" പോലീസിനെതിരായ പരാതിയിൽ നിന്ന് പിന്മാറണം ! " ; കസ്റ്റഡിയിൽ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്ത്
വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ കുടുംബത്തിന് ഭീഷണിക്കത്തയച്ചതായി റിപ്പോർട്ടുകൾ. പോലീസിനെതിരായുള്ള പരാതിയിൽ നിന്നും കുടുംബം പിന്മാറണമെന്നും ഇല്ലെങ്കിൽ ഇതേ അവസ്ഥ രണ്ടാമത്തെ മകനും ഉണ്ടാകുമെന്നാണ് ഭീഷണി.
ആറ്റിങ്ങൽ റൂറൽ എസ്പിയുടെ ഷാഡോ സംഘത്തിന്റെ പേരിലാണ് കത്ത് അയച്ചിരിക്കുന്നത്. അതേസമയം അഭിഭാഷകനുമായി ആലോചിച്ച ശേഷം പരാതി നൽകുമെന്നാണ് കുടുംബത്തിന്റെ നിലപാട്.
ഭീഷണി കത്തുകളില്‍ മേല്‍വിലാസം വയ്ക്കുക പതിവല്ലെന്നും അതുകൊണ്ടുതന്നെ ഷാഡോ സംഘത്തിന്റെ പേരില്‍ വന്ന കത്തിന്റെ ആധികാരികതയിൽ അന്വേഷണസംഘം സംശയം പ്രകടപ്പിച്ചു. പരാതി ലഭിച്ചാൽ പരിശോധിക്കുമെന്നും ക്രൈം ബ്രാഞ്ച് വ്യക്തമാക്കി. ശ്രീജിത്തിന്റെ മരണത്തിലെ അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തിരിക്കെയാണ് ഇത്തരത്തിലൊരു സംഭവം.
https://www.facebook.com/Malayalivartha