ഗുരുവായൂരിൽ ലോഡ്ജിലെത്തിയ കമിതാക്കളായ വിവാഹിതനായ യുവാവും വീട്ടമ്മയും ബ്ലേഡ് കൊണ്ട് കഴുത്തും ഞരമ്പും മുറിച്ചു; തപ്പിനടന്ന പോലീസ് ലോഡ്ജിൽ എത്തിയതോടെ സംഭവിച്ചത്...
ഗുരുവായൂരിലെ സ്വകാര്യ ലോഡ്ജില്‍ ആത്മഹത്യക്കു ശ്രമിച്ച കമിതാക്കള്‍ പോലീസിന്റെ സമയോചിത ഇടപെടലിനെത്തുടര്‍ന്നു രക്ഷപ്പെട്ടു. കൊയിലാണ്ടി സ്വദേശികളായ സ്ത്രീയും പുരുഷനുമാണ് രക്ഷപ്പെട്ടത്. മുതിര്‍ന്ന കുട്ടികളുടെ അമ്മയാണ് സ്ത്രീ. വിവാഹിതനാണ് പുരുഷന്.
കമിതാക്കള്‍ ഗുരുവായൂരിലുണ്ടെന്നു സൂചന ലഭിച്ച ബന്ധുക്കള്‍ തിങ്കളാഴ്ച രാത്രി 10നു ഗുരുവായൂര്‍ ടെമ്പിൾ പോലീസ് സ്റ്റേഷനിലെത്തി പരാതി നല്കി. തുടര്‍ന്നു പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി ഒന്നരയോടെ ഇവര്‍ താമസിച്ചിരുന്ന സ്ഥലം കണ്ടെത്തി വാതില്‍ ചവിട്ടിത്തുറന്ന് ഇരുവരെയും മുതുവട്ടൂരിലെ ആശുപത്രിയിലും തുടര്‍ന്നു മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.
ഇരുവരും കൈഞരമ്ബ് മുറിച്ചും കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവേല്പ്പിച്ചും രക്തം വാര്‍ന്ന നിലയിലായിരുന്നു. ഇരുവരെയും ചൊവ്വാഴ്ച വൈകിട്ട് ആശുപത്രിയില്‍നിന്നു ഡിസ്ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്നു നാട്ടിലേക്കു കൊണ്ടുപോയി.
https://www.facebook.com/Malayalivartha