വെള്ളം തെറിപ്പിച്ചെന്നാരോപിച്ച് പൊതു നിരത്തിൽ യുവാക്കൾക്ക് ക്രൂര മർദ്ദനം; യുവാക്കൾക്ക് നേരെയുള്ള അസഭ്യവർഷത്തിന്റെ ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ വൈറലാകുന്നു
ചെങ്ങനാശ്ശേരി ആലപ്പുഴ റോഡിൽ യുവാക്കൾക്ക് ക്രൂരമർദ്ദനം. മുണ്ടക്കയം കൂട്ടിക്കൽ സ്വദേശികളായ ഫൗസാൻ, റഫീക്ക് എന്നിവർക്കാണ് മർദ്ദനമേറ്റത്. വെള്ളിയാഴ്ചയായിരുന്നു സംഭവം. ക്രൂര മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലാകുകയാണ്.
റോഡിലൂടെ ബൈക്കോടിച്ചപ്പോൾ വെള്ളം തെറിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു യുവാക്കൾക്ക് നേരെയുള്ള ക്രൂര മർദ്ദനം. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതേസമയം സംഭവത്തിൽ ഇതുവരെയും പോലീസ് കേസെടുത്തിട്ടില്ല.
വീഡിയോ കാണാം.....
https://www.facebook.com/Malayalivartha