ദുര്‍ഗ മാലതിക്ക് എതിരെ പൊലീസ് കേസെടുക്കാത്തത് ചെറുപ്പക്കാരിയായതിനാൽ പട്ടാമ്പി തൃത്താല എംഎല്‍എമാരുടെയും പാലക്കാട് എംപിയുടെയും ഇടപെടല്‍ കൊണ്ട് ; കത്തുവ പീഡനത്തില്‍ പ്രതിഷേധിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് കെപി ശശികല
ജമ്മു കാശ്മീരിലെ കത്വയിൽ മൃഎട്ടുവയസ്സുകാരി ബലാത്സംഗം ചെയ്തു കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധിച്ച് ചിത്രം വരച്ച ദുര്‍ഗാ മാലതിയെ അധിക്ഷേപിച്ച് ഹിന്ദു ഐക്യവേദി അധ്യക്ഷ കെപി ശശികല. ചെറുപ്പക്കാരി ആയതിനാലാണ് ചിത്രകാരിയ്ക്ക് എംഎല്‍എമാരുടെ അടക്കം നിരവധി പേരുടെ പിന്തുണ ലഭിച്ചതെന്നായിരുന്നു ശശികലയുടെ അധിക്ഷേപം. ഹിന്ദുത്വത്തെ അപമാനിച്ച ദുര്‍ഗമാലതിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് പട്ടാമ്പിയില്‍ നടന്ന പ്രതിഷേധ പ്രകടനത്തിലാണ് ശശികലയുടെ പരസ്യമായ അധിക്ഷേപം.
ഹിന്ദുത്വത്തെ അപമാനിച്ച ദുര്‍ഗമാലതിക്ക് എതിരെ പൊലീസ് കേസെടുക്കാത്തത് പട്ടാമ്പി തൃത്താല എംഎല്‍എമാരുടെയും പാലക്കാട് എംപിയുടെയും ഇടപെടല്‍ കൊണ്ടാണെന്ന് കെ പി ശശികലയുടെ ആരോപിച്ചു . രണ്ട് ചിത്രങ്ങളാണ് സംഭവവുമായി ബന്ധപ്പെട്ട് ദുര്‍ഗ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ചത്. ഇവ സമൂഹമാധ്യമങ്ങള്‍ ഒന്നടങ്കം ഏറ്റെടുത്തതോടെ ഹിന്ദുത്വത്തെ അപമാനിച്ചുവെന്നാരോപിച്ച് ഒരു സംഘം ആളുകള്‍ രംഗത്തെത്തി. ഇതേതുടർന്ന് ഇവര്‍ക്കു നേരെ സൈബര്‍ ആക്രമണവും അപവാദ പ്രചരണങ്ങളും നടത്തിയിരുന്നു. പട്ടാമ്പി മുതുതലയിലെ വീടിന് നേരെ ഒരുസംഘം ആളുകൾ കല്ലേറ് നടത്തി. സംഭവത്തെത്തുടർന്ന് പോലീസ് സംരക്ഷണം ഏറ്റെടുത്തു.
അതേസമയം, ദുര്‍ഗാമാലതി വരച്ച ചിത്രങ്ങളില്‍ ഒന്ന് മാസ് റിപ്പോര്‍ട്ടിങിനെ തുടര്‍ന്ന് ഫേസ് ബുക്ക് പിന്‍വലിച്ചു. ദുര്‍ഗാമാലതിയുടെ മോര്‍ഫ് ചെയ്ത അശ്ലീല ചിത്രങ്ങളടക്കം സമൂഹ മാധ്യമത്തിൽ പരന്നിരുന്നു .
https://www.facebook.com/Malayalivartha