കെ എസ് ആര് ടി സി യെ കരകയറ്റുകയെന്ന ദൗത്യം ആദ്യം പൂര്‍ത്തിയാക്കും, അതിനുശേഷം ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം വിളിച്ച് അത് പരസ്യമായി പ്രഖ്യാപിക്കും ; തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്ആര്‍ടിസിയില്‍ നടക്കില്ല ; മുന്നറിയിപ്പുമായി ടോമിൻ തച്ചങ്കരി
കെ എസ് ആര് ടി സി യില്‍ മുപ്പത് ശതമാനത്തോളം പേര് കെഎസ്ആർടിസി ജോലിക്ക് കൊള്ളാത്തവരും വെറുതെ അഭ്യാസം കാട്ടി നടക്കുകയുമാണെന്ന് എം.ഡി. ടോമിന് തച്ചങ്കരി. തൊഴിലെടുക്കാതെയുള്ള അഭ്യാസം കെഎസ്ആര്‍ടിസിയില്‍ നടക്കില്ലെന്നും മുന്നറിയിപ്പ്.
സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ച് സത്യസന്ധമായി ജോലി ചെയ്താല്‍ കൃത്യമായി ശമ്പളം വിതരണം ചെയ്യാന്‍ സാധിക്കുമെന്നും തച്ചങ്കരി വ്യക്തമാക്കി.
എംഡിയായി ചുമതലയേറ്റത്തിനൊപ്പം കെ എസ് ആര് ടി സി യെ കരകയറ്റുകയെന്ന ദൗത്യം പൂര്‍ത്തിയാക്കും. അതിനുശേഷം ബസ് സ്റ്റാന്‍ഡില്‍ പൊതുയോഗം വിളിച്ച് അത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്ആർടിസി നഷ്ടത്തിലിരിക്കുന്ന സാഹചര്യത്തിലാണ് കരകയറ്റുകയെന്ന ലക്ഷ്യത്തോടെ തച്ചങ്കരിയെ എംഡിയായി നിയമിച്ചത്.
https://www.facebook.com/Malayalivartha