കഞ്ചാവുമായി യുവാക്കളെ എക്സൈസ് സംഘം പിടികൂടി
കാറില്‍ കഞ്ചാവ് കടത്താന്‍ ശ്രമിച്ച യുവാക്കളെ ബോഡിമെട്ട് ചെക്ക്പോസ്റ്റില്‍ എക്സൈസ് സംഘം പിടികൂടി. എറണാകുളം വാഴക്കുളം സ്വദേശികളായ തച്ചേരിയനാല് പുത്തന്‍വീട്ടില്‍ അന്‍സാര്‍(35), പൈങ്ങോത്തുകുടി ശരത് ശങ്കരന്(20) എന്നിവരാണ് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ പരിശോധനയില്‍ അറസ്റ്റിലായത്.
തമിഴ്നാട്ടില്‍നിന്നു വാങ്ങിയ 350 ഗ്രാം കഞ്ചാവ് ഇവര്‍ സഞ്ചരിച്ച കാറിന്റെ ഡാഷ്ബോഡില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. പ്രതികളെ കോടതിയില്‍ ഹാജരാക്കി. എക്സൈസ് ഉദ്യോഗസ്ഥരായ സാബു ആര്.ചന്ദ്ര, ഡി. ബിജുമോന്, ഇ.എല്‍ ജോജി, കെ. രാജേഷ്, സുകുമാരന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
https://www.facebook.com/Malayalivartha