Widgets Magazine
24
Apr / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കെ.എസ്.ആര്‍.ടി.സി.യുണ്ടങ്കിലേ യൂണിയന്‍ നേതാക്കളുള്ളൂ... തന്നെ പുകച്ച് പുറത്ത് ചാടിക്കാന്‍ ശ്രമിക്കുന്ന യൂണിയന്‍ നേതാക്കളെ അവരുടെ മുമ്പില്‍ വച്ച് സ്റ്റിക്കറാക്കി തച്ചങ്കരി; ഇവര്‍ കരുതുന്നത് ഇവരുടെ കുടുംബ സ്വത്താണ് കെഎസ്ആര്‍ടിസി എന്ന്; തറഭീഷണി എന്നോട് വേണ്ട; എന്റെ കൂടെ സര്‍ക്കാരുണ്ട്

27 MAY 2018 10:21 AM IST
മലയാളി വാര്‍ത്ത

More Stories...

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച് നടപടി

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെപി മാറിയിരിക്കുന്നു; തുറന്നടിച്ച് മുഖ്യമന്ത്രി

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...

പൂട്ടലിന്റെ വക്കിലുള്ള കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഇറങ്ങിപ്പുറപ്പെട്ട കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ തച്ചങ്കരിയെ ഒതുക്കാന്‍ പുറപ്പെട്ട യൂണിയന്‍ നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് തച്ചങ്കരി. കെഎസ്ആര്‍ടിസി യൂണിയന്‍കാരുടെ കുടുംബ സ്വത്തല്ലെന്നും ഇവരുടെ ഭീഷണിക്കു വഴങ്ങി വരിസംഖ്യ കൊടുക്കരുതെന്നും പറഞ്ഞു കൊണ്ടാണ് തച്ചങ്കരി ആലപ്പുഴയില്‍ ഇന്നലെ പ്രസംഗിച്ചത്.

യൂണിയന്‍ പ്രവര്‍ത്തനം ശക്തമായ ആലപ്പുഴയില്‍ ഡിപ്പോ സന്ദര്‍ശിക്കുന്ന വേളയില്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധം ഉയര്‍ത്താന്‍ വരെ തയ്യാറെടുത്തു കൊണ്ടാണ് തൊഴിലാളി യൂണിയനുകാര്‍ ഒരുമിച്ചത്. എന്നാല്‍, ഇതൊന്നും വകവെക്കാതെ ആലപ്പുഴയില്‍ എത്തി യോഗം വിളിച്ച അദ്ദേഹം യൂണിയന്‍ പ്രവര്‍ത്തകര്‍ക്ക് ശക്തമായ താക്കീതാണ് നല്‍കിയത്. യൂണിയനുകളുടെ വിലക്ക് മറികടന്നും കൂടുതല്‍ തൊഴിലാളികള്‍ സിഎംഡിയുടെ യോഗത്തിന് എത്തിയപ്പോള്‍ അവര്‍ക്ക് മുമ്പില്‍ തന്റെ സ്വപ്‌നങ്ങളും പ്രതീക്ഷകളും തച്ചങ്കരി പങ്കുവെച്ചു. കോര്‍പ്പറേഷന്റെ നന്മയ്ക്ക് വേണ്ടിയാണ് തന്റെ ഇടപെടലെന്ന് പറയാന്‍ അദ്ദേഹം മടിച്ചില്ല. കെഎസ്ആര്‍ടിഇഎ (സിഐടിയു) നേതാക്കള്‍ക്കെതിരെ രൂക്ഷമായി തന്നെയാണ് അദ്ദേഹം പ്രസംഗിച്ചത്.

യൂണിയന്‍കാരുടെ ഭീഷണിക്ക് വഴങ്ങരുതെന്ന സന്ദേശം നല്‍കാനാണ് തച്ചങ്കരി പ്രധാനമായും ശ്രമിച്ചത്. അംഗങ്ങളുടെ പേരുപറഞ്ഞുള്ള വിരട്ടല്‍ വെറുതേയാണെന്നും അദ്ദേഹം പറഞ്ഞു. അവരുടെ ഓലപ്പാമ്പ് കണ്ട് പേടിക്കണ്ടകാര്യമില്ല. ഞങ്ങളുണ്ട് കൂടെ. അവര് 500 പേരെയുള്ളൂ. ഞങ്ങള്‍ 45000 പേരുണ്ടെന്ന് തച്ചങ്കരി പറഞ്ഞു. കൊച്ചിന്‍ ഹനീഫയുടെ കോമഡി പോലാണ് യൂണിയന്‍ കാര്‍ ചെയ്യുന്നതെന്ന് പറഞ്ഞ് പരിഹസിക്കാനും അദ്ദേഹം മറന്നില്ല. തന്റെ കൂടെ ജീവനക്കാര്‍ നല്‍ക്കണം. അങ്ങനെയാണെങ്കില്‍ ഇതുപോലുള്ള അവസ്ഥ ഇനി വരില്ല. പഴയകാല മുദ്രാവാക്യങ്ങള്‍ കേട്ട് മടുത്തില്ലേ. എന്തൊക്കെ വാഗ്ദാനങ്ങള്‍ നല്‍കി. പുതിയ ഓര്‍ഡര്‍ അറബിക്കടലില്‍ കളയുമെന്നാണ് പറഞ്ഞത്.

അഞ്ചാംക്ലാസില്‍ പഠിച്ചപ്പൊ കേട്ട കാര്യങ്ങളാണ്. ഇത് നമ്മുടെ ശമ്പളത്തിന്റെ പ്രശ്‌നമാണ്. അതിന് ഒരുമച്ച് നിന്ന് ദുഷ്‌പേര് മാറ്റാന്‍ ശ്രമിക്കണം. സിഎംഡിക്കെതിരേ ചീത്തവിളിയാണോ പ്രധാനം. ഇന്ന് എനിക്കെതിരേ ഇവര്‍ പോയാല്‍ ജനങ്ങളും നിങ്ങളും എനിക്കെതിരേ പോവില്ല. സിന്ദാബാദിന്റെ പിന്നാലെ പോകരുത്. ഞാനതിന്റെ പിറകേ പോയാല്‍ വികസനം മുടങ്ങും. ഒത്തിരിയൊത്തിരി തീരുമാനമെടുക്കും. മാറ്റേണ്ടവരെ മാറ്റും. മാറ്റാന്‍ തുനിയുമ്പോള്‍ സംഘടനകളുമായി ചോദിക്കട്ടേ എന്നാണ് പറയുന്നത്. അതെങ്ങനെ നടക്കും കേരളത്തിലെവിടെയുമില്ല ഇങ്ങനത്തെ പരിപാടി. എഗ്രിമെന്റ് തെറ്റാണേല്‍ മാറ്റും. തച്ചങ്കരി വ്യക്താക്കി.

കെഎസ്ആര്‍ടിസിയെ കുടുംബസ്വത്താക്കി വെച്ചിരിക്കയാണ് യൂണിയന്‍കാരെന്ന് വിമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. അവരുടെ കുടുംബസ്വത്താണ് കെഎസ്ആര്‍ടിസി എന്നാണ് കരുതുന്നത്. എന്നാല്‍, അങ്ങനയെല്ല, ഇത് കേരള ഗവണ്‍മെന്റിന്റെ സ്വത്താണ്. ഞാനാണ് സ്ഥാപനത്തിന്റെ സിഎംഡി. ഇവിടെ മാത്രമെന്താ അവര്‍ക്ക് കൊമ്പുണ്ടോ? അദ്ദേഹം ചോദിച്ചു. എല്ലായിടത്തും മാറിയില്ലേ. ഇവിടെ മാത്രമെന്താ മാറാത്തേ. ഞാന്‍ നിങ്ങളോട് ചെയ്ത തെറ്റെന്താണ്. ഇവിടെ കെഎസ്ആര്‍ടിസിയുടെ വരുമാനം കൂടുകയല്ലേ. ഞാന്‍ വന്ന ശേഷം മുന്നോട്ടല്ലേ. അവരാണോ നിങ്ങളുടെ പ്രതിനിധികള്‍, അവര്‍ക്കാണോ നിങ്ങള്‍ വരിസംഖ്യ കൊടുക്കേണ്ടത്. അദ്ദേഹം ചോദിച്ചു.

സ്ഥാപനത്തില്‍ വിവിധ ചേരികള്‍ ശരിയല്ലെന്നും തച്ചങ്കരി പറഞ്ഞു. ഇവിടെ വേണ്ടത് വിഭജിച്ചു നില്‍ക്കലല്ല, ഒന്നിച്ചു നില്‍ക്കലാണ്, നമ്മളൊരുമിച്ച് നിക്കണം. ഞാന്‍ മാനേജ്‌മെന്റ് പ്രതിനിധിയാണ്. മാനേജ്‌മെന്റ് തെറ്റു ചെയ്താല്‍ നിങ്ങള്‍ക്ക് പറയാനുള്ള അവകാശമുണ്ട്. ഉടനെ കയറിവന്ന് നമ്മുടെ യാത്രാസൗകര്യം നശിപ്പിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നത് എന്തിനാണ്? അതിനു കാരണം യൂണിയന്‍ നേതാക്കളാണ്. എന്നാല്‍, ഭയങ്കര പേടിക്കാരാണ് ഇവര്‍. ഇതിന് അകത്തു മാത്രമേ കളിക്കുകയൂള്ളൂ, പുറത്തേക്ക് കളിക്കില്ല. നിര്‍ത്തണം, ഇതിനൊക്കെ ഒരവസാനമുണ്ടാകണം.

