Widgets Magazine
16
Jul / 2018
Monday
Forex Rates:

1 aed = 18.68 inr 1 aud = 50.88 inr 1 eur = 80.35 inr 1 gbp = 90.74 inr 1 kwd = 226.82 inr 1 qar = 18.85 inr 1 sar = 18.29 inr 1 usd = 68.60 inr

ഇന്ത്യയില്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃമരണങ്ങള്‍ ഒരു ലക്ഷത്തിന് 146 ആണ്, കേരളത്തില്‍ അത് 44 ഉം, അമേരിക്കയില്‍ 19 ഉം ആണ്... പെര്‍ഫെക്റ്റ് മെഡിക്കല്‍ കെയര്‍ കൊടുക്കുന്ന അമേരിക്കയില്‍ പോലും ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 19 അമ്മമാര്‍ മരണപ്പെടുന്നു... ഇത് പ്രകൃതി നിയമമാണ്..... നമുക്ക് 44 കുറച്ച് കുറച്ച് 25 എങ്കിലും ആക്കണം.... ഡോക്ടറുടെ ഫെയിസ്ബുക്ക് പോസ്റ്റ് വയറലാകുന്നു...

18 JUNE 2018 03:56 PM IST
മലയാളി വാര്‍ത്ത

More Stories...

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു

എസ്ഡിപിഐയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല

പ്രസവത്തോടനുബന്ധിച്ച് മാതാവ് മരിക്കുമ്പോള്‍ ഡോക്ടര്‍മാരെ ആക്രമിക്കുകയും അസഭ്യം പറയുകയും ചെയ്യുന്നത് കേരളത്തില്‍ പതിവായിരിക്കുകയാണ്. 20 ആം വയസ്സില്‍ യാതൊരു വ്യായാമവും ചെയ്യാതെ കണ്ടതെല്ലാം വാരിക്കഴിച്ച് ഡയബറ്റിസും പ്രഷറും കൊളസ്‌ട്രോളും വരെ പിടിപ്പിച്ച് സര്‍വവിധ പൂനാച്ചകളുമായി പ്രസവിക്കാന്‍ വരുന്ന നിങ്ങളോരോരുത്തരും ഇതില്‍ കുറ്റവാളികളാണെന്ന് ഡോ. ജോഗേഷ് സോമനാഥന്‍ പറയുന്നു. കാരണം പ്രകൃതിക്കുമുണ്ട് ഇത്തിരി അഹങ്കാരം. അദ്ദേഹത്തിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് വായിക്കാം...

'ഒമ്പത് മാസം ചികില്‍സിച്ച ഡോക്ടര്‍, ഓപ്പറേഷന്റെ തലേന്നും സ്‌കാന്‍ ചെയ്ത ഡോക്ടര്‍, എന്റെ ഭാര്യക്ക് മുന്‍കൂട്ടിയുള്ള പ്ലാന്‍ അനുസരിച്ച് സിസേറിയന്‍ നടത്തി. ഓപറേഷനോട് കൂടി ബ്ലീഡിങ് ഉണ്ടാവുകയും ഭാര്യ മരണത്തിന്റെ വക്കോളമെത്തിയപ്പോള്‍ നമ്മളോട് വിവരംപറയുകയും പെട്ടന്ന് ബ്ലഡ് ഡോണര്‍സിനെ അറേഞ്ച് ചെയ്യാന്‍ ആവശ്യപ്പെടുകയും, യൂട്ടറസ് റിമൂവ് ചെയ്യണം എന്ന് പറഞ്ഞു സമ്മതപത്രം എഴുതിപ്പിച്ച് അത് ചെയ്യുകയും ചെയ്തു. നിങ്ങള്‍ക്ക് ചിലപ്പോള്‍ ഇത്തരക്കാര്‍ ഒരു പേഷ്യന്റ് മാത്രമായിരിക്കാം. അതിനപ്പുറം ഇവര്‍ അമ്മയാണ് ഭാര്യയാണ്. മകളാണ് സഹോദരിയാണ്. തൊട്ടുതലേന്ന് സ്‌കാന്‍ ചെയ്തപ്പോഴും എല്ലാം നോര്‍മല്‍ എന്നാണു പറഞ്ഞത്. അമ്മയും കുഞ്ഞും രക്ഷപ്പെട്ടു, പക്ഷെ ഞങ്ങള്‍ അനുഭവിച്ച ടെന്‍ഷനും വേദനയും നിങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് മനസ്സിലാകില്ല... '

ഇത് കേള്‍ക്കുന്ന സാധാരണക്കാര്‍ എന്തായിരിക്കും ആദ്യം ചിന്തിക്കുക.... ആ ലേഡി ഡോക്ടര്‍ക്ക് രണ്ട് കൊടുക്കണം.... രണ്ട് തെറിയെങ്കിലും പറയണം.... ശരിയല്ലേ.... ???.

