Widgets Magazine
18
Jun / 2018
Monday
Forex Rates:

1 aed = 18.53 inr 1 aud = 50.67 inr 1 eur = 78.99 inr 1 gbp = 90.36 inr 1 kwd = 225.12 inr 1 qar = 18.69 inr 1 sar = 18.15 inr 1 usd = 68.06 inr

EDITOR'S PICK


ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു


കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു


തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി


ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി


ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്‍; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ് 

സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യകേരളം പുരസ്‌കാരം പ്രഖ്യാപിച്ചു

13 JUNE 2018 06:31 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ ആരോഗ്യ കേരളം പുരസ്‌കാരം, ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.ക. ശൈലജ ടീച്ചര്‍ പ്രഖ്യാപിച്ചു.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി ആസൂത്രണ പ്രവര്‍ത്തനത്തില്‍ ആരോഗ്യ മേഖലക്ക് കൂടുതല്‍ പ്രാതിനിധ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പിന്റെയും ദേശീയ ആരോഗ്യ ദൗത്യത്തിന്റെയും നേത്യത്വത്തില്‍ രൂപം കൊടുത്ത സംരംഭമാണ് സമഗ്ര ആരോഗ്യ പദ്ധതി.

കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമഗ്ര ആരോഗ്യ പദ്ധതി മുഖാന്തിരം നടപ്പിലാക്കുന്ന ജനക്ഷേമ ആരോഗ്യ പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായിട്ടാണ് കേരളസര്‍ക്കാര്‍ 2012-13 മുതല്‍ ആരോഗ്യ കേരളം പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

പഞ്ചായത്ത് രാജ് സ്ഥാപനങ്ങള്‍ ഈ പുരസ്‌കാരത്തിന് നല്‍കിയ അഗീകാരത്തിന്റെ ഫലമാണ് പദ്ധതി ആസൂത്രണരംഗത്ത് ആരോഗ്യമേഖലയ്ക്കുണ്ടായ മികച്ച മുന്നേറ്റം. ഇത് നിലനിര്‍ത്തുന്നതിനും പരിപോഷിപ്പിക്കുന്നതിനും വേണ്ടി കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആരോഗ്യരംഗത്ത് മാത്യകാപദ്ധതി പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് “ആരോഗ്യ കേരളം പുരസ്‌കാരം 2016-17” നല്‍കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. പുരസ്‌കാരത്തിന് അര്‍ഹരായ ജില്ല/ മുന്‍സിപ്പാലിറ്റി /ബ്ലോക്ക് / ഗ്രാമപഞ്ചായത്തുകളുടെ 2016 - 17 ലെ ലിസ്റ്റ് താഴെ നൽകുന്നു.

ജില്ലാ പഞ്ചായത്ത്

ഒന്നാം സ്ഥാനം കൊല്ലം ജില്ല (10 ലക്ഷം)
രണ്ടാം സ്ഥാനം കാസര്‍ഗോഡ് ജില്ല (5 ലക്ഷം)

മുന്‍സിപ്പാലിറ്റി

ഒന്നാം സ്ഥാനം ചാലക്കുടി, തൃശ്ശൂര്‍ ജില്ല (10 ലക്ഷം)
രണ്ടാം സ്ഥാനം ഹരിപ്പാട്, ആലപ്പുഴ ജില്ല (5 ലക്ഷം)
മൂന്നാം സ്ഥാനം വളാഞ്ചേരി, മലപ്പുറം (3 ലക്ഷം)

ബ്ലോക്ക് പഞ്ചായത്ത്

ഒന്നാം സ്ഥാനം ചിറയിന്‍കീഴ് തിരുവനന്തപുരം ജില്ല (10 ലക്ഷം)
രണ്ടാം സ്ഥാനം നീലേശ്വരം, കാസര്‍ഗോഡ് ജില്ല (5 ലക്ഷം)
മൂന്നാം സ്ഥാനം ചുറ്റുമല കൊല്ലം ജില്ല (3 ലക്ഷം)

