Widgets Magazine
17
Jul / 2018
Tuesday
Forex Rates:

1 aed = 18.66 inr 1 aud = 50.86 inr 1 eur = 80.29 inr 1 gbp = 90.75 inr 1 kwd = 226.58 inr 1 qar = 18.83 inr 1 sar = 18.28 inr 1 usd = 68.54 inr

പരീക്ഷയ്ക്കു പോയ വിദ്യാര്‍ത്ഥിനിയില്‍ നിന്നും എസ്ടിക്കു പകരം ഫുള്‍ടിക്കറ്റ് ഈടാക്കിയ കണ്ടക്ടറിന് പിഴ

16 APRIL 2018 01:41 PM IST
മലയാളി വാര്‍ത്ത

പരീക്ഷയ്ക്കു പോകുകയായിരുന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയില്‍ നിന്നു എസ്ടിക്കു പകരം ഫുള്‍ ടിക്കറ്റ് ഈടാക്കിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കു 500 രൂപ പിഴയും മാനഹാനിയും. ആര്‍ടി ഓഫിസില്‍ വിളിച്ചുവരുത്തിയ കണ്ടക്ടറെകൊണ്ട് കുട്ടിയില്‍ നിന്ന് അധികമായി വാങ്ങിയ പണം തിരികെ നല്‍കിപ്പിക്കുകയും ചെയ്തു. പൂക്കാട്ടുപടിഐലന്‍ഡ് റൂട്ടിലെ റാഹത്ത് ബസാണു വിദ്യാര്‍ത്ഥിനിക്കു എസ്ടി നല്‍കാതെ പുലിവാല്‍ പിടിച്ചത്.
കേന്ദ്രീയ വിദ്യാലയത്തിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് ഇടപ്പള്ളി അല്‍ അമീന്‍ സ്‌കൂളിലായിരുന്നു പരീക്ഷ എഴുതേണ്ടിയിരുന്നത്. പരീക്ഷ കഴിഞ്ഞു വീട്ടിലേക്കു പോകാനാണു ഇടപ്പള്ളിയില്‍ നിന്ന് കുട്ടി ബസില്‍ കയറിയത്. ഈ സമയം എസ്ടി നല്‍കിയപ്പോള്‍ കണ്ടക്ടര്‍ ഫുള്‍ ടിക്കറ്റ് നല്‍കണമെന്ന് ആവശ്യപ്പെട്ട് 10 രൂപ ടിക്കറ്റ് നല്‍കുകയായിരുന്നു. തിരിച്ചറിയല്‍ കാര്‍ഡ് കാണിച്ചിട്ടും കണ്ടക്ടര്‍ സമ്മതിച്ചില്ല.

അതേ തുടര്‍ന്ന് വീട്ടിലെത്തിയ വിദ്യാര്‍ത്ഥിനി പിതാവിനൊപ്പം ആര്‍ടിഒ ഓഫീസിലെത്തി പരാതി നല്‍കുകയായിരുന്നു. ആര്‍ടിഒയുടെ നിര്‍ദേശ പ്രകാരം അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ വിദ്യാര്‍ത്ഥിനിയുടെ പരാതി സത്യമാണെന്നു ബോധ്യപ്പെട്ടതോടെ ബസ് ഉടമയേയും കണ്ടക്ടറേയും വിളിച്ചുവരുത്തി, വിദ്യാര്‍ത്ഥിനിയുടെ പിതാവിനേയും ആര്‍ടി ഓഫിസിലേക്കു വിളിച്ചു വരുത്തിയിരുന്നു. തെറ്റു സമ്മതിച്ച കണ്ടക്ടര്‍ 10 രൂപയില്‍ നിന്നു എസ്ടി നിരക്ക് കുറച്ചുള്ള തുകയും തിരികെ നല്‍കി. 500 രൂപ പിഴ അടയ്ക്കാനും ആര്‍ടിഒ നിര്‍ദേശിച്ചു.


വിദ്യാര്‍ത്ഥികള്‍ക്കു എസ്ടി നല്‍കാത്ത ബസുകള്‍ക്കെതിരെ കര്‍ശന നടപടി എടുക്കാനാണു തീരുമാനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിവി അന്‍വര്‍ എംഎല്‍എയുടെ പാര്‍ക്കിലെ അനധികൃതമായി നിര്‍മിച്ച തടയണയിലെ വെള്ളം ഒഴുക്കിവിടല്‍ നടപടികള്‍ തുടങ്ങി  (39 minutes ago)

ലോകകപ്പ് ആവേശം കെട്ടടങ്ങിയതോടെ ഫ്‌ലക്‌സുകള്‍ നീക്കാന്‍ കലക്ടറുടെ നിര്‍ദ്ദേശം  (1 hour ago)

പ്രീപെയ്ഡ് ഉപയോക്താക്കള്‍ക്കൊരു ഇളവു നല്‍കി ബി.എസ്.എന്‍.എല്‍   (1 hour ago)

അബുദാബിയില്‍ കണ്ടെത്തിയ അജ്ഞാത മൃതദേഹം പ്രവാസി മലയാളിയുടേതെന്ന് തിരിച്ചറിഞ്ഞു  (1 hour ago)

കോഴിക്കോട് സംഘര്‍ഷം; എസ് എഫ് ഐ സെക്രട്ടേറിയറ്റ് അംഗംമായ വിഷ്ണുവിന് വെട്ടേറ്റു;   (2 hours ago)

തിയറ്റര്‍ പീഡന കേസ് പ്രതി മൊയ്തീന്‍ കുട്ടിയുടെ മകള്‍ക്ക് കോളേജില്‍ വിലക്ക്; മനുഷ്യാവകാശ കമ്മീഷന് പ്രതിയുടെ പരാതി; രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം  (2 hours ago)

താരങ്ങളുടെ പാര്‍ട്ടികളില്‍ ചേര്‍ക്കാന്‍ ആളെകിട്ടുന്നില്ല; ഗ്രാമീണ മേഖലയില്‍ അണികളില്ലാത്തതാണ് പ്രധാന പ്രശ്‌നം; പാര്‍ട്ടികളില്‍ ചേരുന്നതില്‍ നിന്ന് ജനങ്ങളെ പിന്തിരിപ്പിക്കാന്‍ ഡിഎംകെയും എഐഡിഎംകെയും ശ്ര  (3 hours ago)

വനിതാ സംവരണ ബില്‍ പാസാക്കുന്നതിനു കോണ്‍ഗ്രസിന്റെ പൂര്‍ണ്ണ പിന്തുണ അറിയിച്ചുള്ള കത്ത് ട്വിറ്ററില്‍ പങ്കുവച്ച് രാഹുല്‍ ഗാന്ധി; ഒരു രാഷ്ട്രീയക്കാരനില്‍ നിന്നു പ്രധാനമന്ത്രി ഉയര്‍ന്നു പ്രവര്‍ത്തിക്കേണ്ട സ  (4 hours ago)

മരിച്ചുകഴിഞ്ഞാല്‍ എന്നെ കത്തിച്ചാല്‍ മതി 'എനിക്കിഷ്ടമില്ലാത്തത് ഈ വൃത്തികെട്ട ക്യാന്‍സര്‍.'; ഹൃദയഭേദകമായ മരണക്കുറിപ്പ് എഴുതിവച്ച ശേഷമായിരുന്നു അവന്റെ മടക്കം  (4 hours ago)

ഉടുക്കാന്‍ നല്ലൊരു കുപ്പായം ഇല്ലാതിരുന്നിട്ടുപോലു തനിക്ക് കളഞ്ഞുകിട്ടിയ 50,000 രൂപ തിരിച്ചുകൊടുത്ത ആ കുഞ്ഞു വലിയ മനസ്സിനെ തേടി രജനി എത്തി; ഒപ്പം ഇനിമുതല്‍ അവന് എല്ലാം നല്‍കുമെന്ന ഉറപ്പും  (5 hours ago)

വ്യത്യസ്തമായ വേഷപ്പകര്‍ച്ചയില്‍ വിജയ് സേതുപതി; 'സീതാകാത്തി' എന്ന ചിത്രത്തിനായി എണ്‍പതുകാരനായാണ് 'മക്കള്‍സെല്‍വം' എത്തുന്നത്; വീഡിയൊ കാണാം   (5 hours ago)

പ്രകാശനാകാന്‍ ഒരുങ്ങി ഫഹദ് ഫാസില്‍; കടലാസ്സില്‍ പ്രകാശനും സലോമിക്കും ഇന്നു മുതല്‍ ജീവന്‍ വെച്ചു തുടങ്ങുകയാണെന്ന് സത്യനന്തിക്കാടിന്റെ ഫേസ്ബുക് പോസ്റ്റ്  (5 hours ago)

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (6 hours ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (6 hours ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (6 hours ago)

Malayali Vartha Recommends