കെഎസ്ആര്‍ടിസിയെ സംബന്ധിച്ചിടത്തോളം വലിയൊരു പ്രതിസന്ധി നേരിടുന്ന സമയാണ്. വിഷം മേടിക്കാന്‍ കാശില്ല. ഇന്നലെ ഒരു യൂണിയന്‍ എഴുതിത്ത് തന്നിരിക്യാ പിഎഫ് അടയ്ക്കണം മറ്റേതടയ്ക്കണം ഇല്ലേല്‍ ഒന്നാംതിയതി സമരം നടത്തുമെന്ന്. എന്നാല്‍ ഇവരായിട്ട് ഒരു തുക കടം തരുമോ? വരി സംഖ്യേന്ന് കടം തരട്ടെ. പത്തുലക്ഷം രൂപ കടം തരട്ടെ. അല്ലേല്‍ സമ്പാദിച്ച് കൊണ്ടുവരട്ടെ. നടക്കാത്ത കാര്യങ്ങള്‍ മാനേജ്‌മെന്റിനോട് പറയരുത്.

എന്റെ ജീവനക്കാര്‍ എന്റെ മക്കളാണ്. അവരുടെ ആവശ്യങ്ങള്‍ അവരറിയും മുന്നേ എനിക്കറിയണം. 31 ന് ശമ്പളം കൊടുക്കാന്‍ 15 മുതലേ കത്തെഴുതാന്‍ തുടങ്ങുന്നയാളാണ് ഞാന്‍. 31 എന്നൊരു ദിവസമുണ്ടെങ്കില്‍ ശമ്പളം കിട്ടിയിരിക്കും ഞാന്‍ സിഎംഡിയാണ്. ആരെങ്കിലും ഏറ്റെടുക്കാന്‍ തയ്യാറാണേല്‍ സിഎംഡിയുടെ പണി ഞാന്‍ വിട്ടുകൊടുക്കാം. എനിക്ക് ഇതൊരു അധിക ചുമതലയാണ്. എന്നോട് തറ രീതിയിലുള്ള ഭീഷണി വിലപ്പോവില്ല. കെഎസ്ആര്‍ടിസി ബസല്ല, വികാരമാണ്. അത് ജനങ്ങളുടെ വികാരമാണ് നമ്മുടെയൊക്കെ വികാരമാണ്. അതിനെ നശിപ്പിക്കാന്‍ സമ്മതിക്കില്ല. തച്ചങ്കരി ജീവനക്കാരോടായി പറഞ്ഞു.

തച്ചങ്കരിയുടെ പ്രസംഗത്തെ കൈയടികളോടെയാണ് ജീവനക്കാര്‍ സ്വീകരിച്ചതും. ഇത് ജീവനക്കാരില്‍ നല്ലൊരു ശതമാനം പേരും സ്ഥാപനത്തിന്റെ നല്ലനിലയിലുള്ള പോക്കിനായി മുന്‍കൈയെടുക്കുമെന്നതിന്റെ തെളിവായി വിലയിരുത്തുന്നു. എന്നാല്‍, യൂണിയന്‍ നേതാക്കള്‍ മറിഞ്ഞും തിരിഞ്ഞു അദ്ദേഹത്തിനെതിരെ പ്രത്യക്ഷത്തില്‍ രംഗത്തുണ്ട് താനും. തച്ചങ്കരിയുടെ യോഗം കഴിഞ്ഞതിന് പിന്നാലെ യൂണിയന്‍ നേതാക്കളും ജീവനക്കാരുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

തച്ചങ്കരി സിഎംഡിയായ ശേഷം നടത്തുന്ന പരിഷ്‌ക്കാരങ്ങള്‍ക്കെതിരെ തുടക്കം മുതല്‍ ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തുണ്ടായിരുന്നു. യുണിയന്‍ നേതാക്കള്‍ പരാതി പറയാന്‍ മുഖ്യമന്ത്രിയെ കാണാന്‍ എത്തിയെങ്കിലും അദ്ദേഹം ജീവനക്കാര്‍ക്ക് ചെവികൊടുക്കാന്‍ തയ്യാറായിരുന്നില്ല. ഇത് സിഎംഡിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയായാണ് വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവനന്തപുരം മണ്ഡലത്തില്‍ ശശി തരൂര്‍ തോല്‍ക്കുമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പന്ന്യന്‍ രവീന്ദ്രന്‍  (6 minutes ago)