ഗ്രാമപഞ്ചായത്ത്

ഒന്നാം സ്ഥാനം കുടയത്തൂര്‍, ഇടുക്കി ജില്ല (10 ലക്ഷം)
രണ്ടാം സ്ഥാനം കിളിമാനൂര്‍, തിരുവനന്തപുരം ജില്ല (7 ലക്ഷം)
മൂന്നാം സ്ഥാനം മുട്ടം, ഇടുക്കി ജില്ല (6 ലക്ഷം)

ജില്ലാതലം ഗ്രാമപഞ്ചായത്ത് അവാര്‍ഡ്

തിരുവനന്തപുരം
ഒന്നാം സ്ഥാനം പൂവ്വാര്‍
രണ്ടാം സ്ഥാനം കൊല്ലയില്‍
മൂന്നാം സ്ഥാനം കരവാരം

കൊല്ലം
ഒന്നാം സ്ഥാനം ക്ലാപ്പന
രണ്ടാം സ്ഥാനം ചാത്തന്നൂര്‍
മൂന്നാം സ്ഥാനം പന്മന

പത്തനംതിട്ട
ഒന്നാം സ്ഥാനം ഏനാദിമംഗലം
രണ്ടാം സ്ഥാനം മലയാലപുഴ
മൂന്നാം സ്ഥാനം വളളിക്കോട്

ആലപ്പുഴ
ഒന്നാം സ്ഥാനം മുഹമ
രണ്ടാം സ്ഥാനം വളളിക്കുന്നം
മൂന്നാം സ്ഥാനം കണ്ടല്ലൂര്‍

കോട്ടയം
ഒന്നാം സ്ഥാനം മുത്തോലി
രണ്ടാം സ്ഥാനം മറവന്‍തുരുത്ത്
മൂന്നാം സ്ഥാനം മീനടം

ഇടുക്കി
ഒന്നാം സ്ഥാനം ആലക്കോട്
രണ്ടാം സ്ഥാനം അറകുളം
മൂന്നാം സ്ഥാനം ഇടവെട്ടി

എറണാകുളം
ഒന്നാം സ്ഥാനം മുളന്തുരുത്തി
രണ്ടാം സ്ഥാനം മണീട്
മൂന്നാം സ്ഥാനം മാറാടി

ത്യശ്ശൂര്‍
ഒന്നാം സ്ഥാനം കൊടകര
രണ്ടാം സ്ഥാനം വടക്കേക്കാട്
മൂന്നാം സ്ഥാനം കയ്പ്പമംഗലം

പാലക്കാട്
ഒന്നാം സ്ഥാനം പുതുക്കോട്
രണ്ടാം സ്ഥാനം ചാലിശ്ശേരി
മൂന്നാം സ്ഥാനം ആനങ്ങനടി

മലപ്പുറം
ഒന്നാം സ്ഥാനം ആനക്കയം
രണ്ടാം സ്ഥാനം എടക്കര
മൂന്നാം സ്ഥാനം തൂവ്വൂര്‍

കോഴിക്കോട്
ഒന്നാം സ്ഥാനം നരിക്കുനി
രണ്ടാം സ്ഥാനം മേപ്പയ്യൂര്‍
മൂന്നാം സ്ഥാനം ഏറമല

വയനാട്
ഒന്നാം സ്ഥാനം മീനങ്ങാടി
രണ്ടാം സ്ഥാനം പൂതാടി
മൂന്നാം സ്ഥാനം മുപ്പെനാട്

കണ്ണൂര്‍
ഒന്നാം സ്ഥാനം കാംഗോള്‍ ആലപ്പടമ്പ
രണ്ടാം സ്ഥാനം അഞ്ചരക്കണ്ടി
മൂന്നാം സ്ഥാനം ഇരിക്കൂര്‍

കാസര്‍ഗോഡ്
ഒന്നാം സ്ഥാനം ചെറുവത്തൂര്‍
രണ്ടാം സ്ഥാനം കിനാനൂര്‍ കരിന്തളം
മൂന്നാം സ്ഥാനം മടിക്കൈ

ജില്ലാതല ഗ്രാമപഞ്ചായത്ത് പുരസ്‌കാരങ്ങളില്‍, ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ക്ക് യഥാക്രമം അഞ്ച് ലക്ഷം, മൂന്ന് ലക്ഷം, രണ്ട് ലക്ഷം എന്നിങ്ങനെയാണ് ലഭിച്ചത്.

