കേരളത്തിലെ നിരത്തുകളില്‍ മാലിന്യസഞ്ചി വലിച്ചെറിഞ്ഞാല്‍ പണി പൂറകേവരും; നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ്
പൊതു സ്ഥലത്തസ്ഥലങ്ങളില് മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ഉത്തരവ്. സ്ഥിരമായി മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്ക് ആദ്യം മുന്നറിയിപ്പു നല്‍കും. അതിനു ശേഷവും ഇതു തുടരുന്നവര്‍ക്കെതിരെ ഐപിസി സെക്ഷന്‍ 269, 278, കേരള പോലീസ് ആക്ട്, 1994 ലെ കേരള മുന്‍സിപാലിറ്റി ആക്ട്, കേരള പഞ്ചായത്ത് രാജ് ആക്ട് എന്നിവ പ്രകാരം നിയമ നടപടി സ്വീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാരും വിവിധ തദ്ദേശ ഭരണ സ്ഥാപനങ്ങളും സംഘടിപ്പിക്കുന്ന മഴക്കാല പൂര്‍വ ശുചീകരണ പരിപാടികള്‍ക്കാവശ്യമായ പിന്തുണയും സഹായവും നല്കാന് എല്ലാ സ്റ്റേഷന് ഹൗസ് ഓഫിസര്‍മാര്‍ക്കും യൂണിറ്റ്് മേധാവിമാര്‍ക്കും നിര്‍ദ്ദേശം നല്കി. പ്രാദേശിക തലങ്ങളില്‍ അമിതമായ ഖര, ജല, വായു മലിനീകരണമുണ്ടാക്കുന്ന പ്രദേശങ്ങള്‍ കണ്ടെത്തുന്നതിനും ജനമൈത്രി സമിതികളുടെ സഹായത്തോടെ ബോധവത്കരണം നടത്തുന്നതിനും നിര്‍ദേശിച്ചു.
മഴക്കാലത്തു പകര്‍ച്ച വ്യാധികള്‍ തടയുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും പൊലീസ് സഹകരണം നല്‍കും. പൊലീസ് ഓഫീസുകളും പരിസരങ്ങളും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിക്കുന്നതിനും ശുചിത്വം ഉറപ്പാക്കുന്നതിനും നടപടികള്‍ സ്വീകരിച്ചു വരുകയാണ്. ഇത് എത്രയും വേഗം പൂര്‍ത്തിയാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ജില്ലാ പൊലീസ് മേധാവിമാരും റേഞ്ച്് ഐജിമാരും മേഖല എഡിജിപിമാരും മേല്‍നോട്ടം വഹിക്കണമെന്നും റിപ്പോര്‍ട്ട്് ജൂണ്‍ 15നകം നല്‍കണമെന്നും ബെഹ്റ നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha