ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ ; രക്തം ഛർദിച്ച രണ്ടു കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി ആക്ഷേപം
തിരുവനന്തപുരം ജി.വി. രാജ സ്പോർട്സ് സ്കൂളിൽ ഭക്ഷ്യവിഷബാധ. 60 കുട്ടികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഡോക്ടറെ സ്കൂളിലെത്തിച്ച് വൈദ്യസഹായം നൽകി.
എന്നാൽ, രോഗബാധിതരായ കുട്ടികളെ ആശുപത്രിയിൽ എത്തിക്കാതെ സംഭവം സ്കൂൾ അധികൃതർ മറച്ചുവെച്ചതായി പരാതി ഉയർന്നിട്ടുണ്ട്. വിവരം പുറത്തറിയാതിരിക്കാൻ കുട്ടികളെ പൂട്ടിയിട്ടു. രക്തം ഛർദിച്ച രണ്ടു കുട്ടികളെ വളരെ വൈകിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്.കൂട്ടുകാർ ഇപ്പോഴും അവശരാണെന്നും വീട്ടിലോ ആശുപത്രിയിലോ കൊണ്ടു പോകണമെന്ന് കുട്ടികൾ മാധ്യമങ്ങളോട് പറഞ്ഞു
https://www.facebook.com/Malayalivartha