ഉൾവനങ്ങളിൽ കഞ്ചാവ് കൃഷി വ്യാപകം ; കഞ്ചാവ് കൃഷി കണ്ടെത്തുന്നതിന് കേരളത്തില്‍ ആദ്യമായി ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു
ഉൾവനങ്ങളിൽ കഞ്ചാവ് കൃഷി വ്യാപകമായ സാഹചര്യത്തിൽ കഞ്ചാവ് കൃഷിക്കാരെ പൂട്ടാനായി പുതിയ ദൗത്യവുമായി എക്സൈസ്. കഞ്ചാവ് കൃഷി കണ്ടെത്തുന്നതിന് കേരളത്തില്‍ ആദ്യമായി എക്സൈസ് സംഘം ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധന ആരംഭിച്ചു. കേരള തമിഴ്നാട് അതിര്‍ത്തികളിലെ ഉള്‍വനങ്ങളില്‍ കഞ്ചാവ് കൃഷിയടക്കമുള്ള കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിനാണ് ആദ്യമായി എക്സൈസ് സംഘം ഡ്രോൺ ഉപയോഗിച്ചു തുടങ്ങിയിരിക്കുന്നത്.
എക്സൈസ് വകുപ്പ് ഇടുക്കി ഡിവിഷന്റെ പരിധിയില്‍ കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധിയാര്‍ജിച്ച കടവരി, കമ്ബക്കല്ല്, ചിലന്തിയാര്‍, ചിന്നാര്‍ വനമേഖലയിലാണ് പരിശോധന ആരംഭിച്ചത്. എക്സൈസ് കമ്മിഷണര്‍ ഋഷിരാജ് സിങിന്റെ നിര്‍ദേശപ്രകാരം മദ്ധ്യമേഖല ജോയിന്റ് എക്സൈസ് കമ്മിഷണര്‍ പി.കെ. മനോഹരന്റെ നേതൃത്വത്തിലാണ് പരിശോധന .
ഇതിന്റെ ഭാഗമായി നാലു മണിക്കൂര്‍ വനത്തിന്റെ ഉള്‍ഭാഗങ്ങളില്‍ ഡ്രോണ്‍ ക്യാമറകള്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തി. വനമേഖലകളില്‍ തുടര്‍ച്ചയായ നിരീക്ഷണം നടത്തി കഞ്ചാവ് കൃഷി പൂര്‍ണമായും ഇല്ലാതാക്കുമെന്ന് ജോയിന്റ് കമ്മിഷണര്‍ പി.കെ. മനോഹരന് പറഞ്ഞു.
https://www.facebook.com/Malayalivartha