കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു; രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളെല്ലാം വിഫലമായി... കൂട്ടുക്കാരൻ പിടയുന്നത് കണ്ടുനിൽക്കാനാകാതെ 14 കാരന്റെ സാഹസം!!
വൈദ്യുതാഘാതമേറ്റ കൂട്ടുകാരനെ രക്ഷപെടുത്തി 14 കാരന്. പത്തിയൂര്‍ വാലുപുരയിടത്തില്‍ സൂരേഷിന്റെ മകന് ആകാശിനാണ് ഇന്നലെ ഉച്ചയ്ക്കു 12 മണിക്കു അയല്‍വീട്ടില്‍ കൂട്ടുകാര്‍ക്കൊപ്പം കളിച്ചു കൊണ്ടിരിക്കുമ്ബോള്‍ വൈദ്യുതാഘതം ഏറ്റത്.
ആകാശിന് എര്ത്തുകമ്ബിയില് നിന്നു ഷോക്കേല്‍ക്കുകയായിരുന്നു. പലരും രക്ഷപെടുത്താന്‍ ശ്രമിച്ചു എങ്കിലും വിജയം കണ്ടില്ല. ഉടന്‍ തന്നെ പുത്തന്‍ചിറയിലെ വിജയന്റെ മകന് വിനിത് തൊട്ടടുത്തു കിടന്ന പ്ലാസ്റ്റിക്ക് കസേര എടുത്ത് ആകാശിന്റെ ശരീരത്തില്‍ അടിച്ചു രക്ഷപെടുത്തുകയായിരുന്നു. തുടര്‍ന്ന് ആകാശിനെ കായംകുളം ഗവ: ആശുപത്രിയില്‍ എത്തിച്ചു ചികിത്സ നല്കി.
https://www.facebook.com/Malayalivartha