Widgets Magazine
25
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്


സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ


സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...


യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...


ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...

ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു; നടന്നത് കൊലപാതകം തന്നെ, വിവാഹത്തിനു മുമ്പും സൗമ്യക്ക് കാമുകന്മാരേറെ. ഭര്‍തൃമതിയായിട്ടും കാമുകന്മാരുമായുള്ള സല്ലാപം ഒഴിവാക്കിയില്ല

24 APRIL 2018 10:22 PM IST
മലയാളി വാര്‍ത്ത

More Stories...

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച് കണ്ടോന്‍മെന്റ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് സ്വപ്‌ന ഹാജരാകുന്നത്

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമുണ്ടായി , തിരുവനന്തപുരത്ത് ഉള്‍പ്പെടെ മഴയ്ക്കിടെയായിരുന്നു കൊട്ടിക്കലാശം, വോട്ടെടുപ്പ് നാളെ

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി

പിണറിയിയില്‍ ഒരേ കുടുംബത്തിലെ നാലുപേര്‍ ദുരുഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ വീട്ടമ്മയായ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. പിണറായി പടന്നക്കരയിലെ വണ്ണത്താന്‍ വീട്ടില്‍ മരിച്ച നാലുപേരുടെ മരണം കൊലപാതകമാണെന്ന് സ്ഥീരീകരിച്ചു. ഏറ്റവും ഒടുവില്‍ മരിച്ച വടവതി കമലയുടേയും ഭര്‍ത്താവ് കുഞ്ഞിക്കണ്ണന്റേയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ ആന്തരികാവയവ പരിശോധനയില്‍ അലൂമിനിയം ഫോസ്‌ഫേറ്റ് അകത്ത് കടന്നെന്ന് വ്യക്തമായി. സംശയ നിഴലിലുണ്ടായിരുന്ന സൗമ്യ ദൈര്‍ഘ്യമേറിയ ചോദ്യം ചെയ്യലില്‍ കുറ്റം സമ്മതിച്ചതോടെയാണ് പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയത്.

നാല് പേരുടെ ദുരൂഹമരണം വെളിച്ചത്തു വരാന്‍ വഴിയൊരുങ്ങിയത് മുഖ്യമന്ത്രി പിറണായി വിജയന്റെ സന്ദര്‍ശനത്തോടെയാണ്. തുടര്‍ന്ന് മുഖ്യമന്ത്രി പൊലീസ് അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു.അതോടെ കള്ളി പുറത്താകുമെന്ന് കരുതിയ സൗമ്യ വിഷദ്രാവകം കഴിച്ച് ആശുപത്രിയിലായി. ആശുപത്രിയില്‍ സുഖം പ്രാപിച്ച സൗമ്യയുടെ മൊഴിയില്‍ നിന്ന് ദുരൂഹ മരണങ്ങളുടെ ചുരുളഴിയുകയായിരുന്നു. സൗമ്യക്കൊപ്പം പങ്കാളികളാണെന്ന് കരുതുന്ന മൂന്ന് യുവാക്കളും പൊലീസ് കസ്റ്റഡിയിലുണ്ട്.

ഈ വീട്ടിലെ മരിച്ചവര്‍ക്ക് വിഷം നല്‍കിയതിനു പിന്നില്‍ അറിഞ്ഞോ അറിയാതേയോ വീട്ടിലുള്ളയാള്‍ക്ക് പങ്കുണ്ടെന്നും സൂചന ലഭിച്ചിരുന്നു കീടനാശിനിയിലും എലിവിഷത്തിലും ഉപയോഗിക്കുന്ന രാസവസ്തുവാണ് അലൂമിനിയം ഫോസ്‌ഫേറ്റ്. ഇത് നേരിയ അളവില്‍ അകത്തെത്തിയാല്‍ പോലും ഛര്‍ദ്ദിയും ശ്വസം മുട്ടലുമുണ്ടാക്കും. രക്തസമ്മര്‍ദ്ദം കുറഞ്ഞ് മരണം വരെ സംഭവിക്കുമെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഈ വീടുമായി നിരന്തര ബന്ധമുള്ള മൂന്ന് യുവാക്കളെ പൊലീസ് നിരീക്ഷണ പരിധിയിലാക്കിയിട്ടുണ്ട്. നേരത്തെ ഈ വീട്ടില്‍ അടിക്കടി യുവാക്കള്‍ വരുന്നത് സംബന്ധിച്ച് നാട്ടുകാര്‍ പ്രതിഷേധിച്ചിരുന്നു. എന്നാല്‍ കമലയുടെ മരണത്തിനു ശേഷം വീണ്ടും ഇവര്‍ വരുന്നത് നാട്ടുകാര്‍ വിലക്കിയിരുന്നു.

സൗമ്യയെ ആദ്യ ഘട്ടം ചോദ്യം ചെയ്തപ്പോള്‍ തന്നെ ഈ വീട്ടിലെ മരണങ്ങള്‍ കൊലപാതകത്തിലേക്ക് നയിക്കുന്ന ചില സൂചനകള്‍ പൊലീസിന് ലഭിച്ചിരുന്നു. സൗമ്യയുടെ ഒരു മകള്‍ 2012 ല്‍ ഛര്‍ദ്ദിയും വയറുവേദനയുമായി മരണടഞ്ഞതാണ് തുടക്കം. ഇതേ രോഗ ലക്ഷണവുമായാണ് രണ്ടാമത്തെ മകള്‍ ഐശ്വര്യയും മരണടഞ്ഞത്.