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രത്യേകം സജ്ജമാക്കിയ സോഫ്ട് വെയര്‍ സംവിധാനത്തിലൂടെയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.

ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് നടപ്പിലാക്കിവരുന്ന, സമഗ്ര ആരോഗ്യപദ്ധതിപ്രകാരം, 2012 ലാണ് ആരോഗ്യകേരളം പുരസ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തിയത്. ത്രിതല പഞ്ചായത്ത് സംവിധാനത്തിനു കീഴിലുള്ള ആരോഗ്യപദ്ധതികളുടെ ആസൂത്രണത്തിലും നിര്‍വ്വഹണത്തിലും 2012 മുതല്‍, വലിയ മാറ്റങ്ങള്‍ക്ക് ഇവ പ്രചോദനമായി.

പഞ്ചായത്ത് പദ്ധതി വിഹിതത്തില്‍, 2012-13 സാമ്പത്തികവര്‍ഷം ആരോഗ്യമേഖലയ്ക്ക് ലഭിച്ചത് 198 കോടി രൂപയായിരുന്നു. എന്നാലിത് 2013-14 ല്‍ 302 കോടി രൂപയായും 2014-15 ല്‍ 345 കോടി രൂപയായും 2015-16 ല്‍ 450 കോടി രൂപയായും ഉയര്‍ന്നു. ആരോഗ്യവകുപ്പിന്റെയും അനുബന്ധ വകുപ്പുകളുടെയും ജനപ്രതിനിധികളുടെയും കൂട്ടായ്മയ്ക്ക് കരുത്തുപകരാനുള്ള ചാലകശക്തിയായും ഈ പുരസ്‌കാരം മാറി.

സംസ്ഥാനതലത്തില്‍ ആരോഗ്യ രംഗത്ത് മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ച ജില്ലാപഞ്ചായത്തുകള്‍, മുന്‍സിപ്പാലിറ്റികള്‍, കോര്‍പ്പറേഷനുകള്‍, ബ്ലോക്ക് പഞ്ചായത്തുകള്‍, ഗ്രാമപഞ്ചായത്തുകള്‍ എന്നിവയ്ക്കും ജില്ലാതലത്തില്‍ ഗ്രാമപഞ്ചായത്തുകള്‍ക്കും പുരസ്‌കാരം നല്‍കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒരു ഒരുവര്‍ഷത്തിനുള്ളില്‍ ഇന്ത്യഒമാന്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 69 ശതമാനത്തിന്റെ വര്‍ധന  (4 minutes ago)

ബാഹുബലി ദേവസേന കെമിസ്ട്രി സിനിമയില്‍ മാത്രമോ;.പ്രഭാസ് അനുഷ്‌കയുമായി പ്രണയത്തിലോ; ആ ചോദ്യത്തിന് പ്രഭാസിന്റെ മറുപടി  (23 minutes ago)

ബ്രസീലും സമനിലക്കുരുക്കില്‍; സൂബര്‍ സ്വിസ് പടയെ ഒപ്പമെത്തിച്ചത് അമ്പതാം മിനിറ്റിലെ ഷാക്കിരിയുടെ കോര്‍ണറിന് ആറു വാര അകലെ വച്ച് തലകൊണ്ടു തൊടുത്ത ഗോളില്‍  (56 minutes ago)

രണ്ട് വര്‍ഷം ഒരുമിച്ച് താമസിച്ചു ഒരു കുഞ്ഞിനും ജന്മം നല്‍കി; വിവാഹ ദിവസം വിവാഹവേദി ബുക്ക് ചെയ്‌തെന്ന് കള്ളം പറഞ്ഞ യുവാവിനെ യുവതി ഒഴിവാക്കി ഒറ്റയ്ക്ക് പാര്‍ട്ടി സംഘടിപ്പിച്ചു  (1 hour ago)

