തീവ്രവാദ ബന്ധമുള്ള ഒരു സ്ത്രീ കൂടി കേരളത്തില്‍ നിന്നും അറസ്റ്റില്‍
മതം മാറ്റവും തീവ്രവാദ ബന്ധവുമുള്ള ഒരു സ്ത്രീ കൂടി കേരളത്തില്‍ നിന്നും അറസ്റ്റിലായി. പറവൂര്‍ സ്വദേശി മുഹമ്മദ് റിയാസിന്റെ മാതാവ് സീനത്തിനെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കസ്റ്റഡിയിലെടുത്തത്. രാജ്യാന്തര ഭീകര സംഘടനയ്ക്കു വില്ക്കാന് വേണ്ടി യുവതിയെ മതം മാറ്റി വിവാഹം കഴിച്ചെന്ന കേസിലെ പ്രതിയാണ് സീനത്ത്.
കേസുമായി ബന്ധപ്പെട്ട് സീനത്ത് സഹകരിച്ചാല്‍ ഒരു പക്ഷേ, അറസ്റ്റ് ഒഴിവാക്കി പകരം കേസില്‍ മാപ്പു സാക്ഷിയാക്കാനും സാധ്യതയുണ്ട്. സീനത്ത് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ എന്‍ഐഎ കോടതിയുടെ പരിഗണനയിലാണ്. റോഡപകടത്തില്‍ പരുക്കേറ്റ റിയാസിനെ പരിചരിക്കാനായി നാട്ടിലേക്കു വരണമെന്നു ചൂണ്ടിക്കാട്ടിയാണു സീനത്ത് മുന്‍കൂര്‍ ജാമ്യത്തിനു ശ്രമിച്ചത്.
സീനത്ത് വിദേശത്തു നിന്നു കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴാണ് പിടിയിലായത്. തിരച്ചില്‍ നോട്ടിസുണ്ടായിരുന്നതിനാല് വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് തടഞ്ഞുവച്ച ശേഷം എന്‍ഐഎക്കു വിവരം കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha