Widgets Magazine
26
Apr / 2018
Thursday
Forex Rates:

1 aed = 18.24 inr 1 aud = 50.66 inr 1 eur = 81.62 inr 1 gbp = 93.43 inr 1 kwd = 223.08 inr 1 qar = 18.41 inr 1 sar = 17.87 inr 1 usd = 67.00 inr

ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനുമായി അടുപ്പമുള്ള സി.എസ്.ഐ ബിഷപ്പിനെതിരെ പരാതിയുമായി ഒരു കൂട്ടം വിശ്വാസികള്‍; തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള യു.ഡി.എഫ് കളിയെന്ന് എല്‍.ഡി.എഫ്

16 APRIL 2018 01:53 PM IST
മലയാളി വാര്‍ത്ത

More Stories...

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ

ചെങ്ങന്നൂരിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനെതിരെ സി.എസ്.ഐ ഇടവകയിലെ ഒരുപറ്റം വിശ്വാസികള്‍ രംഗത്ത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കമാണെന്ന് സി.പി.എം പ്രാദേശിക നേതാക്കള്‍ വ്യക്തമാക്കി. ചെങ്ങന്നൂരില്‍ സി.എസ്.ഐ അസോസിയേഷന്‍ ട്രസ്റ്റിന്റെ സെന്റ് ആന്‍ഡ്രൂസ് സി.എസ്.ഐ ഇടവകയുടെ ജൂബിലി ആന്റ് ബൈ സെന്റിനറി കോംപ്ലക്‌സിലെ മൂന്നു മുറികള്‍ സജി ചെറിയാന്‍ നേതൃത്വം നല്‍കുന്ന കരുണ പെയിന്‍ ആന്റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിക്ക് വളരെ കുറഞ്ഞ വാടകയ്ക്ക് നല്‍കിയെന്നാണ് ബിഷപ്പ് തോമസ് കെ. ഉമ്മനെതിരെയുള്ള പരാതി. കഴിഞ്ഞ വര്‍ഷം മെയിലാണ് മൂന്നു മുറികള്‍ അയ്യായിരം രൂപയ്ക്ക് വാടക്‌യ്ക്ക് നല്‍കിയത്. അമ്പതിനായിരം രൂപ അഡ്വാന്‍സും നല്‍കിയിട്ടുണ്ട്. സി.എസ്.ഐ ട്രസ്റ്റ് അസോസിയേഷന്റെ സ്ഥാപനങ്ങള്‍ വില്‍ക്കാനോ വാടകയ്ക്ക് നല്‍കാനോ ജാമ്യമായി നല്‍കാനോ പാടില്ലെന്ന് മദ്രാസ് ഹൈക്കോടതി 2016 നവംബര്‍ 28ന് ഉത്തരവിറക്കിയിട്ടുണ്ട്.

അതിനാല്‍ കോടതി അലക്ഷ്യം ചൂണ്ടിക്കാട്ടിയാണ് ബിഷപ്പിനെതിരെ ഒരു കൂട്ടം വിശ്വാസികള്‍ കോടതിയെ സമീപിക്കാനൊരുങ്ങുന്നത്. സൊസൈറ്റിയുടെ കെട്ടിടത്തിലെ മറ്റു മുറികള്‍ ഉയര്‍ന്ന വാടകയും സെക്യൂരിറ്റിയും ഈടാക്കിയാണ് കൊടുത്തിരിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് പരാതി രണ്ട് വര്‍ഷമായിട്ടും നടപടിയില്ലെന്നാണ് ആക്ഷേപം. അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് യു.ഡി.എഫുമായി ബന്ധമുള്ള ചില വിശ്വാസികളുടെ കളിയാണിതെന്ന് സി.പി.എം ചെങ്ങന്നൂര്‍ ഏര്യാ കമ്മിറ്റിയിലെ ചില അംഗങ്ങള്‍ വ്യക്തമാക്കി. സി.പി.എം പാലിയേറ്റീവ് കെയര്‍ പ്രവര്‍ത്തനങ്ങള്‍ സംസ്ഥാനത്തുട നീളം നടത്തുന്നുണ്ട്. അതിന്റെ ഭാഗമായി ചെങ്ങന്നൂരിലും നടത്തുന്നുണ്ട്. സഭ അതിനെ സഹായിക്കാനാണ് കുറഞ്ഞ വാടകയ്ക്ക് നല്‍കിയതെന്ന് മറ്റ് ചില വിശ്വാസികള്‍ പറയുന്നു.

കെട്ടിടം വാടകയ്ക്ക് നല്‍കുന്നതിന് ട്രസ്റ്റ് കമ്മിറ്റി അനുമതിയോ പവര്‍ ഓഫ് അറ്റോണിയും നല്‍കിയിട്ടില്ല. വാടകക്കരാറില്‍ ഒപ്പുവെച്ചിരിക്കുന്ന റവ. സാബു ചെറിയാന്‍ എന്ന വൈദികന് ഇത്തരത്തില്‍ കെട്ടിടം വാടകയ്ക്ക് നല്‍കാന്‍ നിയമപരമായ അധികാരവുമില്ലെന്നാണ് ആക്ഷേപം.കോടതി വിധിയുടെ നഗ്‌നമായ ലംഘനമാണ് ബിഷപ്പും കൂട്ടരും നടത്തിയതെന്ന് ട്രസ്റ്റ് കണ്‍വീനര്‍ കൂടിയായ ജേക്കബ് മാത്യു ആരോപിച്ചു.

സഭാ സ്വത്തുക്കള്‍ അന്യാധീനപ്പെടുത്തി അഴിമതി നടത്തുന്ന ബിഷപ്പുമാര്‍ക്കും വൈദികര്‍ക്കുമെതിരെ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പിക്കും നല്‍കിയ പരാതികള്‍ രണ്ടു വര്‍ഷമായിട്ടും നടപടിയെടുത്തില്ലെന്ന് ജേക്കബ് മാത്യു പറഞ്ഞു. എന്നാല്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് ഇപ്പോഴത്തെ ആരോപണമെന്നും മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ട് രണ്ട് വര്‍ഷം പിന്നിട്ടിട്ട് നടപടിയെടുത്തില്ലെങ്കില്‍ എന്തുകൊണ്ട് നേരത്തെ കോടതിയെ സമീപിച്ചില്ലെന്ന് എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ചോദിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് ലീഗയുടെ കഥ... ഇലിസയുടെയും നീതിയുടെയും കണ്ണുനീർ; കൂടപ്പിറപ്പിന്റെ വേർപാടിൽ ഉരുകുന്ന ലിത്വാനിയക്കാരിയായ ഇലിസ മലയാളിവാർത്തയോട് മനസ് തുറക്കുന്നു...  (3 hours ago)

കത്രീനയുടെ പാട്ടും ഐശ്വര്യയുടെ ചുവടും കടമെടുത്ത് അഭിഷേക്  (4 hours ago)

കേരളത്തിലെ ആരാധകരെ തേടി സണ്ണി ലിയോണ്‍ വീണ്ടും കേരളത്തിലെത്തുന്നു  (5 hours ago)

സ്വന്തം മക്കളെയും മാതാ പിതാക്കളെയും കൊലപ്പെടുത്തിയ കേസ്... പ്രതി സൗമ്യയെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു; കൊലപാതകം നടത്തിയത് ആരുടെയും പ്രേരണയിലല്ലെന്ന് സൗമ്യ  (5 hours ago)

എങ്ക വീട്ടു മാപ്പിളൈ... ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഫൈനലിലെത്തിയ സുസാന്ന  (5 hours ago)

ചടങ്ങില്‍ വിശാല്‍ പങ്കെടുത്തത് തിരുവിന് വേണ്ടിയാണോ അതോ വരുവിന് വേണ്ടിയാണോ; ഓഡിയോ ലോഞ്ചില്‍ വിശാലിന് ട്രോള്‍  (6 hours ago)

മലയാള സിനിമ പുത്തന്‍ തലമുറയെ വഴിതെറ്റിക്കുകയാണെന്ന് ജി.സുധാകരന്‍; ഇത്തരക്കാര്‍ ചാര്‍ളി ചാപ്ലിനെ പോലുള്ള പ്രതിഭകളെ കണ്ട് പഠിക്കണം  (6 hours ago)

നിയന്ത്രണം വിട്ട പി​ക്ക​പ്പ്‌​വാ​ൻ ക​ട​യി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി; അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം  (7 hours ago)

കളമശ്ശേരിയില്‍ യുവാവിന്റെ കാൽ വെട്ടിയ സംഭവം; ആരോപണങ്ങൾക്കൊടുവിൽ ഒന്നാം പ്രതി അറസ്റ്റിൽ  (8 hours ago)

കബനി നദിയിൽ പിതാവിനും മക്കൾക്കും ദാരുണാന്ത്യം  (8 hours ago)

വർണ്ണവിസ്മയങ്ങൾ തീർത്ത് കുടമാറ്റത്തിനു തുടക്കമായി; പൂരലഹരിയിൽ മനംമറന്ന് പൂരപ്രേമികൾ    (8 hours ago)

സംസ്ഥാനത്ത് ഇടിയോടുകൂടിയ കനത്ത മഴയ്ക്ക് സാധ്യത; തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം  (9 hours ago)

ഏറെ നാളായി ഒഴിഞ്ഞുകിടക്കുന്ന സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് നിയമിതനാകും.  (9 hours ago)

'' അഹല്യ ഹെറിറ്റേജ് വില്ലേജ്'' എന്ന സാംസ്കാരിക കേന്ദ്രം  (9 hours ago)

ജിദ്ദയിൽ മലയാളി ജോലി സ്ഥലത്ത് മരിച്ച നിലയിൽ  (9 hours ago)

Malayali Vartha Recommends