എല്ലാവരുടെയും കണക്ക്കൂട്ടലുകൾ തെറ്റിച്ച് ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വൈകുന്നു; വോട്ട് രേഖപ്പെടുത്താൻ നാട്ടിലെത്തിയ പ്രവാസികൾ വിദേശത്തേക്ക് മടങ്ങുന്നു
ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് വൈകുന്നതിനാൽ അവധിക്ക് നാട്ടിലെത്തിയ പ്രവാസികളില്‍ ചിലർ വിദേശത്തേക്ക് മടങ്ങുന്നു . ഇനിയും കാത്തിരുന്നിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞാണ് പ്രവാസികൾ ജോലി സ്ഥലത്തേക്ക് മടങ്ങുന്നത്. ഉപതിരഞ്ഞെടുപ്പ് വൈകുന്നത് എല്ലാ മേഖലയിലെയും ജനങ്ങളുടെ കണക്ക് കൂട്ടലുകളാണ് തെറ്റിച്ചിരിക്കുന്നത്.
ഏപ്രിൽ അവസാനത്തോടെയോ , മെയ് ആദ്യവാരമോ തിരഞ്ഞെടുപ്പ് ഉണ്ടാവും എന്ന പ്രതീക്ഷയിൽ നാട്ടിലെത്തിയതാണ് ചെങ്ങന്നൂർ പെരിശേരി സ്വദേശികളായ പ്രമോദും , ജീമോനും , രാഗേഷും , കൃഷ്ണ കുമാറും . എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ മെല്ലെ പോക്ക് ഇവരുടെ എല്ലാ കണക്ക് കൂട്ടലും തെറ്റിച്ചു. . വോട്ട് ചെയ്യണമെന്ന അതിയായ ആഗ്രഹം കൊണ്ട് മാത്രമാണ് കാലേകൂട്ടി അവധി എടുത്ത് നാട്ടിലെത്താൻ കാരണം എന്ന് ഇവർ പറയുന്നു.
ഇനി തിരഞ്ഞെടുപ്പ് തീയതി അറിഞ്ഞ ശേഷം നാട്ടിലേക്ക് തിരിച്ച് വരണമെന്നാണ് ആഗ്രഹം എങ്കിലും ഉടൻ ഒരിക്കൽ കൂടി അവധി ലഭിക്കുമോ എന്ന ആശങ്കയും ഇവർക്കുണ്ട്. എന്നാൽ ഏത് വിധേനയും നാട്ടിലെത്തി വോട് രേഖപ്പെടുത്തണം എന്നും ഇവർ പറയുന്നു. പ്രവാസി വോട്ട് ഏറെയുള്ള മണ്ഡലമായ ചെങ്ങന്നൂരിൽ തിരഞ്ഞെടുപ്പ് തീയതിയെ പറ്റി ഒര ഏകദേശ ധാരണയെങ്കിലും ഇല്ലാത്തത് എല്ലാ പാർട്ടികളുടെ അനുഭാവികളായ പ്രവാസികളെയും ബാധിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha