Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

പിണറായി കസ്റ്റഡി മരണം: കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് ചെന്നിത്തല

16 MAY 2018 05:30 PM IST
മലയാളി വാര്‍ത്ത

കണ്ണൂര്‍ പിണറായിയില്‍ പൊലീസ് മര്‍ദ്ദനത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവറായ ഉനൈസ് മരിച്ച സംഭവത്തില്‍ സമഗ്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.

ഭാര്യയും നാല് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന നിര്‍ദ്ധന കുടുംബമാണ് ഉനൈസിന്റെ മരണത്തോടെ അനാഥരായതെന്നും കസ്റ്റഡി മരണങ്ങളും ലോക്കപ്പ് മര്‍ദ്ദനങ്ങളും കേരളത്തില്‍ അതിഭീകരമായ തോതില്‍ കേരളത്തില്‍ വര്‍ദ്ധിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന് ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കാത്ത പക്ഷം ഇനിയും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുമെന്നും ചെന്നിത്തല കത്തില്‍ ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 21നാണ് കണ്ണൂര്‍ എടക്കാട്ട് ഓട്ടോ ഡ്രൈവറായ ഉനൈസിനെ ഭാര്യാപിതാവിന്റെ പരാതിയെത്തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. ഫെബ്രുവരി 22ന് ഭാര്യാപിതാവിന്റെ സ്‌കൂട്ടര്‍ തീവെച്ച കേസില്‍ നാലു പൊലീസുകാര്‍ വീടു വളഞ്ഞാണ് ഉനൈസിനെ കസ്റ്റഡിയിലെടുത്തത്. രാവിലെ മുതല്‍ വൈകിട്ടുവരെ എടക്കാട് പൊലീസ് സ്‌റ്റേഷനില്‍ ഏഴ് പൊലീസുകാരും എസ്‌ഐയും ചേര്‍ന്ന് ഉനൈസിനെ മര്‍ദ്ദിച്ചു.

മര്‍ദ്ദനത്തെ തുടര്‍ന്ന് ഉനൈസിന്റെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതം സംഭവിച്ചിരുന്നു. മാത്രമല്ല ലോക്കപ്പില്‍ വച്ച്‌ തല്ലിക്കൊന്ന ശേഷം മരണം ആത്മഹത്യയാക്കി മാറ്റുമെന്ന് കസ്റ്റഡി മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയ എടക്കാട് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയതായും ഉനൈസിന്റെ ബന്ധുക്കളുടെ പരാതിയിലുണ്ട്. വായിലൂടെയും മൂത്രത്തിലൂടെയും രക്തം വന്ന് അവശനായ നിലയില്‍ ഫെബ്രുവരി 24ന് ഉനൈസിനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് ഉനൈസിന്റെ ബന്ധുക്കള്‍ പറഞ്ഞിരുന്നു. ഗുരുതരമായി പരുക്കേറ്റ ഉനൈസ് രണ്ട് മാസം വീട്ടില്‍ കിടപ്പിലായശേഷമാണ് മരിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (11 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (8 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (10 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (11 hours ago)

വിവാഹ ശേഷം ഒരുമിച്ചു ജീവിച്ചത് മണിക്കൂറുകൾ മാത്രം; അപ്രതീക്ഷിത അപകടത്തിൽ നവവരന് ദാരുണാന്ത്യം  (12 hours ago)

രാജകീയ വിവാഹത്തിനു പിന്നാലെ ലേലം വിളിയും തുടങ്ങി ! ; ഹാരി മെഗാൻ വിവാഹവുമായി ബന്ധപ്പെട്ട വസ്തുക്കളെല്ലാം ലേലത്തിന്  (12 hours ago)

നിപ വൈറസ്; തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ പോലീസ് കേസ്  (12 hours ago)

Malayali Vartha Recommends