നിപ വൈറസ്; തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ പോലീസ് കേസ്
നിപ വൈറസിനെ കുറിച്ചുള്ള തെറ്റായ വിവരം പരത്തുന്നുവെന്ന പരാതിയിൽ മോഹനൻ വൈദ്യർക്കെതിരെ തൃത്താല പോലീസ് കേസെടുത്തതായി റിപ്പോർട്ടുകൾ. കേരള പ്രൈവറ്റ് ആയുർവേദിക് പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ പരാതിയിലാണ് ഇത്തരത്തിലൊരു നടപടി.
ഐപിസി 270, 120 കെപി എന്നീ വകുപ്പുകൾ പ്രകാരമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. രോഗം കണ്ടെത്തിയ സ്ഥലത്ത് നിന്നും ശേഖരിച്ച വവ്വാലുകൾ കടിച്ച പഴങ്ങൾ ഭക്ഷിക്കുന്നു എന്നു കാണിച്ച് മോഹനൻ വൈദ്യർ തയ്യാറാക്കിയ വീഡിയോ ഏറെ വിവാദമായിരുന്നു.
തെറ്റിദ്ധാരണ പരത്തും വിധം പ്രചരണങ്ങൾ നടത്തിയതിന് ജേക്കബ് വടക്കുംചേരിക്കെതിരെയും പരാതിയുണ്ട്. ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യയാണ് നടപടി എടുക്കാൻ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്.
അതേസമയം വീഡിയോ പുറത്തുവിട്ട മോഹനൻ വൈദ്യർ തന്റെ വാദങ്ങളെ ന്യായീകരിച്ച് രംഗത്ത് വരുകയാണുണ്ടായത്. മലയാളിവാർത്തയിലൂടെയാണ് ഇയാൾ തന്റെ നിലപാട് വ്യക്തമാക്കിയത്.
വീഡിയോ കാണാം...
https://www.facebook.com/Malayalivartha