ഇനി ഇതുവരെ എഴുതിയതങ്ങ് മറക്കുക... അല്പ നേരത്തെക്ക്....

ആ ഡോക്ടറുടെ ഭാഗത്ത് നിന്നൊന്ന് ചിന്തിക്കാം.. കുടെ ആ ഓപ്പറേഷന്‍ തീയേറ്ററില്‍ ഒന്ന് കയറാം....പേഷ്യന്റ് ഓപ്പറേഷന്‍ ടേബിളില്‍ ചിരിച്ചു കൊണ്ട് കിടക്കുന്നു... അനസ്‌തേഷ്യ ഡോക്ടര്‍ സ്‌പൈനല്‍ കൊടുക്കുന്നു... ഡോക്ടര്‍ കൂളായി സിസേറിയന്‍ ചെയ്യുന്നു.... മിടുക്കിയായ ഒരു കുഞ്ഞുവായെ പുറത്തെടുക്കുന്നു.... കുഞ്ഞിനെ പീഡിയാട്രീഷന്‍ പരിശോധിക്കുന്നു... വാവ നന്നായി കരയുന്നു.... അമ്മ പാതി മയക്കത്തില്‍ അത് കേള്‍ക്കുന്നു .... ഇത് വരെ എല്ലാം ശുഭം....ഇനി യൂട്ടറസ് കണ്‍ണ്ട്രാക്ട് ചെയ്യണം..., മറുപിള്ള (placenta) സെപ്പറേറ്റ് ആകണം ബ്ലീഡിങ് സ്‌റ്റോപ്പ് ആകണം...പിന്നെ യൂട്ടറസ് തുന്നിക്കെട്ടണം... അബ്‌ഡൊമെന്‍ വൂണ്ട് ക്ലോസ് ചെയ്യണം....

പക്ഷേ ഇവിടെ പ്രധാന മായും മൂന്ന് പ്രശ്‌നങ്ങള്‍ സംഭവിക്കാം...യുട്ടറസ് കോണ്‍ട്രാക്ട് ചെയ്തില്ലെങ്കിലോ ??...ഒരു വലിയ ചക്കയുടെ അത്രയും വലിപ്പമുള്ള യുട്ടറസ് ഒരു ക്രിക്കറ്റ് ബാളോളം കട്ടിയാകണം... ചുരുങ്ങണം....ഇത് നടന്നില്ലെങ്കില്‍ ബ്ലീഡിങ് നില്‍ക്കില്ല....(അറ്റോണിക് പോസ്റ്റ് പാര്‍ട്ടം ബ്ലീഡിങ്)... അതല്ല ഇനി പ്ലാസന്റ്റ യൂട്ടറസില്‍ നിന്നും വിട്ടു വന്നില്ലെങ്കിലോ ((adherant പ്‌ളസെന്റ്‌റ) വലിച്ച് പറിച്ച് എടുത്താല്‍ ബ്ലീഡിങ് പിന്നെ നില്‍ക്കില്ല.... നിന്നാലും കുറച്ച് അകത്തെങ്ങാനും ഇരുന്നുപോയാല്‍ പിന്നീട് ബ്ലീഡിങ് അങ്ങ് തുടങ്ങും.... ഇവിടെയും തീരുന്നില്ല യൂട്ടറസ്സ് കണ്‍ട്രാക്ട് ചെയ്താലും പ്ലാസെന്റ്റ കൃത്യമായി സെപ്പറേറ്റഡ് ആയാലും പ്രസവ സമയത്ത് പെട്ടെന്ന് വരാവുന്ന ബ്‌ളഡ് ക്ലോട്ടിംഗ് പ്രശനങ്ങള്‍ കാരണം (DIC) ) ബ്ലഡ് നില്‍ക്കാതെ വരാം.... 
500 മില്ലി ബ്ലീഡിങ് വരെ സാധാരണം.... അതില്‍ കൂടുതല്‍ വന്നാല്‍ ബ്ലഡ് കൊടുക്കേണ്ടിവരും... ഡോക്ടറത് നിങ്ങളോട് പറയണ്ടേ.... ??...ബ്‌ളഡും ഫഌയിടും മരുന്നുകളും ഒക്കെ കൊടുക്കുമ്പോള്‍ മിക്ക കേസുകളും ശരിയായ ദിശയില്‍ വരും.... വന്നില്ലെങ്കില്‍ പിന്നെ എന്ത്.. ??...ആ ഡോക്ടര്‍ ആ നിമിഷം അനുഭവിക്കുന്ന ആത്മസംഘര്‍ഷം നിങ്ങള്‍ക്കൊന്ന് ആലോചിക്കാനെങ്കിലും കഴിയുമോ....ബ്ലീഡിങ് അങ്ങനെ തുടര്‍ന്നാല്‍ അമ്മ ബ്ലഡ് പ്രഷര്‍ കുറഞ്ഞു കുറഞ്ഞു മരണപ്പെടില്ലേ.....ആ ഡോക്ടറുടെ മുന്നില്‍ അപ്പോള്‍ ഒരേയൊരു ലക്ഷ്യം മാത്രം അമ്മ രക്ഷപ്പെടണം.... അതിനെന്തു ചെയ്യണം.... യൂട്ടറസ് അങ്ങ് റിമൂവ് ചെയ്യുക ((Emergency ലൈഫ് സേവിങ് Hysterectomy)....മിനുട്ടുകള്‍ക്കിടയില്‍ തീരുമാനം എടുക്കേണ്ടിവരും.... നിങ്ങളോടത് പറയണ്ടേ... ??

ഇനിയാണ് സസ്‌പെന്‍സ് ഈ മൂന്ന് പ്രധാന കോപ്ലിക്കേഷനുകളും ഒരു രീതിയിലും ഒരു ഡോക്ടര്‍ക്കും,ഏത് ആശുപത്രിയിലും ആയിക്കോട്ടെ....മുന്‍കൂട്ടി കണ്ടുപിടിച്ച് നിങ്ങളോടു പറയാന്‍ കഴിയില്ലെന്ന് ഞാന്‍ നിങ്ങളോടു ഉറപ്പിച്ച് പറയുന്നു.... വീടുകളില്‍ മറ്റു ഡോക്ടര്‍മാര്‍ കാണുമല്ലോ.... ചോദിച്ചു നോക്കുക...... തലേ ദിവസം ഹൈ റെസൊല്യൂഷന്‍ സ്‌കാന്‍ ചെയതാലോ, ബ്ലഡ് ടെസ്റ്റ് ചെയ്താലോ ഒന്നും അറിയില്ല... ഉറപ്പ്... 
അത് കൊണ്ട് ഇനി മേലാല്‍ ആ അമ്മയെയും കുഞ്ഞിനേയും രക്ഷപ്പെടുത്തി, എല്ലാ ടെന്‍ഷനും ക്ഷീണവും ഉള്ളിലൊതുക്കി ചിരിച്ചുകൊണ്ട് നിങ്ങളെ കാണാന്‍ പുറത്തേക്കു വരുന്ന ആ ലേഡി ഡോക്ടറോട് ഇതിന്നലേ എന്ത് കൊണ്ട് പറഞ്ഞില്ല എന്ന് ചോരത്തിളപ്പോടെ ചോദിക്കരുതേ.... അത് മനുഷ്യ സാധ്യമല്ല....അത്ര തന്നെ....

നിങ്ങളനുഭവിക്കുന്ന ടെന്‍ഷന്‍ വിഷമം എല്ലാം ഞങ്ങള്‍ക്ക് മനസ്സിലാകും കാരണം അതെല്ലാം ഞങ്ങളുടെ ഉള്ളില്‍ അതില്‍ കൂടുതലുണ്ട്.....പക്ഷേ ഞങ്ങള്‍ തല്ലു കൊണ്ടാലും പച്ചത്തെറി കേട്ടാലും കരഞ്ഞൂടല്ലോ.... ഡോക്ടറല്ലേ ... ??

ഒന്നോര്‍ക്കുക ഇന്ത്യ മുഴുവന്‍ എടുത്താല്‍ പ്രസവത്തോടനുബന്ധിച്ചുള്ള മാതൃ മരണങ്ങള്‍ ഒരു ലക്ഷത്തിന് 146 ആണ്, കേരളത്തില്‍ അത് 44 ഉം, 
അമേരിക്കയില്‍ 19 ഉം ആണ്..... അതായത് പെര്‍ഫെക്റ്റ് മെഡിക്കല്‍ കെയര്‍ കൊടുക്കുന്ന അമേരിക്കയില്‍ പോലും ഒരു ലക്ഷം പ്രസവം നടക്കുമ്പോള്‍ 19 അമ്മമാര്‍ മരണപ്പെടുന്നു... കേരളത്തില്‍ 44 അമ്മമാര്‍...... ഇത് പ്രകൃതി നിയമമാണ്..... നമുക്ക് 44 കുറച്ച് കുറച്ച് 25 എങ്കിലും ആക്കണം....

ദയവായി ഈ മരണങ്ങളെയെല്ലാം ഡോക്ടറുടെ അനാസ്ഥ എന്ന് വിളിക്കരുത്.... അവരെ തല്ലരുത്.... തെറിവിളിക്കരുത്....20 ആം വയസ്സില്‍ യാതൊരു വ്യായാമവും ചെയ്യാതെ കണ്ടതെല്ലാം വാരിക്കഴിച്ച് ഡയബറ്റിസും പ്രഷറും കൊളസ്‌ട്രോളും വരെ പിടിപ്പിച്ച് സര്‍വവിധ പൂനാച്ചകളുമായി പ്രസവിക്കാന്‍ വരുന്ന നിങ്ങളോരോരുത്തരും ഇതില്‍ കുറ്റവാളികളാണ്.... പ്രകൃതിക്കുമുണ്ട് ഇത്തിരി അഹങ്കാരം.

ഉള്ളില്‍ മനുഷ്യത്വം അല്‍പ്പമെങ്കിലും ബാക്കിയുള്ളവര്‍ ചിന്തിക്കുക...ഇനി മേലാല്‍ ഇങ്ങനെയൊരു സാഹചര്യത്തിന് നിങ്ങളിലാരെങ്കിലും സാക്ഷിയാകുകയാണെങ്കില്‍ ആ ഡോക്ടറോട് രണ്ടു നല്ലവാക്ക് പറയുക...അവര്‍ നിങ്ങളെ ജീവിതത്തില്‍ മറക്കില്ല. 

(ഞാന്‍ ഒരു ഒബ്‌സ്ട്രറ്റിഷന്‍ അല്ല.....എംബിബിഎസ് കാലത്ത് 27 ഡെലിവറി എടുത്തിട്ടുണ്ട്.. മൂന്നോ നാലോ സിസേറിയന്‍ അസ്സിസ്‌റ് ചെയ്തിട്ടുണ്ട്... പിന്നെ രണ്ട് പ്രാവശ്യം ഓപ്പറേഷന്‍ തീയേറ്ററിന് പുറത്ത് ഒരു സദാ ബെസ്റ്റാന്‍ഡര്‍ ആയി ടെന്‍ഷനടിച്ച് വെയിറ്റ് ചെയ്തിട്ടുണ്ട്.... കഴിഞ്ഞു എന്റെ വിജ്ഞാനം... ബാക്കി ഈ എഴുതിയതെല്ലാം വായിച്ചറിഞ്ഞതും.. പ്രായോഗിക അറിവും മാത്രം. ഇക്കാര്യങ്ങളില്‍ കൂടുതല്‍ എക്‌സ്പീരിയന്‍സ്ഡ് ആയിട്ടുള്ള എന്റെ സുഹൃത്തുക്കള്‍ ഞാന്‍ എഴുതിയതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കുക. മുന്‍കൂട്ടി ഡയഗ്‌നോസ് ചെയ്യാന്‍ കഴിയാത്ത പ്രധാന കാര്യങ്ങള്‍ മാത്രമാണിവിടെ പറഞ്ഞത്.... ഇനിയുമുണ്ട് പലതും ... നോര്‍മല്‍ ഡെലിവറി പ്രശ്‌നങ്ങള്‍ ഇവിടെ വന്നിട്ടേയില്ല....അതിനാല്‍ കഥ തുടര്‍ന്നേക്കും !!)...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാം ട്രംപിന്റെ കറുത്ത കരങ്ങള്‍.... അറസ്റ്റിലായ പോണ്‍താരം രക്ഷപ്പെട്ടത് ഇങ്ങനെ  (7 minutes ago)

