Widgets Magazine
24
May / 2018
Thursday
Forex Rates:

1 aed = 18.60 inr 1 aud = 51.67 inr 1 eur = 79.96 inr 1 gbp = 91.23 inr 1 kwd = 226.34 inr 1 qar = 18.77 inr 1 sar = 18.22 inr 1 usd = 68.31 inr

EDITOR'S PICK


ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി


മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം


ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി


വെടിവയ്പ്പില്‍ ഒരുത്തനെങ്കിലും കൊല്ലപ്പെടണം; സ്‌റ്റെര്‍ലൈറ്റ് വിരുദ്ധ സമരത്തിനിടെയുണ്ടായ പൊലീസ് വെടിവയ്പ്പ് ആസൂത്രിതമെന്നതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്


പേരാമ്പ്രയിലെ വില്ലന്‍ വവ്വാലിനെ ആരു പിടിക്കുമെന്ന ചോദ്യം ഉയര്‍ന്നപ്പോഴും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ഒറ്റ ഉത്തരമേ ഉണ്ടായിരുന്നുള്ളൂ ശ്രീഹരി രാമന്‍; വവ്വാല്‍ സ്‌നേഹിയായ ശ്രീഹരി പറയുന്നതിങ്ങനെ

മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമയില്‍ വന്നതിനോട് യോജിക്കുന്നുണ്ടോ? ഉത്തരം ഇതാണ്...

16 MAY 2018 06:56 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സിനിയിലും രാഷ്ട്രീയത്തിലും രക്ഷിതാക്കളുടെ തണലില്‍ വരുന്നവര്‍ ധാരാളമുണ്ടെങ്കിലും കലാരംഗത്ത് പ്രതിഭയുള്ളവര്‍ മാത്രമേ രക്ഷപെടൂ എന്ന് സംവിധായകന്‍ ഹരികുമാര്‍. കഴിവുള്ളവര്‍ സിനിമയെന്നല്ല ഏത് മേഖലയിലും വിജയിക്കുമെന്ന് നടന്‍ ഉണ്ണിമുകുന്ദന്‍. പണവും അധാകാരവും പദവിയും ഉള്ളവരുടെ മക്കള്‍ സിനിമയുള്‍പ്പെടെയുള്ള എല്ലാ മേഖലകളും കീഴടക്കുമ്പോള്‍ സാധാരണക്കാരുടെ മക്കള്‍ ആരുടെ തണലും ഇല്ലാതെ പ്രയാസപ്പെടുകയാണെന്ന് സംവിധായിക വിധുവിന്‍സെന്റ്. അവസരത്തെ എങ്ങനെ വിനിയോഗിക്കുന്നു എന്നതിലാണ് ഒരാളുടെ ഭാഗ്യവും ഭാവിയുമെന്ന് നടന്‍ ജോബി. നടന്‍മാരുടെ മക്കള്‍ സിനിമയിലെത്തുന്നത് രക്ഷിതാവിന്റെ തണലിലാണെന്നും എന്നാല്‍ മക്കള്‍ നടന്‍മാരൊന്നും മോശക്കാരല്ലെന്നും സംവിധായകന്‍ മനോജ് കാന. അന്താരാഷ്ട്ര ചില്‍ഡ്രന്‍സ് ഫിലിം ഫെസ്റ്റിവലിനോട് അനുബന്ധിച്ച് കൈരളി തിയേറ്ററില്‍ നടന്ന 'ദുല്‍ഖര്‍ സല്‍മാന്‍- മമ്മൂട്ടി, പ്രണവ് മോഹന്‍ലാല്‍- മോഹന്‍ലാല്‍' എന്ന ഓപ്പണ്‍ഫോറത്തില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

കഴിവുള്ളവര്‍ സിനിമയില്‍ നിലനില്‍ക്കുമ്പോള്‍ ഇടത്പക്ഷ രാഷ്ട്രീയത്തില്‍ അതൊരിക്കലും നടക്കില്ലെന്ന് നടന്‍ ബിനീഷ് കോടിയേരി. നേതാക്കളുടെ മക്കള്‍ എന്നത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ വലിയ പ്രശ്‌നമാണ്. ജനങ്ങള്‍ ഒരാളെ എങ്ങനെ സ്വീകരിക്കുന്നു എന്നതിനെ ആശ്രയിച്ചിരിക്കും ഒരാളുടെ രാഷ്ട്രീയ ഭാവിയെന്നും ബിനീഷ് പറഞ്ഞു. പ്രേംനസീര്‍ മലയാളസിനിമയുടെ തലതൊട്ടപ്പനായി നിന്നിരുന്ന കാലത്താണ് മകന്‍ ഷാനവാസ് അഭിനയരംഗത്ത് എത്തിയത്. എന്നാല്‍ രണ്ടോ മൂന്നോ സിനിമയ്ക്കപ്പുറം ഷാനവാസിന് നിലനില്‍ക്കാനായില്ലെന്ന് സംവിധായകന്‍ ഹരികുമാര്‍ പറഞ്ഞു. സത്യന്റെയും കെ.പി ഉമ്മറിന്റെയും മകന്റെ അവസ്ഥയും ഇതുപോലെയായിരുന്നു. കലാരംഗത്ത് പ്രതിഭ വേണം രാഷ്ട്രീയത്തില്‍ പ്രതിഭ വേണ്ടെന്നും ഹരികുമാര്‍ പറഞ്ഞു. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും മക്കള്‍ സിനിമയില്‍ വന്നത് വലിയ അപരാധമായി കാണേണ്ടെന്ന് ഉണ്ണിമുകുന്ദന്‍. ഞാനൊക്കെ അവസരങ്ങള്‍ക്കായി ഒരുപാട് അലഞ്ഞിട്ടുണ്ട്. രക്ഷിതാക്കളുടെ പേരില്‍ അവര്‍ക്ക് എന്‍ട്രി കിട്ടിയത് വലിയകാര്യമാണെന്നും ഉണ്ണിമുകുന്ദന്‍ പറഞ്ഞു.

