ഇന്ധനവില വര്‍ദ്ധന... അധികമായി ലഭിക്കുന്ന നികുതി വേണ്ടെന്ന് വയ്ക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് ധനമന്ത്രി
അനിയന്ത്രിതമായി പെട്രോള്‍, ഡീസല്‍ വില വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ അധികമായി ലഭിക്കുന്ന നികുതി വേണ്ടെന്ന് വയ്ക്കാന്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ തയ്യാറാകണമെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് പറഞ്ഞു.വില വര്‍ദ്ധന ശമനമില്ലാതെ തുടരുകയാണ്.
ഇതിനെതിരെ ദേശീയ തലത്തില്‍ തന്നെ പ്രക്ഷോഭം ഉണ്ടായാല്‍ മാത്രമെ കേന്ദ്രം വില കുറയ്ക്കുകയുള്ളൂ. ഇതിന് മുന്നോടിയായി, വില വര്ദ്ധനനയിലൂടെ ലഭിക്കുന്ന അധിക നികുതി വേണ്ടെന്ന് വയ്ക്കാന്‍ സംസ്ഥാനങ്ങള്‍ തയ്യാറാകണം തോമസ് ഐസക് പറഞ്ഞു. ഇന്ന് പെട്രോളിന് ലിറ്ററിന് 31 പൈസയും ഡീസലിന് 27 പൈസയും കൂടിയിരുന്നു. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 81 രൂപയും ഡീസലിന് 73.88 രൂപയുമാണ് ഇന്നത്തെ വില.
https://www.facebook.com/Malayalivartha