പോലീസ് ഉദ്യോഗസ്ഥര്‍ ദാസ്യപ്പണിക്കായി നിര്‍ത്തുന്ന പോലീസുകാരുടെ വിവരങ്ങള്‍ പുറത്തു വരവെ മറ്റൊരു കണക്കുകൂടി, സംസ്ഥാന ഡിജിപിയുടെ സേവനത്തിന് മുപ്പതോളം പോലീസുകാര്‍
പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ സേവനത്തിന് ഓഫീസിലും വീട്ടിലുമൊക്കെയായി മുപ്പതോളം പേരുണ്ട്. വീട്ടില്‍ സ്ഥിരമായി ആറുപേര്‍ ഉണ്ടാവും. ഓഫീസില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിനെ കൂടാതെ ഡിവൈ.എസ്.പി റാങ്കിലുള്ളവരടക്കം പത്തിലേറെപ്പേരുണ്ട്. ഇതിനുപുറമേ ഡ്രൈവര്‍മാര്‍, പേഴ്സണല്‍ സെക്യൂരിറ്റി, സഹായി എന്നീ ഓമനപ്പേരുകളിലും പൊലീസുകാരുണ്ട്.
ദേശീയ അന്വേഷണ ഏജന്‍സിയില്‍(എന്‍.ഐ.എ) ഒപ്പമുണ്ടായിരുന്ന മികച്ച ഉദ്യോഗസ്ഥരെ ഭരണപരമായ ആവശ്യങ്ങള്‍ക്ക് ബെഹ്റ ഒപ്പം കൂട്ടിയിട്ടുണ്ട്. ഇതിന് പുറമേയാണ് ഒരു രേഖയുമില്ലാതെ സഹായികളുടെ നീണ്ടനിര. ഏതുകണക്കെടുപ്പ് വന്നാലും ഇവര്‍ക്ക് ഒന്നും സംഭവിക്കില്ല. ഇവരെ പല യൂണിറ്റുകളിലെയും കണക്കില്‍ കാട്ടുന്നതോടെ ബെഹ്റയ്ക്കൊപ്പം വിരലിലെണ്ണാവുന്നവര്‍ മാത്രമായി ചുരുങ്ങും.
https://www.facebook.com/Malayalivartha