നിപാ വൈറസ്: വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നു; ഭീതി പരത്തരുതെന്ന് മൃഗക്ഷേമവകുപ്പ്
പന്ത്രണ്ട് പേരുടെ മരണത്തിന് കാരണമാവുകയും നിരവധി പേര് സംശയത്തിന്റെ നിഴിലിലുമായിരിക്കുന്ന പകര്‍ച്ചപ്പനി നിപായ്ക്ക് കാരണം വവ്വാലുകളാണോയെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്നും അതുകൊണ്ടുതന്നെ അതിന്റെ പേരില്‍ ഭീതി പരത്തരുതെന്നും മൃഗസംരക്ഷണ വകുപ്പ്.
വവ്വാലുകളെ കൊന്നൊടുക്കണമെന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഇത്തരത്തില്‍ ആശങ്ക പരത്തരുതെന്നും മൃഗസംരക്ഷണ വകുപ്പ് ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധി മറ്റ് മൃഗങ്ങളിലേക്ക് പകരുന്നത് കണ്ടെത്തിയിട്ടില്ലെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha