അഖിലയുടെ കണ്ണീരിന് വേദന കൂടുതല്‍... വിവാഹവാര്‍ഷികത്തിനായി എല്ലാ ഒരുക്കങ്ങളും നടത്തിയെങ്കിലും ഒടുവില്‍ ആ ദിനത്തില്‍ തന്നെ ശ്രീജിത്തിന്റെ മരണമെത്തി
അഞ്ചാം വാര്‍ഷിക ദിസം ആഘോഷിക്കാന്‍ ആ വീട്ടില്‍ എല്ലാ ഒരുക്കങ്ങളും നടത്തിയിരുന്നു. വാര്‍ഷിക ദിനത്തില്‍ വരെ കാത്തുനില്‍ക്കാതെ ഭാര്യ അഖിലയ്ക്കായി വാങ്ങിയ സ്വര്‍ണമാല ശ്രീജിത്ത് ദിവസങ്ങള്‍ക്കു മുമ്പേനല്കി. പോലീസ് കസ്റ്റഡിയില്‍ എടുത്തതിന്റെ തലേ ദിവസം സ്വര്‍ണമാല ക്ഷേത്രത്തില്‍ പൂജിച്ചാണ് ഭാര്യയ്ക്ക് നല്‍കിയത്.
വിവാഹ വാര്‍ഷിക ദിനത്തില്‍ നല്‍കാനായി ഭാര്യയ്ക്കും മകള്‍ ആര്യനന്ദയ്ക്കും വാങ്ങിവെച്ചിരുന്നു. ഇതിനിടെയാണ് ശ്രീജിത്തിനെ അറസ്റ്റു ചെയ്യുന്നതും ആശുപത്രിയില്‍ വെച്ച് മരിക്കുന്നതും. ഏപ്രില്‍ ഒന്‍പതിനായിരുന്നു പ്രണയിച്ചു ഒന്നിച്ച ഇവരുടെ വിവാഹവാര്‍ഷിക ദിനം.
ഇതുവരെ ശ്രീജിത്തിന്റെ പേരില്‍ ഒരു കേസ് പോലും ഉണ്ടായിട്ടില്ലെന്ന് അഖില പറയുന്നു. കേസിനും വഴക്കിനുമൊന്നും പോകുന്ന ആളല്ല. ശ്രീജിത്തിന്റെ മരണത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ എത്തിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്ന് അഖില പറയുന്നു.
https://www.facebook.com/Malayalivartha