കഴിഞ്ഞ ദിവസം ഒരു ബന്ധുവിന്റെ പരാതിയിലാണ് ഐശ്വര്യയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്താന്‍ സബ് ഡിവിഷണല്‍ മജിസ്‌ട്രേറ്റ് ഉത്തരവ് നല്‍കിയത്. ഐശ്വര്യയുടെ മൃതദേഹം വീട്ടുവളപ്പിലായിരുന്നു സംസ്‌ക്കരിച്ചത്. കുഞ്ഞിക്കണ്ണന്റേയും ഭാര്യയുടേയും മരണം ശക്തമായ വിഷം അകത്ത് ചെന്നതോടെയാണെന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെ ഈ വീടിനെ ചുറ്റിപ്പറ്റിയുള്ള സംശയങ്ങള്‍ മറനീക്കി പുറത്ത് വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ദുരൂഹമരണങ്ങള്‍ നടന്ന വീട്ടില്‍ സന്ദര്‍ശനം നടത്തിയപ്പോല്‍ പൊലീസിന് നല്‍കിയ കര്‍ശന നിര്‍ദ്ദേശമാണ് ദുരൂഹമരണത്തിന്റെ അന്വേഷണം ആരംഭിച്ചത്.

അന്വേഷണം തുടങ്ങിയപ്പോള്‍ തന്നെ ഈ വീട്ടിലെ സൗമ്യ എന്ന യുവതി സമാന രോഗലക്ഷണങ്ങളോടെ ആശുപത്രിയിലാവുകയും ചെയ്തു. ഇതാണ് ഏറെ സംശയങ്ങള്‍ക്ക് ഇടവരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഐപിഎല്ലിലെ ആവേശപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നാല് റണ്‍സിന് തകര്‍ത്ത് ഡല്‍ഹി ക്യാപിറ്റല്‍സ് വീണ്ടും വിജയത്തില്‍...  (11 minutes ago)

വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി സ്‌പേസ് പാര്‍ക്കിലെ ജോലി നേടിയെന്ന കേസില്‍ സ്വപ്ന സുരേഷ്  കോടതിയില്‍ ഹാജരാകും... സ്‌പേസ് പാര്‍ക്കിലെ നിയമനത്തിനായി വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കിയെന്നാരോപിച്ച്  (35 minutes ago)

സംസ്ഥാനത്ത് നാളെ നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സുരക്ഷാക്രമീകരണങ്ങള്‍ പൂര്‍ത്തിയായി.... സംസ്ഥാനത്ത് 41,976 പൊലീസ് ഉദ്യോഗസ്ഥരെയാണ് തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി നിയോഗിച്ചു  (56 minutes ago)

തെരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിന്റെ കലാശക്കൊട്ട് കഴിഞ്ഞുമടങ്ങിയ സിപിഎം പ്രവര്‍ത്തകന്‍ ജീപ്പില്‍ നിന്ന് വീണു മരിച്ചു  (1 hour ago)

സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം...ഇനിയുള്ള മണിക്കൂറുകള്‍ നിശബ്ദ പ്രചാരണം , കൊട്ടിക്കലാശത്തിനിടെ പ്രവര്‍ത്തകരുടെ ആവേശം അതിരുവിട്ടതോടെ പലയിടത്തും സംഘര്‍ഷമ  (1 hour ago)

കരുവന്നൂര്‍ കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ എംഎം വര്‍ഗീസിന് വീണ്ടും നോട്ടീസ് അയച്ച് ഇഡി  (6 hours ago)

കേരളത്തില്‍ കനത്ത ചൂട്... ഇന്ന് 12ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്  (6 hours ago)

മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്രിവാള്‍ വന്‍ തോതില്‍ തെളിവ് നശിപ്പിച്ചുവെന്ന് എന്‍ഫോഴ്സ്മെന്റ്  (6 hours ago)

കൊട്ടിക്കലാശത്തിന് പിന്നാലെ അവശ്യസാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് പിടിച്ചെടുത്തു....  (6 hours ago)

കൊട്ടിക്കൊലാശത്തിനിടെ വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥി കെ കെ ശൈലജക്കെതിരെ വീണ്ടും അധിക്ഷേപം...  (6 hours ago)

ഡ്യൂട്ടിക്കിടെ കെഎസ്ആര്‍ടിസി ഡ്രൈവര്‍മാര്‍ മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോയെന്ന പരിശോധന... അപകടങ്ങള്‍ 25 ശതമാനത്തോളം കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍  (7 hours ago)

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹിതരായി... ദുരഭിമാനക്കൊലയ്ക്കിരയായ യുവാവിന്റെ ഭാര്യ ആത്മഹത്യചെയ്തു  (7 hours ago)

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (7 hours ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (7 hours ago)

Malayali Vartha Recommends