നടിയെ ആക്രമിച്ച കേസില്‍ നടിയുടെ ആവശ്യം തള്ളി കോടതി
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ വിചാരണയ്ക്ക് വനിത ജഡ്ജി വേണമെന്ന ആവശ്യം തള്ളി കോടതി. അക്രമണത്തിന് ഇരയായ നടിയുടെ ആവശ്യമാണ് കോടതി തള്ളിയത്. കേസുമായി ബന്ധപ്പെട്ട് നടന് ദീലീപ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി മാറ്റിവച്ചു. എറണാകുളം ജില്ലാ സെഷന്‍സ് കോടതിയാണ് വിധി മാറ്റിവച്ചത്.
കേസുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ രേഖകള്‍ വേണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് മാറ്റിവച്ചിരിക്കുന്നത്. ഹര്‍ജി ജൂണ്‍ 27ന് പരിഗണിക്കും. ഹര്‍ജിയില്‍ വിശദമായ വാദം കേട്ട ശേഷമായിരിക്കും കോടതി വിധി പ്രസ്താവിക്കുക. അതേസമയം കേസിലെ പ്രതിയായ അഭിഭാഷകന് പ്രതീഷ് ചാക്കോ സമര്‍പ്പിച്ച വിടുതല്‍ ഹര്‍ജിയും കോടതി മാറ്റിവച്ചു.
നടിയെ ആക്രമിച്ച കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ദീലീപ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി സര്‍ക്കാരിന്റെ അഭിപ്രായം തേടിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha