Widgets Magazine
24
Apr / 2018
Tuesday
Forex Rates:

1 aed = 18.10 inr 1 aud = 50.53 inr 1 eur = 81.24 inr 1 gbp = 92.83 inr 1 kwd = 221.37 inr 1 qar = 18.26 inr 1 sar = 17.72 inr 1 usd = 66.45 inr

സമരം ചെയ്യുന്ന ഡോക്ടര്‍മാരും സര്‍ക്കാരും അയയുന്നില്ല; പ്രതിഷേധവുമായി രോഗികളും രംഗത്ത്, സര്‍ക്കാര്‍ ആശുപത്രികള്‍ സമരക്കളമാകുന്നു

16 APRIL 2018 12:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമായുള്ള സല്ലാപം ഒഴിവാക്കിയില്ല

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട്ടറി പി ടി ചാക്കോ

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍

പ്രാഥമിക കേന്ദ്രങ്ങളിലെ ഒ.പി സമയം നീട്ടിയ സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിയ മിന്നല്‍ പണിമുടക്ക് എസ്മ പ്രയോഗിക്കാതെ നേരിടാന്‍ സര്‍ക്കാര്‍, സമരം ഏത് വിധേനയും ശക്തമാക്കാന്‍ ഡോക്ടര്‍മാരുടെ സംഘടനയായ കെ.ജി.എം.ഒ.എ. സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികള്‍ സമരച്ചൂടിലേക്ക്. വേനല്‍ കടുത്തതോടെ പല തരത്തിലുള്ള രോഗങ്ങളുമായി ആയിരങ്ങളാണ് ദിവസവും ധര്‍മാസ്പത്രികളില്‍ അഭയം തേടുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായാണ് പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ സായാഹ്ന ഒ.പി തുടങ്ങാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ ചില കുടുംബാരോഗ്യകേന്ദ്രങ്ങളിലാണ് സായാഹ്ന ഒ.പി ആരംഭിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. അന്ന് രാത്രി തന്നെ നോട്ടീസ് പോലും നല്‍കാതെ ഡോക്ടര്‍മാര്‍ സംസ്ഥാനത്തുടനീളം മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു.

കെ.എസ്.ഇ.ബി ജീവനക്കാര്‍ കറന്റ് കട്ട് ചെയ്ത് സമരം നടത്തുമോ?

സമരത്തെ സര്‍ക്കാര്‍ അനുകൂലിക്കില്ലെന്നും ധിക്കാരപരമായ നടപടി തുടര്‍ന്നാല്‍ ഡോക്ടര്‍മാരെ മാറ്റിനിര്‍ത്താന്‍ നടപടിയുണ്ടാകുമെന്ന് ആറോഗ്യമന്ത്രി കെ.കെ ഷൈലജ ടീച്ചര്‍ അറിയിച്ചു. ജോലിക്ക് ഹാജരാകാത്തവരെ സസ്‌പെന്റ് ചെയ്യും. അവശ്യസര്‍വ്വീസില്‍ പണിമുടക്കി സമരം പാടില്ല. വൈദ്യുതി വകുപ്പ് ജീവനക്കാര്‍ കറന്റ് കട്ട് ചെയ്ത് സമരം നടത്തിയാല്‍ നാട്ടുകാരുടെ പ്രതികരണം എങ്ങനെയായിരിക്കുമെന്നും മന്ത്രി ചോദിച്ചു. അതിനാല്‍ ചികില്‍സമുടക്കി സമരം പാടില്ല. സമരത്തിന് മുമ്പ് നോട്ടീസ് എങ്കിലും തരണമായിരുന്നു. ജോലി ചെയ്യാന്‍ താല്‍പര്യമുള്ള ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ഉപയോഗിച്ച് ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കും.പിഎസ്.സി പട്ടികയിലുള്ളവരുടെ തലവര തെളിയുന്നു

പി.എസ്.സി റാങ്ക് പട്ടികയില്‍ 4500ലധികം ഡോക്ടര്‍മാരുണ്ട്. അവരെ സര്‍വ്വീസില്‍ എടുക്കാനുള്ള തീരുമാനം ആലോചിക്കുന്നുണ്ട്. എല്ലാം നിയമപരമായി നടത്താനാണ് സര്‍ക്കാര്‍ തീരുമാനം. അതേസമയം സമരത്തിന് തലേദിവസം നോട്ടീസ് നല്‍കിയെന്നാണ് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറയുന്നു. സമരം നാലാം ദിവസമായതോടെ പല ആശുപത്രികളിലും രോഗികളും ബന്ധുക്കളും ഡോക്ടര്‍മാര്‍ക്കെതിരെ പ്രതിഷേധം തുടങ്ങിയിട്ടുണ്ട്. കോഴിക്കോട് ബീച്ച് ആശുപത്രിയില്‍ സമരത്തെ തുടര്‍ന്ന് രോഗിയെ പറഞ്ഞ് വിട്ടതിനെ തുടര്‍ന്ന് രോഗിയുടെ മകന്റെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു. സമരം അവസാനിപ്പിക്കാതെ ചര്‍ച്ചയില്ലെന്ന് മന്ത്രി പ്രഖ്യാപിച്ചതോടെ സമരം കൂടുതല്‍ ശക്തമാക്കാന്‍ കെ.ജി.എം.ഒ.എ തീരുമാനിച്ചു. നാളെ ചേരുന്ന സംസ്ഥാന സമിതിയില്‍ അടുത്ത തീരുമാനം എടുക്കുമെന്നും പ്രസിഡന്റ് ഡോ.റൗഫ് അറിയിച്ചു. എന്നാല്‍ കെ.ജി.എം.ഒ.എ ഭാരവാഹികളെ ഉള്‍പ്പെടെ സ്ഥലംമാറ്റിയേക്കുമെന്നും അറിയുന്നു.പ്രൊബോഷണറി ഡോക്ടര്‍മാരേ...  പണികളയാതെ നോക്കണേ...

പ്രൊബോഷണറി കാലാവധിയിലുള്ളവരെ സാധാരണ ഒരു സംഘടനയും സമരത്തില്‍ പങ്കെടുപ്പിക്കാറില്ല. എന്നാല്‍ അവരെ തെറ്റിദ്ധരിപ്പിച്ച സമരത്തിനിറക്കിയിരിക്കുകയാണ് കെ.ജി.എം.ഒ.എ. അതിനാല്‍ അവരുടെ ഹാജര്‍നിലയും മറ്റും എടുത്തിട്ട് നടപടി സ്വീകരിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. പ്രബോഷണി ഡോക്ടര്‍മാരില്‍ പലരും ജോലി ചെയ്യുന്നുണ്ട്. പക്ഷെ, ഹാജര്‍ രേഖപ്പെടുത്തുന്നില്ല. അതിനാല്‍ അവര്‍ എത്രയും വേഗം ഹാജരാകണമെന്ന് മന്ത്രി അറിയിച്ചു. മൂന്ന് ഡോക്ടര്‍മാരുള്ള ആശുപത്രികളില്‍ ഒ.പി മുടങ്ങുകയോ, ചികില്‍സ നിഷേധിക്കുകയോ ചെയ്തിട്ടില്ലെന്നും കെ.ജി.എം.ഒ.എ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്ക് വിളിക്കില്ലെന്ന് മന്ത്രി പറയുന്നത് പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കെ.ജി.എം.ഒ.എ ഭാരവാഹികള്‍ പറഞ്ഞു.കൂട്ടരാജി ഭീഷണിയുമായി കെ.ജി.എം.ഒ.എ

നടപടിയുണ്ടായാല്‍ കൂട്ടരാജി ഉള്‍പ്പെടെയുള്ള നടപടികള്‍ തീരുമാനിക്കാന്‍ കെജിഎംഒഎ സംസ്ഥാന സമിതി നാളെ തിരുവനന്തപുരത്തു ചേരും. സമരം രൂക്ഷമാക്കുമെന്നാണ് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ ഓഫിസേഴ്‌സ് അസോസിയേഷന്‍ (കെജിഎംഒഎ) ഭാരവാഹികള്‍ നല്‍കുന്ന സൂചന. ബുധനാഴ്ച മുതല്‍ കിടത്തി ചികില്‍സയും അവസാനിപ്പിക്കുമെന്നും ഭീഷണി മുഴക്കിയിട്ടുണ്ട്. അതേസമയം ഐഎംഎയുടെ നേതൃത്വത്തില്‍ അനുനയ ശ്രമങ്ങള്‍ തുടങ്ങിയിട്ടുണ്ട്. ചര്‍ച്ചയ്ക്കില്ലെന്ന് സര്‍ക്കാര്‍ പറയുന്നുണ്ടെങ്കിലും അനുരഞ്ജന നീക്കങ്ങള്‍ അനൗദ്യോഗികമായി നടക്കുന്നുണ്ടെന്നും അറിയുന്നു. സായാഹ്ന ഒ.പി തുടങ്ങിയാല്‍ ഡോക്ടര്‍മാരുടെ സ്വകാര്യപ്രാക്ടീസിനെ ബാധിക്കുമെന്ന് മുന്‍കൂട്ടി കണ്ടാണ് സമരത്തിനിറങ്ങിയിരിക്കുന്നതെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമാ  (1 hour ago)