ഞാനൊക്കെ യൂത്ത് ഫെസ്റ്റിവലുകളിലൂടെയാണ് സിനിമയിലെത്തിയതെന്ന് നടന്‍ ജോബി. ബാലചന്ദ്രമേനോന്‍ അച്ചുവേട്ടന്റെ വീട്ടിലേക്ക് നേരിട്ട് ക്ഷണിക്കുകയായിരുന്നു. ഇപ്പോഴും ഇടയ്ക്കിടെയാണ് സിനിമകളില്‍ അഭിനയിക്കുന്നത്. അതിനിടെ പെട്ടെന്നൊരു താരത്തിന്റെ മകന്‍ പൊട്ടിമുളച്ച് വരുന്നത് കാണുമ്പോള്‍ വിഷമം തോന്നുമെന്നും ജോബി പറഞ്ഞു. ചടങ്ങില്‍ ശിശുക്ഷേമസമിതി ജനറല്‍ സെക്രട്ടറി എസ്.പി ദീപക്, ട്രഷറര്‍ കെ. രാധാകൃഷ്ണന്‍ എന്നിവരും പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് പെട്രോള്‍-ഡീസല്‍ വിലയിൽ ഇന്നും വർദ്ധനവ്  (4 minutes ago)

സംസ്ഥാനത്ത് ഇന്ധനവില പൊള്ളുന്നു...സംസ്ഥാനത്ത് പെട്രോള്‍ഡീസല്‍ വില ഇന്നും കൂടി; പെട്രോള്‍ ഡീസല്‍ വില തുടര്‍ച്ചയായ 11ാം ദിവസവും വര്‍ധിച്ചു,തിരുവനന്തപുരത്ത് പെട്രോളിന് 81.61 രൂപയാണ്  (4 minutes ago)

മകന്റെ മൃതദേഹത്തിന് അന്ത്യചുംബനം നല്‍കി മാതാപിതാക്കള്‍ ജീവനൊടുക്കി  (12 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചകേസില്‍ യുവാവിന് പത്ത് വര്‍ഷം കഠിന തടവും പിഴയും  (25 minutes ago)

ദുല്‍ഖറിനെ വാനോളം പുകഴ്ത്തി ബോളിവുഡ് സുന്ദരി  (8 hours ago)

മഹാനടി കാണുന്നതിനിടെ തനിയ്ക്കും കുടുംബത്തിനു നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ച് തുറന്ന്പറഞ്ഞ് താരം  (8 hours ago)

ഐശ്വര്യ റായിയുടെ പേരില്‍ ബച്ചന്‍ വാക്കു നല്‍കി... ഒടുവില്‍ നാട്ടുകാര്‍ കാര്യം നടത്തി  (9 hours ago)

ബാല്‍ക്കണിയില്‍ നിന്നു വീണ് പത്തുവയസ്സുകാരിക്ക് ദാരുണാന്ത്യം  (9 hours ago)

അവസാനം ആര് ജയിച്ചു... ചാലക്കുടിയില്‍ ഭര്‍ത്താവും ഭാര്യയും പരസ്പരം വെട്ടി  (9 hours ago)

വാഹനാപകടം; ദമാമിൽ മലയാളിയ്ക്ക് ദാരുണാന്ത്യം  (11 hours ago)

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റി വച്ചു  (11 hours ago)

മൂന്നാമതും അമ്മയാകാനൊരുങ്ങി രംഭ ; സന്തോഷവാര്‍ത്ത പങ്കുവച്ച്‌ താരം  (11 hours ago)

ഒമാനിൽ ഭീതി പടർത്തി 'മെ​ക്കു​നു'; മണിക്കൂറിൽ 160 കിലോമീറ്റര്‍ വരെ വേഗത്തിൽ വീശിയേക്കും; ജാഗ്രതാ നിർദ്ദേശവുമായി സി​വി​ല്‍ ഏ​വി​യേ​ഷ​ന്‍  (11 hours ago)

ഹിന്ദുവായ ആണ്‍കുട്ടിയുടെ ജീവന്‍ രക്ഷിയ്ക്കുന്നതിനായി റമദാന്‍ ഉപവാസം വെടിഞ്ഞ് ഇസ്ലാം യുവാവ്  (11 hours ago)

ജിയോ ആഗോളതലത്തിൽ സാന്നിധ്യമുറപ്പിക്കാനൊരുങ്ങുന്നു; ആദ്യം സേവനം യൂറോപ്പിൽ  (12 hours ago)

Malayali Vartha Recommends