ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; വോട്ടെടുപ്പ് മെയ് ഇരുപത്തിഎട്ടിന്, വോട്ടെണ്ണല്‍ മുപ്പത്തിഒന്നിന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മെയ് പത്തിന്
ഏറെ നാളത്തെ കാതിരിപ്പിനൊടുവില്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. മെയ് 28ന് തിരഞ്ഞെടുപ്പും മൂന്നു ദിവസത്തിനു ശേഷം 31ാം തീയതി വോട്ടെണ്ണലു നടക്കും. നോമിനേഷന് നല്‍കാനുള്ള അവസാന തീയതി മെയ് 10 ആണ്. മെയ് 11ന് സൂക്ഷമപരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി മെയ് 14 ഉും ആണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി.
ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രമായിരിക്കും ബാധകമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന് വ്യക്തമാക്കി. ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് പി.എസ്.ശ്രീധരന് പിള്ളയുമാണ് മത്സര രംഗത്തുള്ളത്.
https://www.facebook.com/Malayalivartha