ബി.ജെ.പി പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് കെട്ടിടസമുച്ചയത്തിനു നേരെ ബോംബേറ് ; സംഭവം സി.പി.എം പ്രവര്ത്തകന് ആക്രമിക്കപ്പെട്ടതിനു പിന്നാലെ ; സംഘർഷാവസ്ഥ കണക്കിലെടുത്ത് സംഭവസ്ഥലത്ത് കനത്ത പൊലീസ് കാവൽ
പയ്യന്നൂരില്‍ ബി.ജെ.പി ഓഫീസിനു നേരെ ബോംബേറ്. പയ്യന്നൂര്‍ നിയോജക മണ്ഡലം ഓഫീസ് പ്രവര്‍ത്തിക്കുന്ന മാരാര്‍ജി മന്ദിരത്തിന് നേരയാണ് ബോംബേറ് നടന്നത്. രാവിലെ പതിനൊന്നരയോടെയാണ് സംഭവം. വാഹനത്തിലെത്തിയവരാണ് ബോംബെറിഞ്ഞത്.
രാവിലെ ഒമ്ബതു മണിക്ക് സി.പി.എം പ്രവര്ത്തകന് ഷിനുവിന് നേരെ അക്രമം നടന്നിരുന്നു. ഇതിനു പിന്നാലെയാണ് ബോംബേറുണ്ടായത്. ബി.ജെ .പി പ്രവര്ത്തകന് രജിത്തിനു നേരെയും അതിക്രമം ഉണ്ടായി. പരിക്കേറ്റ ഇരുവരേയും പയ്യന്നൂരിലെ വ്യത്യസ്ത ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ സ്ഥലത്ത് പൊലീസ് ക്യാമ്ബ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha