Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

" വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും ഓഫീസിലോ നിയമസഭയിലോ എത്തിയില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തെറ്റ് ! " ; മുഖ്യമന്ത്രി പിണറായി വിജയൻറെ വാദങ്ങളെ വിമർശിച്ച് മുൻ മുഖ്യമന്ത്രിയുടെ പ്രെസ്സ് സെക്രെട്ടറി പി ടി ചാക്കോ

24 APRIL 2018 09:00 PM IST
മലയാളി വാര്‍ത്ത

ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞ വിദേശവനിത ലിഗയുടെ സഹോദരിയും ഭർത്താവും മുഖ്യമന്ത്രിയുടെ ഓഫീസിലോ നിയമസഭയിലോ എത്തി തന്നെ കാണാന്‍ ശ്രമിച്ചിട്ടില്ലെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം തീർത്തും തെറ്റാണെന്നു മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പ്രെസ്സ് സെക്രെട്ടറി പി ടി ചാക്കോ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പി ടി ചാക്കോ മുഖ്യമന്ത്രിയ്‌ക്കെതിരായ രൂക്ഷ വിമർശനങ്ങൾ അറിയിച്ചത്.

ഇല്‍സ, ആന്‍ഡ്രൂസ്‌ എന്നിവരും അവരോടൊപ്പം ഉണ്ടായിരുന്ന ജ്വാല ഫൗണ്ടേഷന്‍ സ്ഥാപക അശ്വതി നായരും മുഖ്യമന്ത്രിയെ കാണാന്‍ നടത്തിയത്‌ ഭഗീരഥ ശ്രമം. ലിഗയെ കാണാതായ അന്നു മുതല്‍ ഒരു നിഴല്‍ പോലെ കൂടെ നിന്നത്‌ അശ്വതിയാണ്‌. മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്ക്‌ ശ്രമിച്ചതും അശ്വതിയാണ്‌. കൂടിക്കാഴ്‌ചയ്‌ക്ക്‌ അനുമതി തേടിയതുമായി ബന്ധപ്പെട്ട്‌ അശ്വതിക്കു കള്ളം പറയേണ്ട ആവശ്യമില്ല.

മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ചയ്‌ക്കുള്ള അപ്പോയിന്റ്‌ നല്‌കുന്നത്‌ അഡീഷണല്‍ പ്രൈവറ്റ്‌ സെക്രട്ടറി സിഎം രവീന്ദ്രനാണ്‌. അദ്ദേഹത്തിന്റെ നമ്പര്‍ 9447517775. അശ്വതി ആദ്യം ശ്രമിച്ചത്‌ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്‌ സെക്രട്ടറി എംവി ജയരാജനെ ബന്ധപ്പെടാനാണ്‌. അദ്ദേഹം സുഖമില്ലാതെ ഓഫീസില്‍ വരാതിരുന്നതുകൊണ്ടാണ്‌ മാര്‍ച്ച്‌ 22ന്‌ രവീന്ദ്രന്റെ നമ്പറില്‍ വിളിച്ചത്‌. നിയമസഭ നടക്കുന്ന സമയമായതിനാല്‍ പിറ്റേ ദിവസം രാവിലെ അസംബ്ലിയില്‍ വരാന്‍ രവീന്ദ്രന്‍ നിര്‍ദേശിച്ചു. തുടര്‍ന്ന്‌ ഇവര്‍ മൂന്നു പേരും കൂടി 23 ന്‌ രാവിലെ 9 മണി മുതല്‍ രവീന്ദ്രനെ വിളിക്കുന്നു. അദ്ദേഹം ഫോണ്‍ എടുക്കുന്നില്ല. അവര്‍ പത്തുമണിയോടെ നിയമസഭാ പരിസരത്തെത്തി. തുടര്‍ന്നും രവീന്ദ്രനെ വിളിക്കുന്നു. 11.30 വരെ തുടര്‍ച്ചയായി വിളിച്ചുകൊണ്ടിരുന്നു.

നിയമസഭയുടെ സെക്യൂരിറ്റി മുന്നില്‍ പേരു രജിസ്റ്റര്‍ ചെയ്‌ത്‌ അകത്തു കടക്കാന്‍ ശ്രമം തുടരുന്നു.
അപ്പോഴേക്കും അവരുടെ മുന്നിലൂടെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോയി. അശ്വതിയും സംഘവും തങ്ങളുടെ കാറില്‍ മുഖ്യമന്ത്രിയുടെ കാറിന്റെ പിന്നാലെ പാഞ്ഞു. സെക്രട്ടേറിയറ്റില്‍ വച്ച്‌ മുഖ്യമന്ത്രിയെ കാണാമെന്നായിരുന്നു അവരുടെ പ്രതീക്ഷ. അവര്‍ രവീന്ദ്രനെ വിളിച്ചുകൊണ്ടിരുന്നു. ഇത്തവണ അദ്ദേഹം ഫോണെടുത്തു.

മുഖ്യമന്ത്രിയെ ഇനി കാണാനാവില്ലെന്നും അദ്ദേഹം കൊച്ചിക്കു പോകുകയാണെന്നും രവീന്ദ്രന്‍ അറിയിച്ചു. രാത്രിയില്‍ കാണാന്‍ പറ്റുമോയെന്നു തിരക്കിയിപ്പോള്‍ നടക്കില്ലെന്നായിരുന്നു മറുപടി.

ഇല്‍സയും ആന്‍ഡ്രുവും മുഖ്യമന്ത്രിയുടെ ഓഫീസിലോ വീട്ടിലോ എത്തിയില്ല എന്നത്‌ സാങ്കേതികമായി ശരിയാണ്‌. അവരെ അവിടെ എത്താന്‍ സമ്മതിച്ചില്ല എന്നതല്ലേ ശരി ? അങ്ങനെ സമ്മതിക്കാതിരുന്ന ഉദ്യോഗസ്ഥനെതിരേ നടപടി എടുക്കുകയല്ലേ മുഖ്യമന്ത്രി ചെയ്യേണ്ടത്‌? മാര്‍ച്ച്‌ 22 ലേയും 23 ലേയും രവീന്ദ്രന്റെ കോള്‍ ലിസ്‌റ്റ്‌ പരിശോധിച്ചാല്‍ മാത്രം മതി സത്യം തെളിയാന്‍. നിയമസഭയിലെ സെക്യൂരിറ്റി രജിസ്റ്റര്‍ പരിശോധിച്ചാലും കാര്യം വ്യക്തമാകും.

ഏതു പാതിരാത്രിക്കും ഏതു കൊച്ചുവെളുപ്പിനും ആരെയും കാണാന്‍ തുറന്നിട്ട വാതിലുമായി ഒരു മുഖ്യമന്ത്രി കേരളം ഭരിച്ചിരുന്നു എന്ന കാര്യം സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോകുന്നു.

ഫേസ്ബുക്ക് പോസ്റ്റ്...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (10 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (10 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

നിപ വൈറസ്; തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ പോലീസ് കേസ്  (12 hours ago)

Malayali Vartha Recommends