Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...


കലാശക്കൊട്ട്, പോളിംഗ് ഡ്യൂട്ടി എന്നിവക്കായി 2200 ൽപരം പോലീസ് ഉദ്യോഗസ്ഥർ : ജില്ലാ പോലീസ് സജ്ജം...

ഗര്‍ഭം അലസിപ്പോയപ്പോൾ വീട്ടുകാരെ അറിയിക്കാൻ ഭയന്നു... പിന്നെ പൂർണ്ണ ഗർഭിണിയാകുവരെ ഒരൊന്നൊന്നര അഭിനയമായിരുന്നു... ആന്റി ക്‌ളൈമാക്സിൽ നാണക്കേട് ഓര്‍ത്ത് ആശുപത്രിയില്‍ നിന്ന് മുങ്ങി; ദുരൂഹസാഹചര്യത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ ഷംനയെ അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിച്ചു... വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ തുടരും...

20 APRIL 2018 08:46 AM IST
മലയാളി വാര്‍ത്ത

More Stories...

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

ദുരൂഹസാഹചര്യത്തില്‍ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍നിന്നു കാണാതായ കിളിമാനൂര്‍ മടവൂര്‍ വിളയ്ക്കാട് പേഴുവിള വീട്ടില്‍ ഷംന(22) ഗര്‍ഭിണിയല്ലെന്നു പോലീസ്. ഗര്‍ഭിണിയല്ലെന്നു വീട്ടുകാര്‍ അറിയുന്നതുമൂലമുണ്ടാകുന്ന നാണക്കേടു ഭയന്നു യുവതി നാടുവിടുകയായിരുന്നുവെന്നാണു നിഗമനം.

ഇന്നലെ ഉച്ചകഴിഞ്ഞു കരുനാഗപ്പള്ളി നഗരത്തില്‍നിന്നാണ് അവശയായി അലഞ്ഞുതിരിയുകയായിരുന്ന ഷംനയെ കണ്ടെത്തിയത്. ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ നല്‍കിയ വിവരമനുസരിച്ചു പോലീസെത്തി യുവതിയെ കസ്റ്റഡിയിലെടുത്തു. ഇന്ന് രാവിലെ ഷംനയെ തിരുവനന്തപുരത്ത് എത്തിച്ചു... വിദഗ്ദ്ധ പരിശോധനയ്ക്ക് ശേഷം ചോദ്യം ചെയ്യൽ തുടരും. ഷംനയുടെ ആറാഴ്ച പ്രായമുള്ള ഗര്‍ഭം നേരത്തെ അലസിപ്പോയിരുന്നു. എന്നാല്‍, ഭര്‍ത്തൃവീട്ടുകാരെയും മറ്റും ഗര്‍ഭിണിയാണെന്നാണ് ധരിപ്പിച്ചിരുന്നത്. അതിനിടെയാണ് ഭര്‍ത്താവ് കടയ്ക്കല്‍ കൊല്ലായില്‍ മുനിയിരുന്നകാല തടത്തുവിള വീട്ടില്‍ അന്‍ഷാദിനും ബന്ധുക്കള്‍ക്കുമൊപ്പം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെ 10.30-നു പ്രസവചികിത്സയ്ക്കായി എസ്.എ.ടി. ആശുപത്രിയിലെത്തിയത്.

ഗര്‍ഭിണിയല്ലെന്ന് അറിയാമായിരുന്ന ഷംന കൂടെയെത്തിയവരുടെ കണ്ണുവെട്ടിച്ചു ട്രെയിനില്‍ ചെെന്നെയിലേക്കു മുങ്ങുകയായിരുന്നു. അവിടെനിന്നു മടങ്ങിവരുന്നതിനിടെയാണു കരുനാഗപ്പള്ളിയില്‍ ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാരുടെ കണ്ണില്‍പ്പെട്ടത്. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ നടന്ന െവെദ്യപരിശോധനയില്‍ യുവതി ഗര്‍ഭിണിയല്ലെന്നു തെളിഞ്ഞതായി കരുനാഗപ്പള്ളി എസ്.ഐ. ഉമര്‍ ഫറൂഖ് അറിയിച്ചു. ശാരീരികമായി തളര്‍ന്ന അവസ്ഥയിലായതിനാല്‍ കൂടുതല്‍ ചോദ്യംചെയ്യല്‍ സാധിക്കാത്തതിനെത്തുടര്‍ന്നു ഷംനയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ചൊവ്വാഴ്ച പതിനൊന്നരയോടെ എസ്.എ.ടി. ആശുപത്രിയിലേക്കു കയറിപ്പോയ ഷംന ഒന്നര മണിക്കൂറായിട്ടും തിരിച്ചെത്താത്തതിനെത്തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണു കാണാതായ വിവരമറിയുന്നത്. വിവിധ പരിശോധനകള്‍ക്കായി ആശുപത്രിയിലെത്തുമ്ബോഴെല്ലാം ഭര്‍ത്താവ് പുറത്തുകാത്തിരിക്കുകയാണ് പതിവ്. പരിഭ്രാന്തരായ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്നു ഷംനയുടെ മൊെബെല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ കൊച്ചിയിലും വെല്ലൂരും യുവതിയെത്തിയതായി കണ്ടെത്തി. അതിനിടെ, ഷംന ഒരു ബന്ധുവിനെ വിളിച്ചു താന്‍ സുരക്ഷിതയെന്നു പറയുകയും ചെയ്തു.

