കൂട്ടുകാരോടൊപ്പം കരോളിനും യാത്രയായി ; അപ്രതീക്ഷിത വിയോഗത്തിൽ അമ്പരന്ന് മരട് നിവാസികൾ
മരട് സ്ക്കൂള് വാന്‍ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. വൈറ്റില സ്വദേശിനി നാലുവയസ്സുകാരി കരോളിനാണ് മരിച്ചത്.
മരടില്‍ വാന്‍ കുളത്തിലേക്ക് മറിഞ്ഞ് ശ്വാസകോശത്തില്‍ ചെളി കയറി ഗുരുതരാവസ്ഥയിലാണ് കരോളിനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
കഴിഞ്ഞ ആറ് ദിവസമായി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നെങ്കിലും ഉച്ചക്ക് 1.45 ഓടെ മരണം സംഭവിക്കുകയായിരുന്നു.
ഇതോടെ അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇക്കഴിഞ്ഞ 11ന് വൈകീട്ടാണ് മരടിലെ ഡേ കെയര്‍ സെന്ററിന്റെ വാഹനം കുളത്തിലേക്ക് മറിഞ്ഞ് മൂന്ന് പേര് മരിച്ചത്. കുട്ടികളായ വിദ്യാ ലക്ഷ്മി,ആദിത്യന്,ആയ ലത ഉണ്ണി എന്നിവരാണ് സംഭവദിവസം മരിച്ചത്.
https://www.facebook.com/Malayalivartha