മുംബൈ പാസഞ്ചര്‍ ട്രെയിനില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി മുപ്പതു വയസ്സു കാരി; അമ്മക്കും കുഞ്ഞുങ്ങള്‍ക്കും പൂര്‍ണ ആരോഗ്യം  (12 minutes ago)

ഹൗ ഓള്‍ഡ് ആര്‍ യൂ ബോളിവുഡിലേക്കോ?  (22 minutes ago)

സാംപോളിയെ പറഞ്ഞുവിട്ട് അര്‍ജന്റീന; കാരണം ടീമിന്റെ മോശം പ്രകടനം; റികാര്‍ഡോ ഗരേസയെ പകരം കൊണ്ടുവരാന്‍ നീക്കം  (38 minutes ago)

ഇപ്പോ മതഭ്രാന്തന്‍മാര്‍ ഇന്ത്യയിലോ...യുവമോര്‍ച്ച പ്രവര്‍ത്തകര്‍ തന്നെ കൊല്ലുമെന്ന് ശശി തരൂര്‍; ഭീഷണിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കില്ലെന്ന് കെ എസ് യു  (1 hour ago)

റഷ്യയുടെ ലോകകപ്പില്‍ പാപരാസികളുടെ കണ്ണുടക്കിയ ആ സുന്ദരി?  (1 hour ago)

സണ്ണി ലിയോണിന്റെ ബയോപിക്ക് പരമ്പരക്കെതിരെ സിഖ് സംഘടന  (1 hour ago)

സെക്‌സിനിടയിലെ മുറിവുകള്‍ അപകടകാരികളോ?  (1 hour ago)

എസ്എസ്ഡിപിയുടെ ഹര്‍ത്താല്‍ വന്നതുപോലെ പോയി: അണികളെ തിരയുന്ന പോലീസിന് നേതാക്കളെ കൈയ്യില്‍ കിട്ടിയിട്ടും ഒന്നും ചോദിക്കാനില്ല; റെയ്ഡ് കലുക്ഷിതമാക്കുമ്പോഴും നേതാക്കളെ പിണക്കരുതെന്ന് പോലീസിന് നിര്‍ദ്ദേശമോ  (1 hour ago)

കേരളീയ സ്ത്രീകളെ അപമാനിക്കുന്നതരത്തില്‍ മസാജ് പാര്‍ലര്‍ പരസ്യം... അവിടെ നടക്കുന്നത്?  (1 hour ago)

നെടുമ്പാശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിട്ടില്ല'; വ്യാജവാര്‍ത്തക്കെതിരെ സിയാല്‍  (1 hour ago)

ഭാഗ്യം തുണച്ചു അപടം വഴിമാറി..നരേന്ദ്ര മോദിയുടെ പ്രസംഗത്തിനിടെ പന്തല്‍ തകര്‍ന്ന് നിരവധി പേര്‍ക്ക് പരിക്ക്  (2 hours ago)

പ്രണയം വീട്ടുകാർ വിസമ്മതിച്ചതോടെ അഭയത്തിനെത്തിയത് പോലീസ് സ്റ്റേഷനിൽ; പ്രശ്നങ്ങൾ ഒത്തുതീർപ്പാവാത്തതോടെ പന്ത്രണ്ടാം ക്ലാസ്സുകാരിയുടെ കടുംകൈ സ്റ്റേഷനിൽ....  (2 hours ago)

വിധിയുടെ വിളയാട്ടം..പണമില്ലാതെ ദുരിതജീവിതത്തില്‍ മലയാള നടി, വൃക്കകള്‍ രണ്ടും തകരാറില്‍; അമ്മയുടെ ചികിത്സയ്ക്കും പണമില്ല  (2 hours ago)

സംസ്ഥാനത്ത് മഴ തകർക്കുന്നു; ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി  (3 hours ago)

Malayali Vartha Recommends