സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയില്‍ കാഴ്ചയുടെ പരിമിതി മറികടന്ന് ഭിന്നശേഷി വിഭാഗത്തില്‍ വിജയ് ഗണേഷിന് ഒന്നാം റാങ്ക്
കാഴ്ചയുടെ പരിമിതി മറികടന്ന് സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയില്‍ പാലക്കാട് കൊപ്പം ലയണ്‍സ് സ്കൂള്‍ സീനിയര്‍ സെക്കന്‍ഡറിയിലെ വിദ്യാര്‍ഥി എ. വിജയ് ഗണേഷിനു ഭിന്നശേഷി വിഭാഗത്തില്‍ ഒന്നാം റാങ്ക്. കൊപ്പം ശേഷാദ്രി നഗറില്‍ ഐശ്വര്യ റെസിഡന്‍സിയില്‍ അനന്തനാരായണന്റെയും സുഭാഷിണിയുടെയും മകനാണ്.
500ല്‍ 492 മാര്‍ക്ക് നേടി. ഇതില്‍ ഇക്കണോമിക്സിന് നൂറും ബിസിനസ്, അക്കൗണ്ടന്‍സി, മാത്തമാറ്റിക്സ് എന്നിവയ്ക്ക് 99 ശതമാനവും ഇംഗ്ലീഷിന് 95 ശതമാനവും മാര്‍ക്ക് നേടി. കണക്കില്‍ ഏറെ താല്പ്പ്യമുള്ള വിജയ് ഗണേഷിനു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് ആകാനാണ് ആഗ്രഹം.
https://www.facebook.com/Malayalivartha