ദുബായ് അബുദാബി യാത്ര ഇനി അധിവേഗം.... 126 കിലോമീറ്റര്‍ താണ്ടാന്‍ ഇനി വെറും 12 മിനിറ്റ് മതി  (1 hour ago)

താന്‍ അന്നെടുത്ത തീരുമാനം തെറ്റായിരുന്നു...  (2 hours ago)

അനുരഞ്ജന ചര്‍ച്ചയ്ക്ക് കോടതിയിലെത്തി... അവസാനം സംഭവിച്ചത്?  (2 hours ago)

ദുബായില്‍ മകളെ അമ്മ മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ടു  (2 hours ago)

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട  (2 hours ago)

" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്  (4 hours ago)

കടൽക്ഷോഭം രൂക്ഷമാകുന്നു; ശം​ഖു​മു​ഖം ബീ​ച്ചി​ലേ​ക്കുള്ള പ്രവേശനം നിരോധിച്ചു  (4 hours ago)

മുസ്ലീംങ്ങളുടെ രക്തക്കറ കോണ്‍ഗ്രസിന്റെ കൈകളില്‍ പറ്റിയിട്ടുണ്ട് തന്റെ കൈകളിലും അതുണ്ട്; വെട്ടിലായി കോണ്‍ഗ്രസ്; വിവാദ പ്രസ്താവനയുമായി മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ സല്‍മാന്‍ ഖുര്‍ഷിദ്  (5 hours ago)

ലോകചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയിച്ചു; ചരിത്രനേട്ടത്തിന് പിന്നില്‍ അമേരിക്കയിലെ മേരിലാന്റിലുള്ള ജോണ്‍സ് ഹോക്കിന്‍സ് യൂണിവേഴ്‌സിറ്റിയിലെ ഡോക്ടര്‍മാര്‍  (5 hours ago)

ലിഗയുടെ പരുമാറ്റത്തില്‍ അസ്വാഭാവികതയുണ്ടായിരുന്നില്ലെന്ന് ലിഗയെ ചികിത്സിച്ച ഡാക്ടറുടെ വെളിപ്പെടുത്തല്‍  (5 hours ago)

എച്ച്‌ വണ്‍ ബി വിസയിലുള്ളവരുടെ ഭാര്യമാരുടെ ജോലി റദ്ദാക്കും; വെട്ടിലായത് ആയിരക്കണക്കിന് ഇന്ത്യക്കാർ  (5 hours ago)

ആലുവ ഡിപ്പോയ്ക്ക് വേറെ ബസ്സൊന്നും കിട്ടിയില്ലേ? ഞങ്ങളുടെ ബസ് ഞങ്ങള്‍ക്ക് തന്നെ തിരികെ തരാന്‍ പാടില്ലേ ; സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ഓഡിയോ സന്ദേശത്തിലെ ആ ചങ്ക് കൂട്ടുകാരിക്ക് അഭിനന്ദനവുമായി തച്ചങ്കരി  (6 hours ago)

ചോളം ഉത്തമാഹാരമോ ?  (6 hours ago)

ഏറ്റവുമധികം ശബളം കിട്ടുന്ന ജോലി എന്നതാണ് എല്ലാവരുടെയും സ്വപ്നം; ഇന്ത്യയിലുമുണ്ട് പ്രൊഫഷണലുകള്‍ക്ക് ഏറ്റവുമധികം ശമ്പളം നല്‍കുന്ന നഗരം; ഏതാണെന്ന് അറിയണ്ടേ ...?  (6 hours ago)

Malayali Vartha Recommends