ആദര്‍ശം മാത്രം പോര അച്ചടക്കവും വേണം... അച്ചടക്കം ഇല്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെ; ആദര്‍ശവീരന്‍ വി.എം. സുധീരനെതിരെ കെ.പി.സി.സി. അധ്യക്ഷന്‍ എംഎം ഹസന്; രാജ്യസഭാ സീറ്റ് വിവാദത്തില്‍ നേതാക്കള്‍ക്കെതിരെ ഒളിയമ്പ്
കോണ്‍ഗ്രസ്സില്‍ രാജ്യസഭാ സീറ്റ് വിവാദവും പ്രതിസന്ധികളും തുടരവേ പാര്‍ട്ടിയിലെ നേതാക്കള്‍ക്കെതിരെ വിമര്‍ശനവുമായി കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്. യുവനേതാക്കളുടെ ഫേസ്ബുക് വിമര്‍ശനങ്ങള്‍ മുതിര്‍ന്ന നേതാക്കളെ ശരിയായി വിലയിരുത്താതെയാണ് . ആദര്‍ശം മാത്രം പോര അച്ചടക്കവും വേണമെന്നും അച്ചടക്കമില്ലാത്ത ആദര്‍ശം ആത്മാവില്ലാത്ത ശരീരം പോലെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുന്‍ കെപിസിസി അധ്യക്ഷന്‍ വി.എം.സുധീരന്, വി.ടി.ബല്‍റാം എംഎല്‍എ എന്നിവരുള്ള വേദിയിലായിരുന്നു ഹസന്റെ വിമര്‍ശനം. നേരത്തെ, രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കിയതുമായി ബന്ധപ്പെട്ട് യുവനേതാക്കാളായ വി.ടി.ബല്‍റാം, ഷാഫി പറമ്ബില്‍, ഹൈബി ഈഡന് തുടങ്ങിയവരും സുധീരനും അടക്കമുള്ളവര്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി രംഗത്തെത്തിയിരുന്നു.
https://www.facebook.com/Malayalivartha