ചൈനയില്‍ മഴയായി പെയ്തിറങ്ങിയത് മത്സ്യങ്ങള്‍; അപൂര്‍വ്വ മഴയില്‍ അമ്പരന്ന് അധികൃതരും ശായസ്ത്ര ലോകവും  (2 hours ago)

പ്രതിസന്ധികളിലൂടെ ജീവിതം കടന്നു പോയ നാലുവര്‍ഷം; ആത്മവിശ്വാസം കൊണ്ടും ജീവിതം തിരികെപിടിച്ച കഥ തുറന്നു പറഞ്ഞ് സലിം കൂമാര്‍  (3 hours ago)

അതിരാത്രത്തിന്റെ ഷൂട്ടിംഗ് സമയത്ത് മോഹന്‍ലാല്‍, മമ്മൂട്ടി. ക്യാപ്റ്റന്‍ രാജു തുടങ്ങി ചിത്രത്തിലെ ഒമ്പത് കലാകാരന്‍മാര്‍ ഒരു മുറിയിലാണ് കഴിഞ്ഞിരുന്നത്; തന്റെ ബന്ധങ്ങളെക്കുറിച്ച് മനസ്സു തുറന്ന് സീമ  (3 hours ago)

നിങ്ങളെയോര്‍ത്ത് ലജ്ജ തോന്നുന്നു; ഇന്ത്യന്‍ സംസ്‌കാരത്തെ അപമാനിക്കുകയാണ് നിങ്ങള്‍; നഗ്‌നരായ അച്ഛനും അമ്മയ്ക്കുമൊപ്പം നിഷ; കടുത്ത വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ  (4 hours ago)

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോയെ പോലെ മസിലു വേണോ? എങ്കില്‍ അറിയുക അദ്ദേഹത്തിന്റെ ഭക്ഷണ ക്രമം; റൊണാള്‍ഡോ ഒരു ദിവസത്തില്‍ ഭക്ഷണം കഴിക്കുന്നത് ആറ് പ്രാവശ്യം  (4 hours ago)

ലൈംഗികാരോപണത്തില്‍ കുടുങ്ങി ഒരു പ്രമുഖന്‍ കൂടി: ഡിസ്‌നി ആനിമേഷന്‍ മേധാവി ജോണ്‍ ലെസ്സെറ്റര്‍ രാജിവച്ചു  (4 hours ago)

കേരളത്തിലെ ജനങ്ങള്‍ ഇതറിയണം; സുരക്ഷാ പരിശോധ ഇല്ലാതെയാണ് കേരളത്തിലെ കുപ്പിവെള്ള വില്‍പന നടക്കുന്നത്;മലിനജലം വില്‍ക്കുന്ന പത്തു കമ്പനികള്‍ക്ക് ഭക്ഷ്യ വകുപ്പിന്റെ നോട്ടീസ്  (5 hours ago)

കായിക താരങ്ങളാണ് ശരിക്കുമുളള ഹീറോസെന്ന് തപ്‌സി പാനു  (5 hours ago)

ലോകചാമ്പ്യന്‍മാരെ തരിപ്പണമാക്കി മെക്‌സിക്കോയുടെ ആധികാരിക ജയം; മെക്‌സിക്കോയുടെ അട്ടിമറി ഗോള്‍ നേടിയത് 22കാരന്‍ ഹിര്‍വിംഗ്  (5 hours ago)

തന്നെയും അവര്‍ ക്ഷണിച്ചിരുന്നു.... വേശ്യാലയം നടത്തി പിടിയിലായവരെക്കുറിച്ച് ശ്രീറെഡ്ഡി  (5 hours ago)

ജര്‍മനി മെക്‌സികോ പോരാട്ടത്തിന് ആവേശത്തുടക്കം; ലോകകപ്പിലെ കിരീടം നിലനിര്‍ത്തുന്ന രാജ്യമാകാനൊരുങ്ങിയാണ് ജര്‍മനി; യോഗ്യതാ റൗണ്ടില്‍ പത്തില്‍ പത്തു കളികളും ജയിച്ച ടീമാണ് ജര്‍മനി  (5 hours ago)

Malayali Vartha Recommends