് സൊസൈറ്റി, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളില്‍ മാനേജിങ് ഡയറക്ടറായി ചുമതലയേറ്റ തച്ചങ്കരി കെഎസ്ആർടിസിയെ ലാഭത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് നിയമനമെന്ന് സൂചന.

ഇടതുസര്‍ക്കാര്‍ അധികാരത്തില്‍വന്നശേഷം ഇരട്ടപദവി ലഭിക്കുന്ന രണ്ടാമത്തെ ഐ.പി.എസുകാരനാണു ടോമിന്‍ തച്ചങ്കരി. നഷ്ടത്തിലോടുന്ന കെ.എസ്.ആര്‍.ടി.സിലെ ലാഭത്തിലാക്കണമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ തച്ചങ്കരിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...  (3 hours ago)

കത്രീനയുടെ പാട്ടും ഐശ്വര്യയുടെ ചുവടും കടമെടുത്ത് അഭിഷേക്  (4 hours ago)

കേരളത്തിലെ ആരാധകരെ തേടി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു  (5 hours ago)

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ  (5 hours ago)

എങ്ക വീട്ടു മാപ്പിളൈ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൈനലിലെത്തിയ സുസാന്ന  (5 hours ago)

ചടങ്ങില്‍ വിശാല്‍ പങ്കെടുത്തത് തിരുവിന് വേണ്ടിയാണോ അതോ വരുവിന് വേണ്ടിയാണോ; ഓഡിയോ ലോഞ്ചില്‍ വിശാലിന് ട്രോള്‍  (6 hours ago)

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം  (6 hours ago)

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (7 hours ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (8 hours ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (8 hours ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (9 hours ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (9 hours ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (9 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (9 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (9 hours ago)

Malayali Vartha Recommends