സഹോദരിക്ക് വിവാഹ സമ്മാനം നല്‍കിയതിന് യുവാവിനെ ഭാര്യയും സഹോദരന്മാരും ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (13 minutes ago)

12 വര്‍ഷങ്ങള്‍ക്ക് ശേഷം മകളെ ഒരുനോക്ക് കണ്ട് അമ്മ...പ്രത്യേക മുറിയിലായിരുന്നു കൂടിക്കാഴ്ച  (20 minutes ago)

ഇന്ത്യന്‍ മോഹങ്ങളുടെ കടക്കൽ കത്തി വെച്ച് ഖത്തർ ഇറാഖിലേക്ക്; ഇസ്രായേൽ ഇടപെടുന്നു!!!  (3 hours ago)

11 വര്‍ഷങ്ങള്‍ക്ക് ശേഷം ആ 'അമ്മ മകളെ കാണുന്നു; ജീവന്റെ വില ഒന്നര കോടി; കനിവുതേടി പ്രേമകുമാരി!!!  (4 hours ago)

പ്രവാസികൾ ശ്രദ്ധിക്കൂ; എമിറേറ്റ്‌സ് എയർലൈൻസ് ബാഗേജുകൾ തിരികെ ലഭിക്കാൻ ചെയ്യേണ്ടത്!!  (4 hours ago)

അവധിക്കാലത്ത് തിരക്ക് വര്‍ധിച്ചതോടെ വിനോദ സഞ്ചാരികള്‍ക്ക് സുരക്ഷിത ഭക്ഷണം ഉറപ്പാക്കാന്‍ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ മിന്നല്‍ ഭക്ഷ്യ സുരക്ഷാ പരിശോധന; 17 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് അയച്ച്  (6 hours ago)

സര്‍ക്കാര്‍ ആശുപത്രികളില്‍ മരുന്നില്ല; സപ്ലൈകോയിലും റേഷന്‍കടകളിലും സാധനങ്ങളില്ല; കാരുണ്യ പദ്ധതി നിലച്ചു; പോളിങ് ബൂത്തിലെത്തുന്ന വോട്ടര്‍മാര്‍ക്ക് മോദി സര്‍ക്കാരിന്റെയും പിണറായി സര്‍ക്കാരിന്റെയും ജനദ്ര  (6 hours ago)

പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനുമെതിരേയുള്ള തരംഗമാണ് കാണാന്‍ കഴിയുന്നത്; ലോക്‌സഭാതെരഞ്ഞെടുപ്പില്‍ യുഡിഎഫിന് അനുകൂലമായ തരംഗമെന്ന് കെപിസിസി ആക്ടിംഗ് പ്രസിഡന്റ് എംഎം ഹസന്‍  (6 hours ago)

സുഹൃത്തിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ...  (6 hours ago)

തെരഞ്ഞെടുപ്പിൽ ജയിക്കുന്നവരെ കുതിരക്കച്ചവടം നടത്തി സ്വന്തമാക്കുക എന്നതിന് പകരം വോട്ടെടുപ്പ് നടക്കുംമുമ്പ് സ്ഥാനാർത്ഥികളെ തന്നെ വിലക്കെടുത്ത് ജനങ്ങളുടെ ജനാധിപത്യാവകാശം റദ്ദുചെയ്യുക എന്നതിലേക്ക് ബിജെ  (7 hours ago)

യുവാവിനെ ആക്രമിച്ച് പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ...  (7 hours ago)

നടുവെട്ടിയിരിക്കുകയാണ്; അനങ്ങാൻ വയ്യാത്ത അവസ്ഥയാണ്; ആരോഗ്യപ്രശ്നങ്ങൾ ഉളളതിനാൽ കൊട്ടിക്കലാശത്തിന് സജീവമായി ഉണ്ടാകില്ല എന്ന് തൃശൂർ എൻ ഡി എ സ്ഥാനാർഥി സുരേഷ് ഗോപി  (7 hours ago)

ബസ്സിനുള്ളിൽ പെൺകുട്ടിയോട് ലൈംഗികാതിക്രമം : യുവാവ് അറസ്റ്റിൽ...  (7 hours ago)

ഗര്‍ഭിണികള്‍, ശിശുക്കള്‍, 5 വയസിന് താഴെയുള്ള കുട്ടികള്‍, പ്രായമായവര്‍, മറ്റ് ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ക്ക് മലമ്പനി ബാധിച്ചാല്‍ സങ്കീര്‍ണമാകാന്‍ സാധ്യത; മലേറിയ അഥവാ മലമ്പനി എത്രയും വേഗം കണ്ടെത്തി ച  (7 hours ago)

Malayali Vartha Recommends