സംസ്ഥാനത്തെ വിവിധ ആശുപത്രികളിലും റെയില്‍വേ സ്‌റ്റേഷനുകളിലും ലോഡ്ജുകളിലും പോലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ആദ്യം കോട്ടയത്തും പിന്നീട് എറണാകുളത്തും എത്തിയെന്ന നിഗമനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കണ്ടെത്താനായില്ല. പിന്നീടു മൊെബെല്‍ ഓഫായി.

കഴിഞ്ഞ ദിവസം വൈകിട്ട് ആറിനു ഫോണ്‍ വീണ്ടും ഓണ്‍ ആയപ്പോള്‍ പോലീസും ബന്ധുക്കളും വിളിച്ചു. ആരും ഫോണെടുത്തില്ല. പരിധിക്കു പുറത്താണെന്ന സന്ദേശം തമിഴിലാണു ലഭിച്ചത്. തുടര്‍ന്നു ഫോണ്‍ ഓഫായി. വീണ്ടും പല തവണ വിളിച്ചെങ്കിലും തമിഴിലുള്ള മറുപടിമാത്രം. രാത്രിയോടെ ഇവരുടെ ടവര്‍ ലൊക്കേഷന്‍ വെല്ലൂരില്‍ കണ്ടെത്തിയതായതിനെത്തുടര്‍ന്നാണ് പോലീസ് സംഘം അങ്ങോട്ടുപോയത്.

അവിടെയെത്തിയപ്പോഴാണ് യുവതി ചെെന്നെയില്‍നിന്നു വീണ്ടും യാത്രയിലാണെന്നും കേരളത്തിലേക്ക് മടങ്ങിയതാകാനാണ് സാധ്യതയെന്നും പോലീസിനു വിവരം ലഭിച്ചത്. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണു ഓട്ടോ-ടാക്‌സി ഡ്രൈവര്‍മാര്‍ക്കു ഷംനയെ കണ്ടെത്താന്‍ സഹായകമായത്. തീര്‍ത്തും അവശനിലയിലായിരുന്ന ഷംനയ്‌ക്കൊപ്പം ആരുമുണ്ടായിരുന്നില്ല. ദുരൂഹത അഴിയാനുള്ളതിനാല്‍ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

ഷംന ഉപയോഗിക്കുന്ന മൊെബെല്‍ ഫോണ്‍ നമ്ബറുകളില്‍നിന്നു കുറച്ചുകാലമായുള്ള ഫോണ്‍ വിളികളുടെ വിശദാംശങ്ങള്‍ പോലീസ് വിശദമായി ശേഖരിച്ചു പരിശോധിച്ചു. ഇതില്‍ അസ്വഭാവികമായി ഒന്നും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഭര്‍ത്താവിനെയും ബന്ധുക്കളെയും തന്നെയാണ് ഷംന കൂടുതല്‍ തവണ വിളിച്ചിട്ടുള്ളത്. ഷംനയ്ക്ക് എന്തെങ്കിലും ബുദ്ധിമുട്ടുകളോ പ്രശ്‌നങ്ങളോ വിഷമമോ ഉണ്ടായിരുന്നതായി ഭര്‍ത്താവിനും അറിയില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (7 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (30 minutes ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (33 minutes ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (5 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (5 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (5 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (5 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (6 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (6 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (6 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (6 hours ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (10 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (10 hours ago)

Malayali Vartha Recommends