പിഞ്ചോമന മറിയത്തെ നെഞ്ചോട് ചേര്‍ത്തു പിടിച്ച് ദുല്‍ഖര്‍ തന്റെ ബാപ്പയായ മമ്മൂട്ടിയെപ്പറ്റി തുറന്ന് പറയുന്നു
തന്നെ ഒരച്ഛനാക്കിയതിന് മകള്‍ മറിയത്തിനോടും ലോകത്തെ ഏറ്റവും നല്ല അച്ഛനായതിന് മമ്മൂട്ടിയോടും ദുല്‍ഖര്‍ നന്ദി പറഞ്ഞു. ഇന്നലെ ഫാദേഴ്സ് ഡേയില്‍ ദുല്‍ഖര്‍ സല്മാന് സോഷ്യല്‍ മീഡിയയില്‍ എത്തിയാണ് ഇത് പറഞ്ഞത്.
ഫാദേഴ്സ് ഡേയില്‍ ആശംസിക്കപ്പെടുക എന്നത് തന്നെ ഒരു വലിയ ഭാഗ്യമാണ്. വാക്കുകള്‍ കൊണ്ട് നിര്‍വചിക്കാനാവില്ല അതിനെ. നീ ജനിച്ച ദിവസം ഞാന്‍ ഒന്ന് കൂടി ജനിച്ചു എന്ന് വേണമെങ്കില്‍ പറയാം. കാലാകാലങ്ങളിലേക്ക് നമ്മള് സ്നേഹം കൊണ്ട് ബന്ധിതരായിരിക്കുന്നു. എത്ര വളര്‍ന്നാലും എവിടേയ്ക്ക് പോയാലും നീ എന്നും എന്റെ കൊച്ചു മകള്‍ തന്നെയായിരിക്കും. ആഗ്രഹിച്ചതിലും ആലോചിച്ചതിലും കൂടുതല്‍ സന്തോഷം നീ കൊണ്ട് വന്നു തരുന്നു. ഇത്ര മേല്‍ പരസ്പരം സ്നേഹിക്കാന്‍ ആവുമോ എന്ന് തോന്നിപ്പിക്കും വിധം ദിവസം തോറും, നീ വളരുന്നതിനൊപ്പം ആ സ്നേഹവും വളരുകയാണ്. മകളെ പരാമര്‍ശിച്ച് കൊണ്ട് ദുല്‍ഖര്‍ കുറിച്ചു.
ലോകത്തെ ഏറ്റവും നല്ല അച്ഛന് എന്ന് മമ്മൂട്ടിയെ വിശേഷിപ്പിച്ചു കൊണ്ടാണ് വാപ്പിച്ചിയെക്കുറിച്ചുള്ള പോസ്റ്റ് ദുല്‍ഖര്‍ ആരംഭിക്കുന്നത്.
എന്നും മാതൃക കാണിച്ചു തന്നിട്ടേയുള്ളൂ, ഒരിക്കലും എന്നോട് പറഞ്ഞില്ല, എന്ത് ചെയ്യണം എന്ന്. എന്നെക്കുറിച്ച് പ്രൊട്ടക്ടീവ് ആണ് എന്നും, സ്നേഹവും കരുതലും കാണിച്ചിരുന്നു. കുട്ടിയായിരുന്നപ്പോള്‍ എനിക്കത് മനസ്സിലായില്ല. ഇപ്പോള്‍ മാറിയത്തിന്റെ ജനനത്തിന് ശേഷം എനിക്കറിയാം. നിങ്ങള്‍ കാണിച്ചു തന്ന അച്ഛന് മാതൃകയുടെ പകുതിയോളമെങ്കിലും വരുന്ന ഒരച്ഛന് ആകാന്‍ കഴിയണേ എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും പ്രാര്‍ത്ഥിക്കുന്നതും. വാപ്പിച്ചിയ്ക്ക് ഹാപ്പി ഫാദര്‍സ് ഡേ!
വാപ്പിച്ചി തന്റെ ജീവിതത്തിലെ സ്നേഹ സാന്നിധ്യം മാത്രമാണ് എന്നും ഒരിക്കലും തന്റെ സിനിമാ ജീവിതത്തെ പ്രൊമോട്ട് ചെയ്യാന്‍ അദ്ദേഹം ശ്രമിച്ചിട്ടില്ല എന്നും ദുല്‍ഖര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഹിന്ദിയിലെ തന്റെ കന്നി ചിത്രമായ 'കാര്‍വാ'യുടെ പ്രചാരണപരിപാടികള്‍ക്ക് മമ്മൂട്ടി എത്തുന്നു എന്ന വാര്‍ത്ത നിഷേധിച്ചു കൊണ്ടാണ് ദുല്‍ഖര്‍ ഇത് പറഞ്ഞത്.
ഈ വാര്‍ത്ത തീര്‍ത്തും തെറ്റാണ് സര്! എന്റെ വാപ്പിച്ചി ഇന്നുവരെ എന്നെയോ എന്റെ സിനിമകളെയോ പ്രൊമോട്ട് ചെയ്തിട്ടില്ല. ആ നിലപാടില്‍ ഒരു മാറ്റം ഇനി ഉണ്ടാവുകയുമില്ല. ഇത് കെട്ടിച്ചമച്ച വാര്‍ത്തയാണ്. തരന് ആദര്‍ശ് എന്ന ബോളിവുഡ് ട്രേഡ് അനലിസ്റ്റ് ആയിരുന്നു മമ്മൂട്ടിയെക്കുറിച്ചുള്ള ഈ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചത്.
https://www.facebook.com/Malayalivartha